രക്ഷാധികാരിയുടെ മകൾ
  • സൗമ്യ ആർ. കൃഷ്​ണ
  • 09:52 AM
  • 13/13/2018
വിഷ്​ണു ജെ. പ്രകാശ്​

‘രക്ഷാധികാരി ബൈജു’വിലെ ​െബെജുവി​െൻറ മകൾ ബബിത ബൈജു മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറിയ സന്തോഷത്തിലായിരുന്നു നക്ഷത്ര മനോജ്​. അധികം വൈകാതെ, സംസ്ഥാന സർക്കാറി​െൻറ മികച്ച ബാലതാരത്തിനുള്ള അവാർഡും  തേടിയെത്തി. നക്ഷത്രയുടെ കോഴിക്കോട്​ വടകരയിലെ വീട്ടിൽ അവാർഡി​െൻറ ആഘോഷങ്ങൾ  ഇപ്പോഴും അവസാനിച്ചിട്ടില്ല. അതി​ന്​ നിറംകൂട്ടാൻ  വിഷുക്കാലവും വന്നു. അച്ഛനും അമ്മക്കും അനിയനുമൊപ്പം വിഷുവിശേഷങ്ങൾ പങ്കുവെക്കുകയാണ്​ നക്ഷ​ത്ര.

മുറ്റത്തെ കൊന്നമരം
വിഷുക്കാലമായാൽ മുറ്റത്തെ കൊന്നമരം പൂത്തു നിറയും. വിഷുവി​െൻറ അന്ന്​ രാവിലെ അച്ഛമ്മ പറിച്ചു​െവച്ച കൊന്നപ്പൂക്കൾ  ഞാനും അനിയന്മാരും ചേർന്ന്​ അടുത്ത വീടുകളിൽ  കൊണ്ടു പോയി കൊടുക്കുന്നതാണ്​  വിഷുവി​െൻറ ഏറ്റവും നല്ല ഒാർമ. വിഷുക്കാലമായാൽ കസിൻസും ബന്ധുക്കളും വിരുന്ന​ു വരും. അമ്മ ഒരുക്കുന്ന കണിയും കൈനീട്ടവും ഒക്കെയായി വിഷു അടിപൊളിയാണ്​. ഇത്തവണത്തെ വിഷുവിന്​ കുറച്ച്​ സന്തോഷം കൂടുതലാണ്​. 

സ്വപ്​നം കണ്ടതല്ല
സിനിമയെക്കുറിച്ചൊന്നും സ്വപ്​നം കാണാൻ പറ്റിയ ചുറ്റുപാടല്ലായിരുന്നു എ​േൻറത്​. നന്നായി പഠിച്ച്​ ഒരു ജോലി വാങ്ങണം, അമ്മയെയും അച്ഛനെയും നോക്കണം എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയെ കുറിച്ചൊക്കെ ചിന്തിക്കാനുള്ള ഒരു കാരണവുമില്ലായിരുന്നു. അതുകൊണ്ട്​ സ്വപ്​നത്തിൽ പോലുമില്ലായിരുന്നു സിനിമാഭിനയം. 

അഭിനയ പരിചയം
ബാലസംഘത്തി​െൻറ പരിപാടികളുടെ ഭാഗമായി അച്ഛൻ എഴുതിയ നാടകങ്ങളിലൂടെയാണ്​ ആദ്യമായി അഭിനയിക്കുന്നത്​. പിന്നെ സ്​കൂൾ കലോത്സവങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. എ​െൻറ അച്ഛച്ഛൻ നന്നായി അഭിനയിക്കുമായിരുന്നു എന്ന്​ പറഞ്ഞുകേട്ടിട്ടുണ്ട്​. ആ കഴിവാണ്​ എനിക്കും കിട്ടിയതെന്ന്​ ഒരുപാടു​പേർ പറഞ്ഞിട്ടുണ്ട്​. ചെറുപ്പത്തിൽ അച്ഛനും അഭിനയിക്കുമായിരുന്നു. അച്ഛൻതന്നെയാണ്​ എ​െൻറ നാടകഗുരു.

