നാളറിവ്
ചെറുത്തുനിൽക്കാം
  • അനില അവിനാഷ്​
  • 03:29 PM
  • 28/28/2018

December    1      World AIDS Day

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ ലോ​ക​ത്തു​ണ്ടാ​യ ഏ​റ്റ​വും മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് എ​യ്​​ഡ്സ് (AIDS). അ​ക്വ​യേ​ഡ് ഇ​മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി സി​ൻ​േ​ഡ്രാം എ​ന്ന​തി​െ​ൻ​റ ചു​രു​ക്ക​മാ​ണ് എ​യ്ഡ്സ്.

ലോ​ക എ​യ്ഡ്സ് ദി​ന​മാ​ണ്​ ഡി​സം​ബ​ർ ഒ​ന്നി​ന്. മ​നു​ഷ്യ​രാ​ശി ക​ണ്ട ഏ​റ്റ​വും മാ​ര​ക​മാ​യ രോ​ഗ​ത്തോ​ടു​ള്ള ചെ​റു​ത്തുനി​ൽപി​ന് ശ​ക്തി കൂ​ട്ടാ​നാ​യാ​ണ് എ​ല്ലാ ​വ​ർ​ഷ​വും ഇൗ ​ദി​നാ​ച​ര​ണം. 1988 മു​ത​ലാ​ണ് ലോ​ക എ​യ്ഡ്സ് ദി​നം ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 2030ഓ​ടെ എ​ച്ച്.​ഐ.​വി വൈ​റ​സ് ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​യ്ഡ്സ് പ​ക​രു​ന്ന വ​ഴി​ക​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, ചി​കി​ത്സ എ​ന്നി​വ​യെ​ക്കു​റി​ച്ച് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക, രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ക്കു​ക, എ​യ്ഡ്സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യൊ​ക്കെ​യാ​ണ് എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​െ​ൻ​റ ല​ക്ഷ്യം.
1981ൽ അ​മേ​രി​ക്ക​യി​ലാ​ണ് ആ​ദ്യ​മാ​യി എ​യ്ഡ്സ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ലോ​ക ആ​രോ​ഗ്യ ​സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ലോ​ക​ത്ത് ആ​കെ മൂ​ന്നു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ എ​ച്ച്.​ഐ.​വി രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ട്. 

കേ​ര​ള​ത്തി​ൽ കു​റ​വ്​
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ കേ​ര​ള​ത്തി​ൽ എ​യ്ഡ്സ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ട്. 2017 ഒ​ക്ടോ​ബ​ർ വ​രെ 1071 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

