സ്കൂൾ പച്ച
‘ഒാഗ്​മെൻറഡ്​ റിയാലിറ്റി’ അഥവാ കൂട്ടിച്ചേർത്ത യാഥാർഥ്യങ്ങൾ
  • സൗമ്യ ആർ. കൃഷ്​ണ
  • 12:14 PM
  • 06/6/2017

‘പോക്കിമോൻ ഗോ’ എന്ന ഗെയിമിനെക്കുറിച്ച്​ കേൾക്കാത്തവർ കുറവാണ്. ഗെയിമിങ്​ സങ്കൽപങ്ങളെ തലകീഴായി മറിച്ച ‘പോക്കിമോൻ ഗോ’യിലെ ‘പിക്കാച്ചു’വിനെ തേടി ആളുകൾ തെരുവി​ലിറങ്ങി. ഗെയിം വ്യത്യസ്തമാണെങ്കിലും എങ്ങനെ വ്യത്യസ്​തമായി എന്ന്​ പലരും അന്വേഷിച്ചില്ല. അന്വേഷിച്ചാൽ ​​ഗെയിമിനെക്കാൾ  രസകരമായ ഒരു ജാലവിദ്യ പഠിക്കാം. ‘ഒാഗ്​മെൻറഡ്​ റിയാലിറ്റി’ എന്ന സാ​േങ്കതിക വിദ്യയാണ്​ ​ഇൗ ഗെയിം ഇത്ര രസകരമാക്കിയത്​. എന്നുവെച്ച്​ ഗെയിമിങ്ങിൽ ഒതുങ്ങുന്നില്ല ‘എ.ആർ’ എന്ന്​ ചുരുക്കി വിളിക്കുന്ന ഒാഗ്​മെൻറഡ്​ റിയാലിറ്റിയുടെ സാധ്യതകൾ.​ എ.ആർ ഉണ്ടെങ്കിൽ എന്തും സാധ്യമാണ്​. ഉടനെ ചോദിക്കുന്ന ചോദ്യം ‘ചന്ദ്രനെ കൊണ്ടുതരുമോ?’ എന്നായിരിക്കും. കഴിയ​ും എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. എങ്ങനെ എന്നല്ലേ? ഒാഗ്​മെൻറഡ്​ റിയാലിറ്റിയെ കൂടുതൽ അറിയു​േമ്പാൾ ഇൗ സംശയങ്ങ​െളല്ലാം മാറും.

എന്താണ്​ ഒാഗ്​മെൻറഡ്​ റിയാലിറ്റി​?
ഒാ​ഗ്​​മെ​ൻ​റ​ഡ് ​ റി​യാ​ലി​റ്റി  എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ൽ  കൂ​ട്ടി​ച്ചേ​ർ​ത്ത  യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ എ​ന്നാ​ണ​ർ​ഥം. അ​ക്ഷ​രാ​ർ​ഥ​ത്തിൽ ​അ​തു​ത​ന്നെ​യാ​ണ്​ എ.​ആ​ർ ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ ചുറ്റുപാടിൽ കാണണമെന്ന്​ നമ്മൾ ആഗ്രഹിക്കുന്ന എന്നാൽ യഥാർഥത്തിൽ കൊണ്ടുവരാൻ സാധിക്കാത്ത കാര്യങ്ങൾ കൺമുന്നിൽ കൊണ്ടുവന്ന്​  നമ്മുടെ ചുറ്റുപാടിലേക്ക്​ അതുകൂടി കൂട്ടിച്ചേർക്കുന്നു. ഫോൺ സ്​ക്രീനോ ലെൻ സോ പോലെയുള്ള ഡിസ്​​േപ്ല ഉപകരണങ്ങളിൽനിന്ന്​ ചിത്രങ്ങൾ (ഇമേജുകൾ) മുന്നിലേക്ക്​ പതിപ്പിക്കുന്നു. അങ്ങനെ ആ ചിത്രം നമ്മുടെ ചുറ്റുപാടി​െൻറ ഭാഗമായി കാണുന്നു. അങ്ങനെയാണ്​ പോക്കിമോൻ ഗോയിലെ ‘പിക്കാച്ചു’ റോഡില​ും പാർക്കിലും ഉള്ളതായി ​ ഗെയിമർക്ക്​  തോന്നുന്നത്​. 
ഒന്നു സങ്കൽപിച്ചുനോക്കൂ, ടീച്ചർ ക്ലാസിൽ വംശനാശം സംഭവിച്ചുപോയ​ ദിനോസറുകളെക്കുറിച്ച്​  പഠിപ്പിക്കു​േമ്പാൾ മുന്നിൽ ദിനോസറുക​ളെ കാണാൻ കഴിഞ്ഞാലോ, എത്ര ശ്രമിച്ചിട്ടും മനസ്സിലാകാത്ത കെമിസ്​ട്രി ക്ലാസുകളിൽ ന്യൂട്രോണില​ും പ്രോടോണില​ും  വരുന്ന മാറ്റങ്ങൾ കൺമുന്നിൽ കാണാൻ സാധിക്കുമെങ്കിൽ എളുപ്പമാവില്ലേ പഠനം? വിദ്യാർഥികൾക്ക്​ മാത്രമല്ല നിർമാണ മേഖലയിലുള്ളവർക്കും കലാകാരന്മാർക്കും എന്നുവേണ്ട സകല മേഖലകളില​ും വിപ്ലവകരമായി ഉപയോഗിക്കാൻ കഴിയും ഇൗ സാ​േങ്കതിക വിദ്യ. ‘അയൺമാൻ’ എന്ന സിനിമയിൽ ഇ​ൗ വിദ്യ നല്ലരീതിയിൽ ഉപയോഗപ്പെടുത്തിയതായി കാണാം.

