സ്കൂൾ പച്ച
രോഗങ്ങളോട്​ നോ പറയാം...
  • ബാലചന്ദ്രൻ എരവിൽ
  • 10:56 AM
  • 13/13/2017

നവംബർ 14 ലോക പ്രമേഹ ദിനം


ഒാരോരുത്തർക്കും കിട്ടിയ സൗഭാഗ്യമാണ്​ അവരുടെ ജീവനും ജീവിതവും. അത്​ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും നമുക്ക്​ തന്നെയാണ്​. എന്നാൽ, തെറ്റായ ജീവിത ശൈലിയിലൂടെ നാം പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുകയാണ്​. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ രോഗങ്ങളെ തടയാനുള്ള നമ്മുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കുന്നു. തെറ്റായ ജീവിതശൈലി പ്രമേഹം, കൊളസ്​​േ​ട്രാൾ, പക്ഷാഘാതം, രക്​തസമ്മർദം, അമിതഭാരം, തുടങ്ങി പലരോഗങ്ങളെയുമാണ്​ മനുഷ്യന്​ സമ്മാനിക്കുന്നത്​. നവംബർ 14ന്​ ഒരു ​േലാക പ്രമേഹദിനം കൂടി പടികടന്നെത്തു​േമ്പാൾ പ്രധാന ജീവിതശൈലി രോഗങ്ങളെ നമുക്ക്​ പരിചയപ്പെടാം. ഇതുവഴി രോഗങ്ങളെ അകറ്റി ആരോഗ്യം കാക്കുവാനായി നമുക്ക്​ കൈകോർക്കാം.

കാരണങ്ങൾ
ആഹാര രീതിയിലെ മാറ്റം
വ്യായാമക്കുറവ്​
മാനസിക സംഘർഷം
പുകവലി
മദ്യപാനം
ലഹരിവസ്​തുക്കളുടെ ഉപയോഗം
അമിതാധ്വാനം

ആഹാരം മാറുന്നു
കാമ്പും കൂമ്പും ചേമ്പും ഇലക്കറികളും ഉപയോഗിച്ച്​ ഭക്ഷണം കഴിച്ചിരുന്ന പഴയകാലം ഒാർമയായി. ഇപ്പോൾ ഫാസ്​റ്റ്​ഫുഡിന്​ പിറകെയാണ്​ നാം. എന്നാൽ, ഇത്തരം ഭക്ഷണങ്ങൾ നമുക്കുണ്ടാക്കുന്ന പ്രശ്​നങ്ങൾ വളരെ വലുതുമാണ്​.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തോടുള്ള താൽപര്യം
മാംസാഹാരത്തി​െൻറ അമിതോപയോഗം
ഫാസ്​റ്റ്​ ഫുഡ്​ ഉ​പയോഗം
ബേക്കറി പലഹാരങ്ങളുടെ അമിതോപയോഗം
പുകവലി, മദ്യപാനം എന്നിവ
പഞ്ചസാര, ഉപ്പ്​, മൈദ എന്നിവയുടെ അമിതമായ അളവ്​
പ്രിസർവേറ്റീവുകൾ ചേർത്ത ഭക്ഷണം
പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും ഉപയോഗക്കുറവ്​

അജിനോമോ​േട്ടാ
ഭക്ഷണത്തി​െൻറ രുചി കൂട്ടാൻ ചേർക്കുന്ന പ്രധാന രാസവസ്​തുവാണ്​ അജിനോമോ​േട്ടാ. ഭക്ഷണത്തി​െൻറ രുചി കൂടു​േമ്പാൾ നാം അമിതമായി ആഹാരം ഉപയോഗിക്കുകയും ചെയ്യും. എന്നാൽ, പൊണ്ണത്തടിയാണ്​ ഇതുമൂലം ഒാരോരുത്തർക്കും ഉണ്ടാകുന്നത്​. ഒപ്പം അതിരോ സ്​ക്ലീറോസിസ്​, പ്രമേഹം തുടങ്ങിയ രോഗങ്ങളും ഇത്തരം രാസവസ്​തുക്കൾ മനുഷ്യന്​ സമ്മാനിക്കുന്നു.

