2017 പറഞ്ഞത്​...
 • 11:13 AM
 • 01/1/2018

സാഹിത്യം, സിനിമ

തെളിഞ്ഞും മങ്ങിയും

 • സാഹിത്യം
 • -എഴുത്തച്ഛൻ പുരസ്കാരം കവി സച്ചിദാനന്ദന്.
 • -ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠ പുരസ്കാരം. 
 • -അമേരിക്കൻ എഴുത്തുകാരൻ ജോർജ്​ സാൻഡേഴ്സിന് മാൻ ബുക്കർ പുരസ്കാരം. 
 • -പത്മപ്രഭ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമക്ക്.
 • -വയലാർ രാമവർമ സാഹിത്യപുരസ്കാരം ടി.ഡി. രാമകൃഷ്ണ​െൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ക്ക്.
 • -സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കസുവോ ഇഷിഗുറോക്ക്.
 • -ഇന്ത‍്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്തകം ‘ദ മേക്കിങ്​ ഒാഫ് ലെജൻഡ്’ യു.എസിൽ പുറത്തിറക്കി. സുലഭ് ഇൻറ
 • ർനാഷനൽ സ്ഥാപകൻ ബിന്ദേശ്വർ പഥകാണ് പുസ്തകം എഴുതിയത്.
 • -വള്ളത്തോൾ പുരസ്കാരം പ്രഭാവർമക്ക്.
 • -ഹിന്ദി സാഹിത്യ കുലപതി മുൻഷി പ്രേംചന്ദി​െൻറ മികച്ച നോവലുകളിലൊന്നായ ‘ഗോദാൻ’ മാനവ വിഭവശേഷി മന്ത്രാലയം നിരോധിച്ചു.
 • -പ്രശസ്​ത ഐറിഷ് സാഹിത്യകാരൻ ജെ.പി. ഡോൺ ലീവി അന്തരിച്ചു.
 • -ഹിലരി ക്ലിൻറ​െൻറ ആത്മകഥ ‘വാട്ട് ഹാപ്പന്‍ഡ്’ പ്രസിദ്ധീകരിച്ചു.
 • -കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവസാഹിത്യപുരസ്കാരം അശ്വതി ശശികുമാറിന്. 
 • -ഇസ്രായേൽ എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാന് മാൻ ബുക്കർ ഇൻറർനാഷനൽ പുരസ്കാരം. കൃതി- ‘എ ഹോർസ് വാക്ക് ഇൻടു എ ബാർ’.
 • -തെലുങ്ക് കവിയും ജ്ഞാനപീഠജേതാവുമായ നാരായൺ റെഡ്​ഡി അന്തരിച്ചു.
 • -കളിയച്ഛൻ പുരസ്കാരം സി. രാധാകൃഷ്ണന്.
 • -രണ്ട് പതിറ്റാണ്ടി​െൻറ ഇടവേളക്കുശേഷം അരുന്ധതി റോയിയുടെ പുതിയ നോവൽ- ‘ദ മിനിസ്ട്രി ഒാഫ് അട്​മോസ്​റ്റ്​ ഹാപ്പി​െനസ്’ പ്രസിദ്ധീകരിച്ചു. 
 • -അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പത്മശ്രീ പുരസ്കാരം.
 • -പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം സുഗതകുമാരിക്ക്.
 • -സാറാ ജോസഫിനെയും യു.എ. ഖാദറിനെയും സാഹിത്യഅക്കാദമി വിശിഷ്​ടാംഗങ്ങളായി തിരഞ്ഞെടുത്തു.
 • -ഗൾഫ് മാധ്യമം കമല സുറയ്യ പുരസ്കാരം സക്കറിയക്ക്.
 • -പൂന്താനം പുരസ്കാരം സുഗതകുമാരിക്ക്.
 • -മൂർത്തീദേവി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്.
 • -കെ.പി. രാമനുണ്ണിക്കും കെ.എസ്​. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്​കാരം.
 • -2017ലെ രമൺ മഗ്സസെ അവാർഡ് വില്ലിങ്​ഹാർട്സിന്.

 