ബാലസംഘം
ബാലസംഘം പ്രസിഡൻറായിരുന്നു ഞാൻ. വീടിനടുത്തുള്ള ചേച്ചിമാരാണ്​ ആദ്യം എന്നെ ബാലസംഘത്തിൽ കൊണ്ടുപോവുന്നത്​. എ​െൻറ എട്ടാമത്തെ വയസ്സിൽ ഞാൻ ബാലസംഘത്തി​െൻറ വൈസ്​ പ്രസിഡൻറായി. ആദ്യമൊന്നും പ്രസംഗിക്കാനോ വേദിയിൽ സംസാരിക്കാനോ എനിക്കറിയില്ലായിരുന്നു. ആളുകളോട്​​ ഇടപഴകാനും ഒരു വേദിയിൽ സംസാരിക്കാനും എന്നെ പഠിപ്പിച്ചത്​ ബാലസംഘത്തിലെ പ്രവർത്തനമാണ്​. അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിച്ചും കുട്ടികളുടെ കലാവാസനകൾ കണ്ടുപിടിച്ച്​ പ്രോത്സാഹിപ്പിച്ചും നടത്തിയ പ്രവർത്തനങ്ങളിലൂടെത്തന്നെയാണ്​ കലയോടും സാമൂഹിക പ്രവർത്തനങ്ങളോടും അടുത്തത്​.

സിനിമയിലെത്തുന്നത്​
സ്​കൂളിൽ ഒരു ഒാഡിഷൻ നടക്കുന്നു. നാടകത്തിൽ അഭിനയിച്ച്​ ശീലമുള്ളവരോട്​ പ​െങ്കടുക്കാൻ പറഞ്ഞപ്പോൾ സുഹൃത്തുക്കളോടൊപ്പം വെറുതെ പോയിനോക്കിയതാണ്​. കിട്ടുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല. സെലക്ട്​​ ആയി എന്ന്​ കോൾ വന്നശേഷം പയ്യോളിയിൽ പോയി രഞ്​ജൻ സാറിനെ കണ്ടു. പിന്നെ ലൊക്കേഷനിൽ എത്തിയ ശേഷമാണ്​ കഥാപാത്രമെന്താണെന്നൊക്കെ അറിയുന്നത്​. 

ഇഷ്​ടം മലയാളം
സോഷ്യൽ വർക്കിനോടുള്ള താൽ​പര്യംകൊണ്ടാണ്​ ഞാൻ ഹ്യുമാനിറ്റീസ്​ തെരഞ്ഞെടുത്തത്​. പ്രത്യേകിച്ചും സ്​ത്രീകളുടെ ഉന്നമനത്തതി​നു​വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയണം. ആദിവാസി മേഖലകളിൽ പോയി അവിടത്തെ സ്​ത്രീക​െള സംഘടിപ്പിക്കാനും അവരെ കൂടുതൽ ശക്തരാക്കാനും ​​ശ്രമിക്കും. ജോലിയെ കുറിച്ചുള്ള ആഗ്രഹങ്ങൾ ഒാരോ പ്രായത്തിൽ ഒാരോന്നാണ്. മലയാളം കവിതകളും കഥകളുമൊക്കെ പഠിക്കാൻ ഇഷ്​ടമാണ്​. മലയാളം ഡിഗ്രി എടുക്കണം, പ്രഫസറാവണം എന്നൊക്കെ ആഗ്രഹമുണ്ട്​. ജോലി എന്തു​തന്നെയായാലും സാമൂഹികപ്രവർത്തനം കൂടെയുണ്ടാവും.

സ്​കൂളും കൂട്ടുകാരും
മേമുണ്ട ഹയർ സെക്കൻഡറി സ്​കൂളിലാണ്​ പഠിക്കുന്നത്​. സിനിമയിലേക്ക്​ അവസരംകിട്ടി എന്നറിഞ്ഞപ്പോൾ മുതൽ അധ്യാപകർ അടുത്ത്​​ വിളിച്ചിരുത്തി ഒരുപാട്​ കാര്യങ്ങൾ പറഞ്ഞു തന്നു. പിന്നെ ഷൂട്ടിങ്​​ കഴിഞ്ഞ്​ തിരിച്ചു​​വന്നപ്പോൾ നഷ്​ടപ്പെട്ട പാഠങ്ങൾ ഒക്കെ ഒന്നൂകൂടി പറഞ്ഞുതന്നു. കൂട്ടുകാർ എല്ലാവരും ഒരുപാട്​ സഹായിച്ചു. ഞാനില്ലാതിരുന്ന ക്ലാസുകളിലെ നോട്ട്​സ്​ എല്ലാം അവരെനിക്കെഴുതിത്തന്നു. എനിക്ക്​ അംഗൻവാടി മുതലുള്ള സുഹൃത്തുക്കൾ ഇപ്പോഴും ഉണ്ട്​. പത്തും പന്ത്രണ്ടും വർഷത്തെ സൗഹൃദങ്ങൾ.