വ്യായാമക്കുറവ്​
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാം മറക്കുന്നതാണ്​ വ്യായാമം. വ്യായാമക്കുറവാണ്​ ഇന്ന്​ മനുഷ്യന്​ പല ജീവിതശൈലീ രോഗങ്ങളും സമ്മാനിക്കുന്നത്​. ഒപ്പം നടന്നുനീങ്ങാൻ കഴിയുന്ന ചെറിയ ദൂരത്തേക്ക്​ പോലും നാം വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഒപ്പം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ അമിത ഉപയോഗവും മനുഷ്യരിലെ മടി വർധിപ്പിച്ചു. പ്രഭാത നടത്തം ശീലമാക്കിയാൽ തന്നെ പല രോഗങ്ങളെയും പിടിച്ചു​െകട്ടാം. ഒപ്പം വ്യായാമം ജീവിതത്തി​െൻറ ഭാഗമാക്കുക, യോഗ ജീവിതത്തിൽ നിർബന്ധമാക്കുക. നടത്തിയും ഒാടിച്ചും കുട്ടികളെ പ്രകൃതിയോട്​ ഇണക്കി​േച്ചർത്താൽ രോഗക്കുറവുള്ള സമൂഹത്തെ വാർത്തെടുക്കാം. 

പ്രധാനരോഗങ്ങൾ
രോഗങ്ങൾ,    കാരണം
പ്രമേഹം    ഇൻസുലിൻ കുറവോ, പ്രവർത്തന രഹിതമോ ആകൽ
ഫാറ്റിലിവർ    കരളിൽ കൊഴുപ്പ്​ അടിഞ്ഞുകൂടൽ
പക്ഷാഘാതം    തലച്ചോറിലേക്ക്​ രക്​തം വഹിക്കുന്ന രക്​തക്കുഴൽ പൊട്ടൽ
ഹൈപ്പർ ടെൻഷൻ    ധമനികളിൽ കൊഴുപ്പ്​ അടിഞ്ഞുചേർന്ന്​ ഉൾവ്യാസം കുറയൽ
ഹൃദയാഘാതം    ഹൃദയത്തിലേക്ക്​ രക്​തം വഹിക്കുന്ന കൊറോണറി ധമനിയിൽ കൊഴുപ്പ്​ അടിഞ്ഞുകൂടൽ


പക്ഷാഘാതം
തലച്ചോറി​െൻറ ഇടതുവശത്തെ കലകൾ ശരീരത്തി​െൻറ വലതുഭാഗത്തെയും വലതുഭാ​ഗത്തെ കലകൾ ശരീരത്തി​െൻറ ഇടതുഭാഗത്തെയും ചലനത്തിന്​ സഹായിക്കുന്നു. ഹൃദയത്തിൽനിന്നുള്ള രക്​തക്കുഴലുകളാണ്​ തലച്ചോറിലെ കലകൾക്ക്​ ആവശ്യമായ ഒാക്​സിജനും പോഷകഘടകങ്ങളും വഹിക്കുന്നത്. ഇൗ രക്​തക്കുഴലിൽ രക്​തം കട്ടപിടിക്കുകയോ രക്​തക്കുഴൽ പൊട്ടുകയോ ചെയ്യു​േമ്പാൾ കലകൾ നശിക്കുകയും അവ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ ചലനശേഷി നഷ്​ടമാവുകയും ചെയ്യുന്നതാണ്​ പക്ഷാഘാതം.

സെറിബ്രൽ ത്രോ​ംേബാസിസ്​
തലച്ചോറിലേക്ക്​ രക്​തം വഹിക്കുന്ന രക്​തക്കുഴലിൽ രക്​തം കട്ടപിടിക്കുന്ന പ്രവർത്തനമാണ്​ സെറിബ്രൽ ത്രോ​ംേബാസിസ്​.