 • സിനിമ 
 • -ചലച്ചിത്ര^നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു.
 • -നടനും ഗായകനുമായ ഡേവിഡ് കാസിഡി അന്തരിച്ചു.
 • -കനേഡിയൻ ചലച്ചിത്രോത്സവം ലൈഫ്ടൈം അച്ചീവ്മെൻറ്​ അവാർഡ്- ആറ്റം ഇഗോയന്.
 • -ഐ.എഫ്.എഫ്.കെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം അലക്സാണ്ടർ സോകുറോവിന്.
 • -നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു.
 • ‘-ബാറ്റ്മാൻ ഫോർ എവർ’ നിർമാതാവ് പീറ്റർ സ്കോട്ട് അന്തരിച്ചു.
 • -പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട് ചെയർമാനായി അനുപം ഖേറിനെ നിയമിച്ചു.
 • -സിനിമ-സീരിയൽ താരം ടോം ആൾട്ടർ അന്തരിച്ചു.
 • -ബംഗാളി ചലച്ചിത്രനടൻ ദ്വിജൻ ബന്ദോപാധ്യായ അന്തരിച്ചു.
 • -ടെലിവിഷൻ മേഖലയിലെ മികവിനുള്ള എമ്മി പുരസ്കാരം സ്​റ്റെർലിങ് കെ. ബ്രൗണിന്.
 • -ഹോളിവുഡ് നടൻ ഹാരി ഡീൻ സ്​റ്റാൻഡൽ അന്തരിച്ചു.
 • -പ്രശസ്ത സംവിധായകൻ ടോബ് ഹൂപ്പർ അന്തരിച്ചു. 
 • അഞ്ചാമത് ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ടായി ഡാനിയേൽ ക്രെയ്ഗ്.
 • ബ്രിട്ടീഷ് നടനും ഹാരി പോർട്ടർ സിനിമകളിലൂടെ പ്രശസ്തനുമായ റോബർട്ട് ഹാർഡി അന്തരിച്ചു.
 • ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനായ നടൻ റോജർ മൂർ അന്തരിച്ചു. ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 • ഒാസ്കർ: ‘മൂൺ ലൈറ്റ്’ മികച്ച ചിത്രം, എമ്മ സ്​റ്റോൺ മികച്ച നടി, കേയ്സി അഫ്ലെക്സ് നടൻ.
 • ഗോൾഡൻ ഗ്ലോബ് പുരസ്കാരം ‘ലാ ലാ ലാൻഡി’ന്.
 • ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ബ്രിട്ടൻ ഗ്ലോബൽ ഡൈവേഴ്സിറ്റി അവാർഡ്.
 • ഗോവൻ അന്താരാഷ്​ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്​കാരം മലയാളി താരം പാർവതിക്ക്​.
 • സനൽകുമാർ ശശിധര​െൻറ ‘എസ്​. ദുർഗ’ക്ക് ഗോവൻ ചലച്ചിത്രോത്സവത്തിൽ പ്രദർശനാനുമതി നിഷേധിച്ചു.
 • നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് 11ാം പ്രതി.
 • ജെ.സി. ഡാനിയേൽ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്.
 • ബാഫ്റ്റ അവാർഡ്- ലാലാ ലാൻഡിന്​.
 • സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
 • മികച്ച ചിത്രം    മാൻഹോൾ
 • മികച്ച നടൻ    വിനായകൻ
 • മികച്ച നടി    രജിഷ വിജയൻ
 • ജനപ്രിയ ചിത്രം    മഹേഷി​െൻറ പ്രതികാരം
 •  
 • 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അവാര്‍ഡുകള്‍ 
 • സുവര്‍ണ ചകോരം    വാജിബ്  (സംവിധാനം:
 • ആന്‍മരിയ വാസിര്‍).
 • ഫിപ്രസി പുരസ്‌കാരം    ന്യൂട്ടണ്‍ (സംവിധാനം:
 • അമിത് വി. മസുര്‍കര്‍).
 • ഫിപ്രസി പുരസ്‌കാരം ^മലയാളം    ഏദന്‍ (സംവിധാനം:
 • സഞ്ജു സുരേന്ദ്രന്‍).
 • നെറ്റ്പാക് അവാര്‍ഡ്    ന്യൂട്ടണ്‍.
 • നെറ്റ്പാക് അവാര്‍ഡ് ^മലയാളം    തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം: ദിലീഷ് പോത്തന്‍).
 • നവാഗത സംവിധായകനുള്ള രജത ചകോരം    സഞ്ജു സുരേന്ദ്രന്‍ 
 • (ചിത്രം- ഏദന്‍).
 • മികച്ച സംവിധായികക്കുള്ള രജതചകോരം    അനുജ ബൂന്യാവതന
 •  (ചിത്രം മലില).
 • പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ചചിത്രത്തിനുള്ള രജതചകോരം     ‘ഐ സ്​റ്റില്‍ ഹൈഡ് ടു സ്മോക്ക്’ (സംവിധാനം: രെയ്ഹാന ഒബെയ്മെയര്‍).
 • പ്രത്യേക ജൂറി 
 • പരാമര്‍ശം    കാന്‍ഡലേറിയ (സംവിധാനം:  ജോണി ഹെന്‍ട്രിക്സ്).

 

 • മറ്റുള്ളവ
 • 2017ലെ ഇന്ദിരഗാന്ധി സമാധാന പുരസ്കാരം മൻമോഹൻ സിങ്ങിന്.
 • ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ പുതിയ ട്രെയിൻ -ബന്ധൻ എക്സ്പ്രസ്.
 • ഐക്യരാഷ്​ട്രസഭയുടെ എൻവയൺമെൻറൽ പരിപാടിക്കായി ഇന്ത്യയിൽ നിയോഗിച്ച ഗുഡ് വിൽ അംബാസഡർ ^ദിയ മിർസ.
 • സ്ത്രീസുരക്ഷയിൽ മുന്നിലുള്ള സംസ്ഥാനമായി ഗോവ തിരഞ്ഞെടുക്കപ്പെട്ടു.
 • രാജ്യത്ത് സ്ത്രീസുര‍ക്ഷ ഏകോപിപ്പിക്കാനുള്ള കേരളസർക്കാറി​െൻറ ടോൾ ഫ്രീ ഹെൽപ്​ ലൈൻ നമ്പർ 181. 
 • ആത്മഹത്യ നിയമപരമായ കുറ്റമല്ലാതാക്കുന്ന മെൻറൽ ഹെൽത്ത് കെയർ ബിൽ ലോക്​സഭ പാസാക്കി.
 • കേരളത്തിലെ ആദ്യ വെളിയിട വിസർജന വിമുക്ത നഗരമായി തിരുവനന്തപുര​െത്ത പ്രഖ്യാപിച്ചു.
 • ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്​​ജെൻഡർ ഇൻസ്പെക്ടറാ‍യി പ്രിതിക യാഷിനി ചുമതലയേറ്റു.
 • സംസ്ഥാനത്തെ സ്കൂളുകളിൽ 12ാം ക്ലാസ് വരെ മലയാളഭാഷപ‍ഠനം നിർബന്ധമാക്കി.
 • കേരളത്തിലെ മികച്ച സർവകലാശാലക്കുള്ള ചാൻസലേഴ്്സ് അവാർഡ് കൊച്ചിൻ സർവകലാശാലക്ക്.
 • കേരള ലളിതകല അക്കാദമിയുടെ പുതിയ ചെയർമാൻ-നേമം പുഷ്പരാജ്.
 • യുനൈറ്റഡ് നേഷൻസ് എൻവയൺമെൻറൽ പ്രോഗ്രാം ഖരമാലിന്യസംസ്കരണത്തിൽ മാതൃക നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം-ആലപ്പുഴ.
 • സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക്​ പരാതി സമർപ്പിക്കാനായി തുടങ്ങിയ ഒാൺലൈൻ പോർട്ടൽ-‘ഷി ബോക്സ്’.
 • പുരാതന വാണിജ്യമാർഗമായ സിൽക്ക് റൂട്ട് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി-വൺ ബെൽറ്റ് വൺ റോഡ്.
 • ഐക്യരാഷ്​ട്രസഭയുടെ സമാധാനദൂതയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി^മലാല യൂസുഫ് സായ്.
 • ലോകത്ത് ജീവിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എമ്മ മൊറാനൊ അന്തരിച്ചു.
 • മിശ്രഭോജനത്തിന് 100 വയസ്സ്-1917 മേയ് 29നായിരുന്നു സഹോദരൻ അയ്യപ്പ​െൻറ നേതൃത്വത്തിൽ മിശ്രഭോജനം ആരംഭിച്ചത്.
 • കേരളത്തിലെ ആദ്യ മെട്രോ ജൂൺ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
 • കേരളം സമ്പൂർണ വൈദ്യുതീകരണം നടന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
 • യുനെസ്കോയുടെ താൽക്കാലിക പൈതൃക പട്ടികയിൽ അഞ്ച്​ ഇന്ത്യൻ നഗരങ്ങൾ കൂടി (അഹ്​മദാബാദ്, ഡൽഹി, മുംബൈ, ജയ്പുർ, ഭുവനേശ്വർ).
 • എ.പി.ജെ. അബ്​ദുൽ കലാം സ്മാരകം രാജ്യത്തിന് സമർപ്പിച്ചു^രാമേശ്വരത്തെ പേക്കറുമ്പിലാണ് ഡി.ആർ.ഡി.ഒ സ്മാരകം നിർമിച്ചത്.
 • നിതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനാഗരിയ ആഗസ്​റ്റ്​ ഒന്നിന് രാജിവെച്ചു. രാജീവ് കുമാറാണ് പുതിയ ഉപാധ്യ‍‍ക്ഷന്‍.