കുടുംബം കൂടെയുണ്ട്​
ഒാഡിഷന്​ പ​െങ്കടുത്തതുതന്നെ എനിക്കെന്തോ വലിയ കാര്യമായായിരുന്നു തോന്നിയത്​. അന്ന്​ വൈകീട്ട്​ സ്​കൂളിൽനിന്ന്​ തിരിച്ചുവന്ന്​ ‘കിട്ടാനൊന്നും പോവുന്നില്ല, എന്നാലും ഒാഡിഷന്​​ പോയി’ എന്ന്​ അമ്മയോട്​ പറഞ്ഞു. അമ്മ അത്​ ഒരു തമാശ പോലെയാണ്​ കേട്ടത്​. എല്ലാവരും അത് അപ്പൊത്തന്നെ മറന്നിരുന്നു. പിന്നെ സെലക്​ടഡ്​ ആയി എന്ന്​ കേട്ടപ്പോ ആദ്യം വല്ലാത്ത ഒരു ടെൻഷനും പേടിയു​െമാക്കെയായിരുന്നു. സിനിമ ​െലാക്കേഷൻ പോലും അതുവരെ കണ്ടിട്ടില്ലായിരുന്നു. എങ്കിലും പോയിനോക്കാൻ തന്നെയാണ്​ അമ്മയും അച്ഛനുമൊക്കെ പറഞ്ഞത്​.

നാടി​െൻറ സ്​നേഹം
വീട്ടുകാരും അടുത്ത ബന്ധുക്കളും അല്ലാതെ മറ്റാരെയും സിനിമയിൽ അവസരം ലഭിച്ച കാര്യം അറിയിച്ചിട്ടില്ലായിരുന്നു. വേഷമെന്താണെന്നൊന്നും വലിയ പിടിയില്ലാത്തതു​കൊണ്ടാണ്​ പറയാതിരുന്നത്​. ഷൂട്ടിങ്​ നടന്നത്​ എ​െൻറ നാട്ടിൽവെച്ചുതന്നെയാണ്​. തിരുവള്ളൂർ എന്ന സ്​ഥലത്തായിരുന്നു ​ലൊക്കേഷൻ. അതിനടുത്ത്​ ഒരു വീടുതാമസത്തിനു​വന്ന എ​െൻറ നാട്ടുകാർ അടുത്ത്​ ബിജു മേനോൻ എത്തിയിട്ടുണ്ടെന്നറിഞ്ഞ്​ കാണാൻ വന്നപ്പോഴാണ്​ എന്നെ ലൊക്കേഷനിൽ കാണുന്നത്​. ബിജുച്ചേട്ടനൊപ്പം എന്നെ കണ്ടപ്പോൾ അവരെല്ലാം ​െഞട്ടിപ്പോയി. അങ്ങനെയാണ്​ ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം നാട്ടുകാരറിയുന്നത്​. ഫുൾ സപ്പോർട്ടാണ്​ നാടും നാട്ടുകാരും.

കവിതക്കമ്പം
കവിതകളെഴുതാൻ എനിക്ക്​ ഇഷ്​ടമാണ്​. പക്ഷേ, സുഹൃത്തുക്കളല്ലാതെ ആരെയും കാണിക്കാറില്ല. അവരാണ്​ വായനക്കാരും വിമർശകരും.

