തിരിച്ചുപിടിക്കാം, വായനയുടെ ഇന്നലെകളെ
  • സിപ്പി പള്ളിപ്പുറം
  • 11:58 AM
  • 02/2/2018

ഇന്ത്യയിൽതന്നെ ബാലസാഹിത്യം സജീവമായി നിലനിൽക്കുന്ന ഭാഷയാണ്​ മലയാളം. വൈക്കത്ത്​ പാച്ചുമൂത്തതി​െൻറ ബാലഭൂഷണമാണ്​ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ബാലസാഹിത്യ ഗ്രന്ഥം. തുടർന്നിങ്ങോട്ട്​ വലിയ ബാലസാഹിത്യ പാരമ്പര്യം നമുക്കുണ്ട്​. ബാലവാരികകൾക്കും മാസികകൾക്കുമായി ദിവസങ്ങളെണ്ണി കാത്തിരുന്ന ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു. മലയാളഭാഷയിലെ വായനസംസ്​കാരം വളർത്തുന്നതിൽ ബാലസാഹിത്യകൃതികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്​. കുട്ടികളുടെ ചിന്താശേഷിയെ രൂപപ്പെടുത്തുന്നതിൽ വായനക്ക്​ വലിയ പങ്കുണ്ട്​. മുത്തശ്ശിക്കഥകൾതൊട്ടുള്ള ബാലകഥകളും ബാലസാഹിത്യങ്ങളുമെല്ലാം ധാർമികമൂല്യങ്ങളെ ഉൾ​ക്കൊള്ളുന്നതായിരുന്നു. തിന്മക്കുമേൽ നന്മ ജയിക്കുന്നതായിരുന്നു ബാലസാഹിത്യകൃതികളു​െടയെല്ലാം ഉള്ളടക്കം. എന്നാൽ ഇന്ന്​ കുട്ടികളെ സ്വാധീനിക്കുന്ന കൃതികളിലേറെയും അധാർമിക പ്രവണതകൾ കണ്ടു​വരുന്നു. നമ്മുടെ ബാലവാരികകളും സാഹിത്യവു​െമല്ലാം കച്ചവടവത്​കരിക്കപ്പെട്ടിരിക്കുന്നു. വൈലോപ്പിള്ളിയു​െടയും കുമാരനാശാ​​െൻറയും കുഞ്ഞുണ്ണിമാഷി​​െൻറയും എല്ലാം കവിതകൾ ഒരു കാലത്ത്​ കുഞ്ഞുമനസ്സുകളെ ആർദ്രമാക്കിയിരുന്നു. കാക്കേ കാക്കേ കൂടെവിടെ, കൂ..കൂ തീവണ്ടി തുടങ്ങിയ നിരവധി കുട്ടിക്കവിതകൾ ഇന്നും നമ്മുടെ നാക്കിൻ തുമ്പിലുണ്ട്​. എന്നാൽ, പുതുതലമുറയിൽ കുട്ടിക്കവിതകൾക്ക്​ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. പാഠപുസ്​തകങ്ങളിൽ നിന്നുപോലും ഇവ പുറത്തായി​ക്കൊണ്ടിരിക്കുന്നു. ഇവയെ നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.