 രാഷ്ട്രീയം

കോളിളക്കങ്ങൾ

അന്തർദേശീയം

 

 • ജനുവരി

അ​േൻറാണിയോ ഗുട്ടറെസ് ഐക്യരാഷ്​ട്രസഭ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.  
അമേരിക്കയുടെ 45ാം പ്രസിഡൻറായി ഡോണൾഡ് ട്രംപ് സ്ഥാനമേറ്റു.  

 • ഫെബ്രുവരി

ബ്രിട്ടീഷ് പാർലമെൻറ് ബ്രെക്സിറ്റ് ബിൽ പാസാക്കി. യൂറോപ്യൻ യൂനിയൻ വിടാനുള്ള ബ്രിട്ട​െൻറ ചരിത്രപരമായ തീരുമാനമാണ് ബ്രെക്സിറ്റ് എന്ന് അറിയപ്പെടുന്നത്. 

 • മാർച്ച്​

മാനവിക വികാസ സൂചികയിൽ (Human Development Index) ഇന്ത്യക്ക് 131ാം സ്ഥാനം. ലോക മാനവിക സന്തോഷ സൂചികയിൽ ഇന്ത്യക്ക് 122ാം സ്ഥാനം മാത്രം. 

 • ഏപ്രിൽ

ഭരണഘടന ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്​ ജനക്കൂട്ടം പരാ​േഗ്വയിൽ പാർലമെൻറിന് തീവെച്ചു. 
ഐക്യരാഷ്​ട്ര സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സമാധാന ദൂതയായി മലാല യൂസുഫ്​ സായിയെ നിയമിച്ചു. 

 • മേയ്​

ഇറാന്‍ പ്രസിഡൻറായി ഹസന്‍ റൂഹാനി രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു.  
ഇന്ത്യയടക്കമുള്ള 99 രാജ്യങ്ങളിൽ വ്യാപക സൈബർ ആക്രമണം. റാൻസംവേർ വിഭാഗത്തിൽപെടുന്ന മാൽവേറാണ് (വാണാക്രൈ) ആക്രമണത്തിനുപയോഗിച്ചത്. 

 • ജൂൺ

കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന ഉടമ്പടിയായ പാരിസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറി. 
സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 
ബ്രിട്ടനിൽ ഇടക്കാല ​െതരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയായി തെരേസ മേയ്​ തുടരും. 
ഖത്തർ പ്രതിസന്ധി. ഇസ്‌ലാമിക ഭീകരവാദപ്രസ്ഥാനങ്ങളെ സഹായിക്കുന്നെന്ന് ആരോപിച്ച് അഞ്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.  

 • ജൂലൈ

ലോകത്തെ പ്രധാന 20 സാമ്പത്തിക ശക്തികളായ രാഷ്​ട്രങ്ങൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി ജർമനിയിലെ ഹാംബുർഗിൽ തുടങ്ങി.  
ഇറാഖിൽ ഇസ്​ലാമിക് സ്​റ്റേറ്റ് ഭീകരരിൽനിന്ന് മൂസിൽ നഗരം പൂർണമായും പിടിച്ചെടുത്തു. 
പാനമ പേപ്പർ കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് പാകിസ്​താൻ പ്രധാനമന്ത്രി നവാസ് ശരീഫ് സ്ഥാനം രാജി​െവച്ചു.  

 • ആഗസ്​റ്റ്​

വെനിസ്വേല ഭരണഘടന പുനഃസംഘടന ലക്ഷ്യമിട്ട് നടത്തിയ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രസിഡൻറ് നികളസ് മുദൂറോയുടെ പ്രഖ്യാപനം. 
പാകിസ്​താനിൽ ഷാഹിദ് ഖാൻ അബ്ബാസിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 

 • സെപ്​റ്റംബർ

ബ്രിക്സ് ഉച്ചകോടിക്ക് ചൈന വേദിയായി.   
യമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന് മോചനം.  

 • ഒക്​ടോബർ

സ്പെയിനിൽനിന്ന് സ്വതന്ത്ര രാജ്യമാകാനുള്ള ശ്രമങ്ങൾക്കിടെ കാറ്റലോണിയൻ പ്രാദേശിക പാർലമെൻറ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.  

 • നവംബർ  

കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അസാധുവാക്കിയതായി സ്പാനിഷ് ഭരണഘടന കോടതി.  
സൗദിയിൽ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി 11 രാജകുടുംബാംഗങ്ങളും നാല് മന്ത്രിമാരും ഉൾപ്പെടെ 38 പേർ പിടിയിൽ. 
സിംബാബ്​വെയിൽ സൈനിക അട്ടിമറി. പ്രസിഡൻറ് റോബർട്ട് മുഗാബെ വീട്ടുതടങ്കലിൽ. രാജ്യത്തിെൻറ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.  
തിബത്ത് വിഷയത്തിൽ ദലൈലാമയുടെ നിലപാടുമാറ്റം. ചൈനക്കൊപ്പം നിൽക്കാനാണ് തിബത്തുകാർ ആഗ്രഹിക്കുന്നതെന്ന്​ ദലൈലാമ. 