െസറിബ്രൽ ഹെമറേജ്​
തലച്ചോറിലേക്ക്​ രക്​തം വഹിക്കുന്ന രക്​തക്കുഴൽ പൊട്ടുന്നതാണ്​ ​െസറിബ്രൽ ഹെമറേജ്​.

രക്​താതിമർദം (Hyper tension)
രക്​തസമ്മർദം സാധാരണ നിലയിൽനിന്ന്​ വർധിക്കുന്നതിനെയാണ്​ രക്​താതിമർദം എന്നു വിളിക്കുന്നത്​. ഇത്​ രണ്ടു തരത്തിലുണ്ട്​. പ്രാഥമിക രക്​താതിമർദവും ദ്വിതീയ രക്​താതിമർദവും. പ്രായമാകു​േമ്പാൾ പ്രത്യേക കാരണങ്ങളില്ലാതെതന്നെ രക്​തസമ്മർദം ഉയരുന്നതാണ്​ പ്രാഥമിക രക്​താതിമർദം. എന്നാൽ, മറ്റേതെങ്കിലും രോഗത്തി​െൻറ ഫലമായി രക്​തസമ്മർദം ഉയരുന്നതാണ്​ ദ്വിതീയ രക്​താതിമർദം.

സിസ്​റ്റോളിക്കും ഡയസ്​റ്റോളിക്കും
രക്​തസമ്മർദം രണ്ടു തരത്തിലുണ്ട്​. സിസ്​റ്റോളിക്​​ രക്​തസമ്മർദവും ഡയ​സ്​റ്റോളിക്​​ രക്​തസമ്മർദവും. ഹൃദയം മിടിക്കു​േമ്പാൾ രക്​തക്കുഴലിൽ ഉണ്ടാകുന്ന രക്​തസമ്മർദമാണ്​ സിസ്​റ്റോളിക്​ രക്​തസമ്മർദം. ഹൃദയമിടിപ്പുകൾക്കിടയിലുള്ള രക്​തസമ്മർദമാണ്​ ഡയസ്​​േ​റ്റാളിക്​ രക്​തസമ്മർദം.
90 ശതമാനം പേർക്കും പ്രാഥമിക രക്​താതിമർദമാണ്​ ഉണ്ടാവുക. പുകവലിയാണ്​ പ്രധാന കാരണം. മാനസിക പിരിമുറുക്കം, പൊണ്ണത്തടി എന്നിവയും കാരണമായേക്കാം. പൊട്ടാസ്യത്തി​െൻറയും വിറ്റാമിൻ ഡിയുടെയും കുറവ്​ രക്​താതിമർദം ഉണ്ടാക്കാം.

ദ്വിതീയ രക്​താതിമർദം: കാരണങ്ങൾ
രക്​ത പ്ലാസ്​മയുടെ അളവിലെ വ്യതിയാനം
ഹോർമോണുകളുടെ അളവിലെ വ്യതിയാനം
ഹൃദയത്തി​െൻറ പ്രവർത്തനത്തിലെ മാറ്റം
ഹൈപർ തൈറോയിഡിസം

പുകവലി
ജീവിതശൈലി രോഗങ്ങളിൽ പലതിനും പുകവലി കാരണമാകുന്നുണ്ട്​. ആദ്യം ഒരു രസത്തിന്​ പുകവലി തുടങ്ങുകയും പിന്നീട്​ ഒഴിവാക്കാൻ പറ്റാത്ത ഒരു ദുശ്ശീലമായി പിന്തുടരുകയും ചെയ്യുന്നതാണ്​ പുകവലി. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ പലതരം രോഗങ്ങൾ സമ്മാനിക്കുന്നു. ഒപ്പം കാർസിനോജൻ എന്ന രാസവസ്​തു ശ്വാസകോശത്തിലെ അർബുദത്തിനും കാരണമാകുന്നു. തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളെ ഒരേസമയം പുകവലി ദോഷകരമായി ബാധിക്കുന്നു.