ഒാഗ്​മെൻറഡ്​ റിയാലിറ്റി വന്ന വഴി
ഇതൊരു പുത്തൻ സാ​േങ്കതിക വിദ്യയാണെന്ന്​ തോന്നുന്നുണ്ടോ, എങ്കിൽ ഞെട്ടാൻ തയാറായിക്കോളൂ. 1968ൽ  ഇവാൻ സൂതർലാൻഡ്​​ ആണ്​ ഇത്തരത്തിലൊരു സാ​​േങ്കതിക വിദ്യയുടെ സാധ്യത തുറന്നിടുന്നത്​. 1974ൽ മൈറോൺ ക്ര്യൂഗർ ഒരു ‘ആർട്ടിഫിഷ്യൽ റിയാലിറ്റി ലബോറട്ടറി’ ആരംഭിച്ചുകൊണ്ട്​ മാതൃക കാണിച്ചു. 1990 ​േബായിങ്​ റിസർച്ചർ  ടോം കോഡൽ ആണ്​ ‘ഒാഗ്​മെൻറഡ്​ റിയാലിറ്റി’ എന്ന വാക്ക്​ ആദ്യമായി ഉദ്ധരിച്ചത്​. പിന്നീടങ്ങോട്ട്​ പ്രതിരോധ മേഖലയിലും സ്​പേസ്​ റിസർച്ചിലും​ മാത്രം ഒതുങ്ങിയിരുന്ന എ.ആർ  2002ൽ ഹിറോകാസു കാറ്റോ  ഒരു ടൂൾകിറ്റ്​  പരിചയപ്പെടുത്തിയതോടെ സാധാരണക്കാർക്കിടയിലേക്ക്​ കാലെടുത്തുവെക്കുകയായിരുന്നു. 2009ൽ ആദ്യമായി പ്രിൻറ്​ മീഡിയയിൽ എ.ആർ ഉപയോഗപ്പെടുത്തി. ‘എസ്​ക്വയർ’ എന്ന മാസികയിൽ വായനക്കാരോട്​ റോബർട്ട്​ ഡൗണി​ ജൂനിയറി​െൻറ ചിത്രം സ്​കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. സ്​കാൻ ചെയ്യുമ്പോൾ ഡൗണി ജൂനിയറിനെ മുന്നിൽ കാണാമായിരുന്നു. ഇപ്പോൾ  മാർക്കറ്റിൽ എ.ആറി​െൻറ വില 11 ബില്യൺ ഡോളറാണ്​.

​െവർച്വൽ റിയാലിറ്റിയുടെ സഹോദരൻ
ഏറെ സമാനതകളു​െണ്ടങ്കിലും രണ്ടും വ്യത്യസ്​ത സാ​േങ്കതിക വിദ്യകളാണ്​. ഏതാണ്ട്​ ഒരേ കാലഘട്ടത്തിൽ പിറന്നുവെങ്കിലും കൈകാര്യംചെയ്യാൻ എളുപ്പമായതുകൊണ്ട്​ വെർച്വൽ റിയാലിറ്റിക്ക്​ കൂടുതൽ സ്വീകാര്യത ലഭിച്ചു. 
വെർച്വൽ റിയാലിറ്റി ചുറ്റുപാടിനെത്തന്നെ പകരംവെ​ക്കു​േമ്പാൾ എ.ആർ ചുറ്റുപാടിലേക്ക്​ കൂട്ടിച്ചേർക്കുന്നു. ലളിതമായി പറഞ്ഞാൽ വി.ആർ ഉപയോഗിച്ച്​ സൗരയൂഥത്തിൽ എത്തിനിൽക്കുന്ന അനുഭവം ​േനടാം. എ.ആർ ഉപയോഗിച്ച്​ ഗ്രഹങ്ങളെ നിങ്ങളുടെ മുറിയിൽ കാണാം.  

എന്താണ്​ ഭാവി?
ഗൂഗിളും ആപ്പിളും എ.ആർ കിറ്റുകൾ ഇറക്കിയതോടെ ഇൗ വിദ്യ ​ഭാവിയിൽ തരംഗമാകും എന്നുവേണം പ്രതീക്ഷിക്കാൻ. ടാ​േങ്കാ എന്ന ആപ്ലിക്കേഷനായിരുന്നു ഗൂഗ്​ൾ ആദ്യം പരീക്ഷിച്ചത്​. 
ഇപ്പോൾ ടാ​േങ്കായില്ലാത്ത ആൻ​േഡ്രായ്​ഡ്​ ​േഫാണുകളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ്​ പുതിയ എ.ആർ കിറ്റ്. േഫ്ലാറിഡയിലെ യൂനിവേഴ്​സൽ  സ്​റ്റുഡിയോയിൽ ഒാഗ്​മെൻറഡ്​ റിയാലിറ്റി ഉപയോഗിച്ച്​  ജുറാസിക്​ പാർക്​ പ്രദർശനത്തിന്​ ആരാധകർ ഏ​െറയാണ്. ഇതിനകംതന്നെ നിരവധി എ.ആർ ആപ്ലിക്കേഷനുകൾ  വിപണിയി​െലത്തിക്കഴിഞ്ഞു.