 • ഡിസംബർ

ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രഖ്യാപനം ഐക്യരാഷ്​ട്രസഭ പൊതുസഭ തള്ളി. 
യമൻ മുൻ പ്രസിഡൻറ് അലി അബ്​ദുല്ല സാലിഹ്​ കൊല്ലപ്പെട്ടു.  
നേപ്പാൾ പാർലമെൻറ് ​െതരഞ്ഞെടുപ്പിൽ കമ്യൂണിസ്​റ്റ്​ സഖ്യത്തിന് വിജയം.  

ദേശീയം

 

 • ജനുവരി

തെരഞ്ഞെടുപ്പിൽ മതത്തിെൻറയും ജാതിയുടെയും പേരിൽ വോട്ട്​ പിടിക്കരുതെന്ന് സുപ്രീം കോടതി. ഇത്​ അഴിമതിയായി കണക്കാക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചു. 
ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാട് സർക്കാറിെൻറ ഒാർഡിനൻസിന് കേന്ദ്രത്തിെൻറ അംഗീകാരം.  

 • ​െഫബ്രുവരി

ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്്ലി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.  
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിൽ വിശ്വാസ വോട്ട് നേടി.  

 • മാർച്ച്​

രാജ്യത്തെ നികുതി ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കരണമായ ജി.എസ്.ടി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബി.ജെ.പി സർക്കാർ. പഞ്ചാബിൽ കോൺഗ്രസി​െൻറ തിരിച്ചുവരവ്.  

 • ഏപ്രിൽ

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചനയില്‍ എല്‍.കെ. അദ്വാനി,  ഉമാഭാരതി, മുരളിമനോഹര്‍ ജോഷി തുടങ്ങിയ 13പേർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവ്. 

 • ​േമയ്​

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി.  

 • ജൂൺ

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്്ട്രപതി. 

 • ജൂലൈ

ഒരു രാജ്യം, ഒരു നികുതിഘടന എന്ന മുദ്രാവാക്യവുമായി രാജ്യത്ത് ചരക്ക്​ സേവന നികുതി (ജി.എസ്.ടി) ജൂലൈ ഒന്നു മുതൽ നിലവിൽവന്നു.  
ബിഹാറിലെ മഹാസഖ്യത്തിെൻറ തകർച്ചക്ക് വഴിയൊരുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു.  

 • ആഗസ്​റ്റ്​

ഇന്ത്യയുടെ 15ാമത് ഉപരാഷ്​ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. 
മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി.  
ദേരാ സച്ചാ സൗദാ തലവൻ റാം റഹീം സിങ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. വിധിക്ക് പിന്നാലെ ഉത്തരേന്ത്യയിൽ വ്യാപക അക്രമം.  

 • സെപ്​റ്റംബർ

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. അൽഫോൻസ് കണ്ണന്താനം ടൂറിസം വകുപ്പിെൻറ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി.  

 • ഒക്​ടോബർ 

ഗുജറാത്തിലെ ഗോധ്ര കൂട്ടക്കൊലക്കേസിൽ 11 പ്രതികളുടെയും വധശിക്ഷ ഹൈകോടതി ജീവപര്യന്തമാക്കി കുറച്ചു.

 • നവംബർ

മൊബൈലും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം സ്​റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 

 • ഡിസംബർ 

കോൺഗ്രസ് ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ ​െതരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വിജയം.  
2ജി സ്പെക്ട്രം അഴിമതിക്കേസിൽ മുന്‍കേന്ദ്രമന്ത്രി എ. രാജ, കനിമൊഴി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. 
കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ൽ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​ കുറ്റക്കാരനെന്ന് കോടതി.

കേരളം

 • ജനുവരി

സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 

 • ഫെബ്രുവരി

വിദ്യാർഥി സമരത്തെ തുടർന്ന് ലക്ഷ്മി നായർ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞു. 

 • മാർച്ച്

വി.എം. സുധീരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു.  
ജസ്​റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈകോടതി ചീഫ് ജസ്​റ്റിസായി നിയമിച്ചു.  
ഫോൺ വിളി വിവാദത്തെ തുടർന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ചു. 

 • ഏപ്രിൽ 

ഗതാഗത മന്ത്രിയായി കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി സ്ഥാനമേറ്റു. 
മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപ​െതരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയം. 

 • മേയ്

മലയാള ഭാഷാ പഠന ബിൽ നിയമസഭ പാസാക്കി.  

 • ജൂലൈ

പീഡനക്കേസിൽ കോവളം എം.എല്‍.എ എം. വിന്‍സെൻറിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു.  

 • സെപ്റ്റംബർ

സോളാര്‍ അഴിമതി കേസ് അന്വേഷിക്കുന്ന ജസ്​റ്റിസ് നടരാജൻ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കുമെതിരെ തെളിവുകൾ. 

 • ഒക്ടോബർ 

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദര്‍ വിജയിച്ചു.  
ദേവസ്വം ബോർഡി​െൻറ കീഴിലുള്ള ക്ഷേത്രത്തിൽ ആദ്യമായി മേൽശാന്തിയായി പട്ടികജാതിക്കാരന് നിയമനം.  

 • നവംബർ

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.  

 • ഡിസംബർ

ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു.
 

 2017ൽ മരണപ്പെട്ട പ്രഗല്ഭ വ്യക്തികൾ

മലയാളികൾ

 • ഇ. അഹമ്മദ് (ഫെബ്രുവരി 1)

മുൻ കേന്ദ്രമന്ത്രിയും മുസ്​ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്നു. 25 വർഷം ലോക്സഭാംഗവും 18 വർഷം നിയമസഭാംഗവുമായിരുന്നു.

 • പ്രഫ. എം. ​അ​ച്യുത​ൻ (ഏപ്രിൽ 9)

സാഹിത്യനിരൂപകനും എഴുത്തുകാരനുമായ പ്രഫ. എം. അ​ച്യുത​ൻ അന്തരിച്ചു.