തലച്ചോർ             
നിക്കോട്ടിനോട്​ വിധേയത്വം
പക്ഷാഘാതം

ശ്വാസകോശം             
അർബുദം
ബ്രോ​ൈങ്കറ്റിസ്​
എംഫിസിമ

ഹൃദയം                 
ഹൃദയത്തി​െൻറ 
പ്രവർത്തനക്ഷമത കുറയൽ
ഹൃദയാഘാതം

കുട്ടികൾ
ചെറിയ കുട്ടികൾക്ക്​ ഉണ്ടാകുന്ന രക്​ത സമ്മർദ മാറ്റം കൃത്യമായും ശ്രദ്ധിക്കേണ്ടതുണ്ട്​. അപസ്​മാരം, ഉറക്കം തൂങ്ങൽ, കാഴ്​ചത്തകരാർ, ഒാക്കാനിക്കൽ എന്നിവക്ക്​ ഇത്തരം രക്​തസമ്മർദം ഇടയാക്കിയേക്കാം. കൂടാതെ തലവേദന, തളർച്ച, മൂക്കിൽനിന്ന്​ രക്​തം വരൽ, പേശീതളർച്ച എന്നിവയും രക്​തസമ്മർദ വ്യതിയാനംമൂലം കുട്ടികൾക്ക്​ ഉണ്ടാകാം.

പ്രമേഹം (Diabetes mellitus)
പാൻക്രിയാസിനകത്തെ ബീറ്റാ കോശം ഉൽപാദിപ്പിക്കുന്ന പ്രധാന ഹോർമോണാണ്​ ഇൻസുലിൻ. ഇൻസുലിൻ രക്​തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി കരളിൽ സംഭരിച്ചുവെക്കാനും അതുവഴി രക്​തത്തിലെ ഗ്ലൂക്കോസി​െൻറ അളവ്​ കുറക്കാനും സഹായിക്കുന്നു. എന്നാൽ, നിത്യജീവിതത്തിൽ നാം അനുവർത്തിക്കുന്ന തെറ്റായ ഭക്ഷണശീലങ്ങൾമൂലം ഇൻസുലി​െൻറ അഭാവമോ പ്രവർത്തനരാഹിത്യമോ ഉണ്ടായേക്കാം. ഇൻസുലി​െൻറ അഭാവം രക്​തത്തിൽ ഗ്ലൂ​േക്കാസി​െൻറ അളവ്​ ക്രമാതീതമായി വർധിക്കുന്നതിന്​ ഇടയാക്കുന്നു. ഇങ്ങനെ അധികമുള്ള ഗ്ലൂക്കോസ്​ മൂത്രം വഴി പുറന്തള്ള​ുന്ന രോഗമാണ്​ പ്രമേഹം.

ലക്ഷണങ്ങൾ
ഇടക്കിടെ മൂ​ത്രമൊഴിക്കൽ
അമിത ദാഹം, വിശപ്പ്​
ഗ്ലൂക്കോസി​െൻറ അളവ്​ കൂടൽ

​പ്രമേഹം ശരീരത്തെ 
ബാധിക്കുന്ന വിധം

ഹൃദയാഘാതത്തിന്​ ഇടയാക്കുന്നു
പക്ഷാഘാതത്തിന്​ ഇടയാക്കുന്നു
വൃക്കക്ക്​ തകരാർ ഉണ്ടാക്കുന്നു
ലൈംഗികശേഷി കുറക്കുന്നു
മുറിവുകൾ ഉണങ്ങാതെ പഴുക്കുന്നു
സ്​പർശനശേഷി നഷ്​ടമാകുന്നു
കായികശേഷി കുറയുന്നു

പ്രമേഹകാരണങ്ങൾ
പാരമ്പര്യം ●പൊണ്ണത്തടി ●ധമനികളുടെ പ്രശ്​നങ്ങൾ
സ്​ഥിരമായ ക്ഷീണം ●മാനസിക പിരിമുറുക്കം ●അപകടങ്ങൾ