സംസ്ഥാന അവാർഡ്​
പുരസ്​കാരം അനൗൺസ്​ ചെയ്യു​േമ്പാൾ ഞാൻ പരീക്ഷ ഹാളിലായിരുന്നു. എക്​സാം കഴിഞ്ഞിറങ്ങിയ എ​ൻറടുത്തേക്ക്​ അധ്യാപകർ നടന്നുവരുന്നത്​ കണ്ടപ്പോ പേടിച്ചു. എനിക്കാണിത്തവണ അവാർഡ്​ എന്ന്​ പറഞ്ഞപ്പോൾ ഒന്നുകൂടി നോക്കൂ എന്നു​പറഞ്ഞു ഞാൻ. പ്രതീക്ഷിച്ചിരുന്നേയില്ല. നന്നായി അഭിനയിച്ചു എന്ന്​ എല്ലാവരും പറഞ്ഞിരുന്നെങ്കിലും അവാർഡ്​ ഒന്നും പ്രതീക്ഷിച്ചില്ല. പിന്നെ സന്തോഷം തോന്നി. അമ്മയും അച്ഛനും അനുജനും നാട്ടുകാരും എല്ലാവരും വലിയ സന്തോഷത്തിലാണ്​.

സെലിബ്രിറ്റികൾക്കൊപ്പം
​ലൊക്കേഷനിൽ എല്ലാവരും വളരെ സൗഹൃദമായിരുന്നു. ഞാനും ഹന്ന ചേച്ചിയും തമ്മിലുള്ള അടുപ്പം കണ്ടിട്ട്​ ഇവരിനി ശരിക്കും അമ്മയും മകളുമാണോ എന്ന്​ അജുച്ചേട്ടൻ കളിയാക്കി ചോദിക്കുമായിരുന്നു. ഡയറക്​ടർ എന്നോട്​ ഇടക്ക്​ പറയും എപ്പഴും അമ്മേടെ കൂ​െട മാത്രം ഇരിക്കണ്ട,​ നി​െൻറ അച്ഛ​െൻറ അടുത്തും കുറച്ച്​ സമയം ​െചലവഴിക്കാൻ. ആദ്യം ബിജുച്ചേട്ട​നോട്​ സംസാരിക്കാനൊക്കെ പേടിയായിരുന്നു. എ​െൻറ ആദ്യത്തെ സീൻ തന്നെ ചേട്ട​നൊപ്പമായിരുന്നു. പക്ഷേ പിന്നെ നല്ല അടുപ്പമായി. അവാർഡി​െൻറ വാർത്തയറിഞ്ഞ്​ എല്ലാവരും വിളിച്ചു. അവർക്കെല്ലാവർക്കും എന്നെക്കാൾ സന്തോഷമാണ്​.

ആദ്യ സിനിമാനുഭവം
ആദ്യത്തെ ഷോട്ടിൽ എങ്ങോട്ടു നോക്കണം, എന്തു ചെയ്യണം എന്നൊന്നും വലിയ പിടി ഉണ്ടായിരുന്നില്ല. ഡയറക്​ടർ പറഞ്ഞുതന്നിട്ടും ഒന്നും മനസ്സിലായില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായിത്തുടങ്ങി. ഒരു സീനിൽ ബിജുച്ചേട്ട​ൻ ഡയലോഗ്​ പറഞ്ഞുകൊണ്ട്​ തന്നെ കരഞ്ഞു. എങ്ങനെ ഇങ്ങ​െന കരയാൻ കഴിയുന്നു എന്ന്​ ഞാനും ഹന്നച്ചേച്ചിയും ചോദിച്ചു. അതൊ​െക്ക അനുഭവങ്ങൾ കൊണ്ടാണെന്നു പറഞ്ഞു. എന്നിട്ട്​ അതുപോലുള്ള പല കഥകളും പറഞ്ഞുതന്നു. ഒരു കുടുംബമായി നിന്ന്​ ഒരുകാര്യം ചെയ്​തുതീർക്കു​േമ്പാഴുള്ള സന്തോഷം വലുതായിരുന്നു.

സിനിമ മോഹങ്ങൾ
സിനിമകൾ ചെയ്യണം. പക്ഷേ അതൊരു സ്​റ്റാറാവാനോ സെലിബ്രിറ്റിയാവാനോ വേണ്ടിയല്ല. ഇൗ ഒരു അവാർഡോടുകൂടി ഞാൻ അപ്രത്യക്ഷയാവരുത്​ എന്നുള്ളതുകൊണ്ടാണ്​. ഞാൻ  എന്നൊരാൾ ഇവിടെത്തന്നെയുണ്ടെന്ന്​ അറിയിക്കാൻ പറ്റുന്ന കുറച്ച്​ വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്​​.