 • ഉ​ഴ​വൂ​ർ വി​ജ​യ​ൻ (ജൂ​ലൈ 23)

എ​ൻ.​സി.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഉ​ഴ​വൂ​ർ വി​ജ​യ​ൻ അന്തരിച്ചു.

 • കെ.​ആ​ർ.​ അ​ര​വി​ന്ദാ​ക്ഷ​ൻ (സെ​പ്​​റ്റം​ബ​ർ 27) 

സി.​എം.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ അ​ര​വി​ന്ദാ​ക്ഷ​ൻ അന്തരിച്ചു

 • എ​സ്.​എ.​ പു​തി​യവ​ള​പ്പി​ൽ (സെ​പ്​​റ്റം​ബ​ർ 28)

​​െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ.​ പു​തി​യവ​ള​പ്പി​ൽ അന്തരിച്ചു

 • ഡോ.​ വി.​സി. ഹാ​രി​സ് (ഒ​ക്​​ടോ​ബ​ർ 9)​

പ്രമുഖ എഴുത്തുകാരനും കോട്ടയം എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറും നടനുമായ ഡോ. വി.സി. ഹാരിസ് അന്തരിച്ചു. 

 • െഎ.വി. ശശി (ഒക്​ടോബർ 24)

സംവിധായകൻ െഎ.വി. ശശി മലയാളത്തിനുപുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്്. നടി സീമയാണ് ഭാര്യ. 2015ൽ സമഗ്രസംഭാവനക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.

 • പുനത്തിൽ കുഞ്ഞബ്​ദുള്ള (ഒക്​ടോബർ 27)

സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്​ദുള്ള കോഴിക്കോട്ടാണ് മരണപ്പെട്ടത്. സ്മാരകശിലകൾ എന്ന കൃതിക്ക് കേരള സാഹിത്യഅക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

 • ഡോ.​ എ.​ ല​ത (ന​വം​ബ​ർ 16)

പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക ഡോ.​ എ.​ ല​ത അന്തരിച്ചു.

 • ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (ന​വം​ബ​ർ 29)

മുൻ മന്ത്രിയും കമ്യൂണിസ്​റ്റ്​ പാർട്ടി ​പ്രവർത്തകനുമായ ഇ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അന്തരിച്ചു.

 • ക​ലാ​ഭ​വ​ൻ അ​ബി (ന​വം​ബ​ർ 30)

നടനും മിമി​ക്രിതാരവുമായ ​കലാ​ഭ​വ​ൻ അ​ബി അന്തരിച്ചു.

ദേശീയം

 • ഒാം പുരി (ജനുവരി 6)

ചലച്ചിത്രനടനും നാടകപ്രവർത്തകനുമായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണം.

 • അൽതമസ് കബീർ (ഫെബ്രുവരി 19)

ഇന്ത്യയുടെ 39ാം ചീഫ് ജസ്​റ്റിസ്. വൃക്കരോഗത്തെത്തുടർന്ന് കൊൽക്കത്തയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2005 മുതൽ സുപ്രീംകോടതി ജഡ്ജിയായിരുന്നു. 2012 സെപ്റ്റംബർ മുതൽ 2013 ജൂലൈ വരെ ചീഫ് ജസ്​റ്റിസ് പദം അലങ്കരിച്ചു.

 • രബി റേ (മാർച്ച്​ 6)

ലോക്സഭ മുൻ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്നു രബി റേ. മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായി പ്രവർത്തിച്ചു. വി.പി. സിങ്​ പ്രധാനമന്ത്രിയായ ഒമ്പതാം ലോക്സഭയിൽ സ്പീക്കറായി.  

 • അഖിലേഷ് ദാസ് ഗുപ്ത (ഏപ്രിൽ 12)

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുനു മരണം. മുൻ ബാഡ്മിൻറൺ താരമായിരുന്ന അഖിലേഷ് ദാസ് ബാഡ്മിൻറൺ അസോസിയേഷൻ ചെയർമാൻ കൂടിയായിരുന്നു.

 • വിനോദ് ഖന്ന (ഏപ്രിൽ 27)

നടനും മുൻ കേന്ദ്രമന്ത്രിയും പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായിരുന്നു. നൂറ്റിനാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 • ജസ്​റ്റിസ് ലൈല സേത് (​േമയ്​ 5)

ഇന്ത്യയിലെ ആദ്യ വനിത ഹൈകോടതി ജസ്​റ്റിസാണ് ലൈല സേത്. 1991 ആഗസ്​റ്റ്​ അഞ്ചിന് ഡൽഹി ഹൈകോടതിയിൽ ചീഫ് ജസ്​റ്റിസായി ചുമതലയേറ്റു. 

 • പി.എൻ. ഭഗവതി (ജൂൺ 15)

സുപ്രീംകോടതി മുൻ ജഡ്ജി എൻ.എച്ച്. ഭഗവതിയുടെ മകനായ പി.എൻ. ഭഗവതി ഇന്ത്യയുടെ 17ാം സുപ്രീംകോടതി ചീഫ് ജസ്​റ്റിസാണ്. 1967ൽ ഗുജറാത്ത് ഹൈകോടതിയിൽ ജഡ്ജിയായും ആക്ടിങ് ഗവർണറായും പ്രവർത്തിച്ചു. 

 • സുമിത സന്യാൽ (ജൂലൈ 9)

പ്രശസ്ത ബംഗാളി നടിയാണ് സുമിത സന്യാൽ. കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.  

 • മേങ്കഷ് ടെണ്ടുൽകർ (ജൂലൈ 10)

പ്രമുഖ കാർട്ടൂണിസ്​റ്റും എഴുത്തുകാരനുമായ മേങ്കഷ് ടെണ്ടുൽകർ പുണെയിൽ അർബുദത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്​.

 • പ്രഫ. യശ്പാൽ (ജൂലൈ 24)

പ്രമുഖ ശാസ്ത്രപണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായിരുന്നു യശ്പാൽ. 2013ൽ പത്മവിഭൂഷണും 1976ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 

 • യു.ആർ. റാവു (ജൂലൈ 24)

ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായിരുന്നു. ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

 • മാർഷൽ അർജൻ സിങ് (സെപ്​റ്റംബർ 16)

പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷലാണ് അർജൻ സിങ്. എയർ ചീഫ് മാർഷൽ, വിവിധ രാജ്യങ്ങളിലെ അംബാസഡർ, ഡൽഹി ലഫ്റ്റനൻറ് ഗവർണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 

 • ഗൗരി ല​േങ്കഷ് (സെപ്​റ്റംബർ 5)

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വസതിയിൽവെച്ച് ആക്രമികളുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്്. ടാബ്ലോയ്ഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്ററായി പ്രവർത്തിച്ചുവരുകയായിരുന്നു. 

 • കു​ന്ദ​ൻ ഷാ (ഒ​ക്​​ടോ​ബ​ർ 5) 

വിഖ്യാത സം​വി​ധാ​യ​ക​ൻ കു​ന്ദ​ൻ ഷാ അന്തരിച്ചു.

 • ശശി കപൂർ (ഡിസംബർ 4)

ബോളിവുഡ് നടനും നിർമാതാവുമായ ശശി കപൂർ മുംബൈയിലാണ് അന്തരിച്ചത്. 1986ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 

 • ലാൽജി സിങ് (ഡിസംബർ 10)

ഇന്ത്യയിലെ ഡി.എൻ.എ ഫിംഗർ പ്രിൻറിങ്ങിെൻറ പിതാവും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്നു ലാൽജി സിങ്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. 

 • കെ.പി.എസ്. ഗിൽ (മേയ്​ 26)

പഞ്ചാബിലെ ഖലിസ്ഥാൻ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിൽ നിർണായക പങ്കുവഹിച്ച പഞ്ചാബ് മുൻ ഡി.ജി.പിയായിരുന്നു കെ.പി.എസ്. ഗിൽ. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻ പ്രസിഡൻറായിരുന്നു.

അന്തർദേശീയം

 • കെന്നെത്ത് ആരോ (​െ​ഫബ്രുവരി 21)

അമേരിക്കൻ സാമ്പത്തികവിദഗ്ധനും 1972ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാന ജേതാവുമായിരുന്നു കെന്നെത്ത് ആരോ. കാലിേഫാർണിയയിൽ വസതിയിൽവെച്ചായിരുന്നു മരണം. ഹാർവാഡ്, സ്​റ്റാൻഫോർഡ് സർവകലാശാലകളിൽ പ്രഫസർ പദവിയും അലങ്കരിച്ചിട്ടുണ്ട്.

 • റോബർട്ട് ടൈലർ (ഏപ്രിൽ 13)

അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. വ്യക്തിഗത കമ്പ്യൂട്ടർ, അനുബന്ധ സാേങ്കതികവിദ്യകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പാർക്കിൻസൺ രോഗത്തെത്തുടർന്നാണ് മരിച്ചത്​.

 • തോമസ് സ്​റ്റാർസ്ൽ (മാർച്ച്​ 4)

അമേരിക്കൻ ഡോക്ടറും ഗവേഷകനുമായ തോമസ് സ്​റ്റാർസ്ൽ ആധുനിക ട്രാൻസ്പ്ലാേൻറഷ​െൻറ പിതാവെന്ന് അറിയപ്പെടുന്നു. ആദ്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.

 • ഇമാൻ അഹമ്മദ് (സെപ്​റ്റംബർ 25)

ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇൗജിപ്​ത്​​ സ്വദേശിനി ഇമാൻ അഹമ്മദ് ഭാരം കുറക്കൽ ചികിത്സക്കിടെ അബൂദബിയി​െല സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഇമാൻ ഇന്ത്യയിലും ചികിത്സ തേടിയിരുന്നു.

 • പീറ്റർ മാൻസ്ഫീൽഡ് (ഫെബ്രുവരി 8)

ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു. 1970ൽ വൈദ്യശാസ്ത്രത്തിലെ നിർണായക കണ്ടുപിടിത്തമായ എം.ആർ.െഎ സ്കാനർ വികസിപ്പിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2003ൽ വൈദ്യശാസ്ത്രത്തിൽ ​െനാബേൽ നേടി.

 • എമ്മ മൊറാനോ (ഏപ്രിൽ 15)

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്ന എമ്മ മൊറാനോ 117വർഷവും 137 ദിവസവും ജീവിച്ചശേഷമാണ് മരിച്ചത്​. 

ദുരന്തങ്ങൾ
 
ചുഴലിക്കാറ്റ്
● നെയ്റ്റ്: ഒക്ടോബറിൽ യു.എസ്​ തീരത്ത് ആഞ്ഞടിച്ച കാറ്റഗറി ഒന്നിൽപെടുന്ന ചുഴലിക്കാറ്റാണിത്. കാറ്റിനെ തുടർന്ന് മിസിസിപ്പിയുടെ തീരങ്ങളിൽ കനത്ത പേമാരിയും മണ്ണിടിച്ചിലും ഉണ്ടായി. 30 പേർക്കാണ് ജീവൻ നഷ്​ടമായത്. മണിക്കൂറിൽ 135 കി.മീ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ്. 
●  ഹാർവി: യു.എസിലെ ടെക്സസിനെ ഹാർവി ചുഴലിക്കാറ്റ് തകർത്തെറിഞ്ഞു. മണിക്കൂറിൽ 210 കി.മീ വേഗത്തിൽ ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. 
കാലിഫോർണിയ കാട്ടുതീ
കാലിഫോർണിയയിൽ ഒക്ടോബറിൽ തുടങ്ങി മാസങ്ങളോളം നീണ്ട, 84 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തം. 30ൽ അധികം പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായി.  
കൊളംബിയ മണ്ണിടിച്ചിൽ
ഏപ്രിലിൽ ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 254 ഓളം പേർ മരിച്ചു. എക്വഡോർ അതിർത്തിപ്രദേശത്തെ ചെറുനഗരമായ മൊക്കോയിലാണ് ദുരന്തമുണ്ടായത്.  
ഭൂകമ്പം
● ഗ്രീസ്​ ജൂലൈയിൽ ഗ്രീസിലും തുർക്കിയിലും റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധിപേർ മരിച്ചു. 500 ഓളം ​േപർക്ക് പരിക്കേറ്റു. രണ്ട് രാജ്യങ്ങളിലും വ്യാപക നാശനഷ്​ടങ്ങൾ ഉണ്ടായി. 
● ഇറാഖ്-ഇറാൻ അതിർത്തി: നവംബറിൽ ഇറാഖി​െൻറയും ഇറാ​െൻറയും അതിർത്തിപ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ 130 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.  
● മെക്സികോ:  സെപ്​റ്റംബറിൽ മെക്സികോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 60ലധികം ആളുകൾ മരിച്ചു. റിക്ടർ സ്കെയിലിൽ എട്ട് രേഖപ്പെടുത്തിയ ഭൂകമ്പത്തി​െൻറ പ്രഭവകേന്ദ്രം മെക്സികോയിലെ പിജിജിയാപ്പാനാണ്. 85 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായി വിലയിരുത്തുന്നു. 
വിയറ്റ്നാം വെള്ളപ്പൊക്കം
വിയറ്റ്നാമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 72 പേർ മരിച്ചു. 40 പേരെ കാണാതായി. 200 വീടുകൾ പൂർണമായും 18,000ത്തിൽ അധികം വീടുകൾ ഭാഗികമായും തകർന്നു.
ഓഖി ദുരന്തം
2004ലെ സൂനാമിക്ക് ശേഷം കേരളത്തെ പിടിച്ചുലച്ച ദുരന്തം. കേരളത്തി​െൻറ തെക്കൻ ജില്ലകളിലും തമിഴ്നാടി​െൻറ തീരപ്രദേശങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റ് നിരവധിപേരുടെ ജീവനെടുത്തു. കാണാതായവരെക്കുറിച്ച് കൃത്യമായ കണക്കില്ല. തീരപ്രദേശത്തെ നിരവധി വീടുകൾ തകർന്നു. 

ദേശീയം

 • ജനുവരി 4 

ത്രിപുരയിൽ ഉൾ​െപ്പടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ഒരു സ്ത്രീ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

 • ജനുവരി 22 

ആന്ധ്രപ്രദേശില്‍ ഹിരാഖണ്ഡ്‌ എക്‌സ്‌പ്രസ്‌ പാളംതെറ്റി 39 പേര്‍ മരിച്ചു.

 • ജനുവരി 25

കശ്മീർ താഴ്വാരത്ത് കനത്ത മഞ്ഞുവീഴ്ചയിൽ സൈനികരടക്കം 25 പേർ മരിച്ചു.

 • ജനുവരി 27 

കശ്‌മീര്‍ ബന്ദിപ്പോരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ 21 പേര്‍ മരിച്ചു

 • മാർച്ച്​‌ 10 

ഛത്തിസ്‌ഗഢിലെ സുക്‌മയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സി.ആർ.പി.എഫ്‌ ജവാന്മാര്‍ കൊല്ലപ്പെട്ടു

 • ഏപ്രില്‍ 9 

കശ്‌മീരിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപകഅക്രമത്തില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു

 • ഏപ്രില്‍ 20

ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സ്വകാര്യ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 44 പേര്‍ മരിച്ചു

 • ഏപ്രില്‍ 21 

ആന്ധ്രപ്രദേശില്‍ പ്രതിഷേധക്കാർക്കിടയിലേക്ക്‌ നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി 20 കർഷകര്‍ മരിച്ചു

 • ഏപ്രില്‍ 24 

ഛത്തിസ്‌ഗഢിലെ സുക്‌മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 26 ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല്‌ മാവോവാദികള്‍ മരിച്ചു. 

 • ഏപ്രില്‍ 27 

കശ്‌മീരിലെ കുപ്‌വാരയില്‍ സൈനിക ക്യാമ്പിന്‌ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന്‌ സൈനികര്‍ മരിച്ചു.

 • ജൂലൈ 10 

കശ്‌മീരില്‍ അമർനാഥ്‌ തീർഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു. 18 പേർക്ക്​ ‌ പരിക്കേറ്റു.

 • ജൂലൈ 31

വടക്കൻ ഗുജറാത്തിലെ ബനസ്കന്ത, പടാൻ മേഖലകളിൽ മാത്രം വെള്ള​പ്പൊക്കത്തിൽ 186 പേർ മരിച്ചു. വടക്കേ ഇന്ത്യയിൽ 250 ഒാളം പേർ മരിച്ചതായാണ് കണക്കുകൾ.

 • ആഗസ്​റ്റ്​ 19 

യു.പിയിലെ മുസഫർ നഗറിൽ കലിംഗ ഉത്കൽ എക്സ്പ്രസ് പാളംതെറ്റി 23 പേർ മരിച്ചു. 156 പേർക്ക് പരിക്കേറ്റു.

 • ആഗസ്​റ്റ്​ 30

മഹാരാഷ്​ട്രയിൽ കനത്തമഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈ നഗരം വെള്ളത്തിനടിയിലായി. 15 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.

 • സെപ്​റ്റംബർ 2

യു.പിയിലെ സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ വിതരണം തടസ്സപ്പെട്ടതിനെതുടർന്ന് മൂന്നുമാസത്തിനുള്ളിൽ നവജാതശിശുക്കളുൾ​െപ്പടെ 325 കുട്ടികൾ മരിച്ചു. 

 • സെപ്​റ്റംബർ 29

മുംബൈ സബർബൻ റെയിൽവേ സ്​റ്റേഷനുകളിലൊന്നായ എൽഫിൻസ്​റ്റൺ റെയിൽവേ സ്​​േറ്റഷനിലെ മേൽപാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേർ മരിച്ചു.  

 • നവംബർ 1

യു.പിയിലെ റായ്ബറേലിയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ പ്ലാൻറിലുണ്ടായ പൊട്ടിത്തെറിയിൽ 32 പേർ മരിച്ചു. പ്ലാൻറിലെ തൊഴിലാളികളാണ് മരിച്ചത്.

അന്തർദേശീയം

 • ജനുവരി 1

തുർക്കി തലസ്ഥാനമായ ഇസ്തംബുളിൽ പുതുവത്സരാഘോഷത്തിനിടെ നിശാക്ലബിൽ സാന്താക്ലോസി​െൻറ വേഷത്തിലെത്തിയ ഐ.എസ് ഭീകരരുടെ വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാരുൾ​െപ്പടെ 39 പേർ കൊല്ലപ്പെട്ടു.

 • ജനുവരി 2

ബ്രസീലിലെ ആമസോൺ മേഖലയിൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് നടത്തിയ കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു.
ഇറാഖ് ബഗ്ദാദിലെ സദർനഗരത്തിൽ ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു.

 • ജനുവരി 6

വടക്കൻ ബ്രസീലിലെ പി.എ.എം.സി ജയിലിൽ തടവുകാർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 33 പേർ കൊല്ലപ്പെട്ടു

 • ജനുവരി 7 

സിറിയയിലെ അസാസിൽ ടാങ്കർബോംബ് 
സ്ഫോടനത്തിൽ 43 പേർ കൊല്ലപ്പെട്ടു

 • ജനുവരി 10 

അഫ്ഗാൻ പാർലമെൻറിന് സമീപം നടന്ന ഇരട്ടസ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു.

 • ജനുവരി 25 

​േസാമാലിയയിലെ മൊഗാദിശുവിലുണ്ടായ ഇരട്ട കാർബോംബ് ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.

 • ജനുവരി 27

കെനിയയിൽ സേനാതാവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 57 മരണം

 • ഫെബ്രുവരി 16

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സൂഫി ആരാധനാലയത്തിൽ ഐഎസ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾ​െപ്പടെ 70 പേർ കൊല്ലപ്പെട്ടു

 • ഫെബ്രുവരി 25

സിറിയയിൽ ഐ.എസിൽ നിന്ന് വിമതർ പിടിച്ചെടുത്ത അൽബാബിലുണ്ടായ സ്ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടു.

 • മാർച്ച് 8

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സർദാർ ദാവൂദ് ഖാൻ സൈനികാശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 38 പേർ മരിച്ചു.

 • മാർച്ച് 11, 15

സിറിയയിലെ ഡമസ്കസിൽ മൂന്ന് ഐ.എസ് ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ 114 പേർ കൊല്ലപ്പെട്ടു. സിറിയൻ സിവിൽ യുദ്ധത്തോട് അനുബന്ധിച്ചായിരുന്നു ആക്രമണം.

 • മാർച്ച് 22

സിറിയയിൽ ഐ.എസ് അധീനതയിലുള്ള അൽ മൻസൂറയിലെ സ്കൂളിൽ യു.എസ് നേതൃത്വത്തിലുള്ള സഖ്യകക്ഷിസൈന്യം നടത്തിയ ബോംബാക്രമണത്തിൽ 33 പേർ മരിച്ചു.

 • ഏപ്രിൽ 2

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ദർഗയിൽ പ്രാർഥനക്കെത്തിയ 26 പേരെ കൊലപ്പെടുത്തി

 • ഏപ്രിൽ 3

റഷ്യയിലെ സെൻറ്പീറ്റേഴ്സ് ബർഗിലുള്ള ഭൂഗർഭ റെയിൽവേ ശൃംഖലയിലുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു

 • ഏപ്രിൽ 4

വടക്കുപടിഞ്ഞാറൻ സിറിയയിൽ യുദ്ധവിമാനങ്ങൾ നടത്തിയ രാസായുധപ്രയോഗത്തിൽ 80 പേർ കൊല്ലപ്പെട്ടു

 • ഏപ്രിൽ 9 

ഈജിപ്തിലെ ക്രൈസ്തവദേവാലയത്തിലുണ്ടായ ഭീകരാക്രമണത്തിൽ 45 മരണം

 • ഏപ്രിൽ 15

അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ 94 ഐ.എസ് ഭീകരർ കൊല്ലപ്പെട്ടു
സിറിയയിൽ അലപ്പോനഗരത്തിലുണ്ടായ കാർ ബോംബാക്രമണത്തിൽ 126 മരണം. 55ൽ അധികം ആളുകൾക്ക് പരിക്കേറ്റു.

 • ഏപ്രിൽ 22

അഫ്ഗാനിസ്​താനിലെ ബൾക്ക് പ്രവിശ്യയിലുള്ള സേനാതാവളത്തിലുണ്ടായ ഐ.എസ് ഭീകരാക്രമണത്തിൽ പട്ടാളക്കാരടക്കം 140 പേർ കൊല്ലപ്പെട്ടു.160 പേർക്ക് പരിക്കേറ്റു.

 • ​േമയ് 2

സിറിയയിൽ അഭയാർഥിക്യാമ്പിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു.

 • ​േമയ് 20 

ലിബിയയിൽ വാദി അൽ ഷാദി ജില്ലയിൽ ഭീകരാക്രമണത്തിലും വെടിവെപ്പിലും പട്ടാളക്കാരും പ്രദേശവാസികളും ഉൾ​െപ്പടെ 141ൽ അധികം പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു.

 • ​േമയ് 31 

അഫ്ഗാനിസ്​താനിലെ കാബൂളിൽ ഇസ്​ലാമിക് ജിഹാദ് യൂനിയൻ നടത്തിയ കാർ ബോംബ് ആക്രമണത്തിൽ 150 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 413 ഓളം പേർക്ക് പരിക്കേറ്റു.

 • ഒക്ടോബർ 14

സോമാലിയയിലെ മൊഗാദിശുവിൽ ചാവേർ നടത്തിയ ട്രക്ക് ബോംബ് ആക്രമണത്തിൽ 512 പേർ മരിച്ചു. 316 പേർക്ക് പരിക്കേറ്റു.

 • നവംബർ 4

സിറിയയിൽ ഐ.എസ് ഭീകരനായ ചാവേർ നടത്തിയ കാർ ബോംബ് ആക്രമണത്തിൽ നൂറോളം പ്രദേശവാസികൾ കൊല്ലപ്പെട്ടു. 140 പേർക്ക് പരിക്ക്.

 • നവംബർ 24

ഈജിപ്തിൽ ഐ.എസ് നടത്തിയ ആക്രമണത്തിലും വെടിവെപ്പിലും 311 പേർ കൊല്ലപ്പെട്ടു. 122 ഓളം പേർക്ക് പരിക്ക്.