പ്ര​ത്യാ​ശ​യോ​ടെ
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ ലോ​ക​ത്തു​ണ്ടാ​യ ഏ​റ്റ​വും മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് എ​യ്​​ഡ്സ് (AIDS). അ​ക്വ​യേ​ഡ് ഇ​മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി സി​ൻ​േ​ഡ്രാം എ​ന്ന​തി​െ​ൻ​റ ചു​രു​ക്ക​മാ​ണ് എ​യ്ഡ്സ്. ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷിയി​ൽ ഉ​ണ്ടാ​കു​ന്ന കു​റ​വ് അ​ഥ​വാ ഇ​മ്യൂ​ൺ ഡെ​ഫി​ഷ്യ​ൻ​സി ആ​ണ് രോഗത്തി​​െൻറ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് അ​തി​െ​ൻ​റ പേ​രി​ൽനി​ന്നുത​ന്നെ വ്യ​ക്ത​മാ​ണ​ല്ലോ.  
1981 ജൂ​ൺ മാ​സ​ത്തി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് ഈ ​രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. അ​വി​ടെ ചി​ല ചെ​റു​പ്പ​ക്കാ​രെ ബാ​ധി​ച്ച ഗു​രു​ത​ര​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മു​മ്പ് ഒ​രു രോ​ഗ​ത്തി​ലും ആ​രും ക​ണ്ടി​രു​ന്നി​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​യും അ​വ​രി​ൽ ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ അ​വ​രു​ടെ ര​ക്തം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ആ ​പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​തൊ​രു പു​തി​യ രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 
1983 ആ​യ​പ്പോ​ഴേ​ക്കും അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മു​ള്ള ചി​ല ഡോ​ക്ട​ർ​മാ​ർ ഈ ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ വൈ​റ​സി​നെ ക​ണ്ടെ​ത്തി. പാ​രി​സി​ൽ പാ​സ്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ പ്ര​ഫ​സ​ർ ലു​ക് മൊ​ണ്ടാ​ഗ്​​നീ​ർ, ബാ​രി സി​നൗ​സി എ​ന്നി​വ​രാ​ണ് എ​ച്ച്.​ഐ.​വി വൈ​റ​സി​നെ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​ക​ണ്ടെ​ത്ത​ലി​ന് അ​വ​ർ​ക്ക് നൊ​േ​ബ​ൽ സ​മ്മാ​ന​വും ല​ഭി​ച്ചു.
മ​നു​ഷ്യ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ച്ച് ക്ര​മേ​ണ തീ​രെ ഇ​ല്ലാ​താ​ക്കു​ന്ന വൈ​റ​സാണ് എ​യ്ഡ്സ് രോ​ഗ​ത്തി​ന് കാ​ര​ണം. മ​നു​ഷ്യ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന വൈ​റ​സ് അ​ഥ​വാ ഹ്യൂ​മ​ൻ ഇ​മ്യൂ​ണോ വൈ​റ​സ് എ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ഈ ​സൂ​ക്ഷ്മാ​ണു​വി​ന് ന​ൽ​കി​യ പേ​ര്. ശ​രീ​ര​ത്തി​ൽ എ​ച്ച്.​ഐ.​വി രോ​ഗാ​ണു​ക്ക​ളു​ള്ള ആ​ളു​ക​ളെ എ​ച്ച്.​ഐ.​വി പോ​സി​റ്റിവ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

 ആ​രാ​ണീ വൈ​റ​സ്?
ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യ ജീ​വി​ക​ളു​ടെ കൂ​ട്ട​ത്തി​ൽപെ​ടു​ന്ന​വ​യാ​ണ് വൈ​റ​സു​ക​ൾ. കോ​ശ​ങ്ങ​ളി​ല്ലാ​ത്ത സൂ​ക്ഷ്മാ​ണു​ക്ക​ൾ ആ​ണി​വ. സാ​ധാ​ര​ണ മൈ​ക്രോ​സ്കോ​പ്പുകൊ​ണ്ടുപോ​ലും ഇ​വ​യെ കാ​ണാ​ൻ ക​ഴി​യി​ല്ല. ഇ​ല​ക്ട്രോ​ൺ മൈ​ക്രോ​സ്കോപ്പുകൊ​ണ്ടു മാ​ത്ര​മേ അ​വ​യെ കാ​ണാ​നാ​വൂ. സ​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളി​ലും വൈ​റ​സ് ഉ​ണ്ട്. കോ​ശ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ അ​വക്ക്​​ കോ​ശ​ഘ​ട​ന​യു​മി​ല്ല. വൈ​റ​സു​ക​ൾ​ക്ക് സ്വ​യം നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. മ​റ്റേ​തെ​ങ്കി​ലും ജീ​വകോ​ശ​ങ്ങ​ളി​ലേ വൈ​റ​സു​ക​ൾ​ക്ക് നി​ല​നി​ൽപു​ള്ളൂ. 100 നാ​നോമീ​റ്റ​റി​ൽ താ​ഴെ മാ​ത്രം വ​ലുപ്പ​മു​ള്ള വൈ​റ​സാ​ണ് എ​ച്ച്.​ഐ.​വി. 10,00,000 നാ​നോ മീ​റ്റ​റാ​ണ് ഒ​രു മി​ല്ലി​മീ​റ്റ​ർ.
     
 ഭീ​തി​പ​ര​ത്തി​യ രോ​ഗം            
മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദാ​രു​ണ​മാ​യ പ​ക​ർ​ച്ച​വ്യാ​ധിയാ​യി​ട്ടാ​ണ് എ​യ്ഡ്സ് അ​റി​യ​പ്പെ​ട്ട​ത്. വ​ള​രെ​ വേ​ഗം പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ മു​ഴു​വ​ൻ ലോ​ക​ത്തും ഈ ​പു​തി​യ രോ​ഗ​ത്തെക്കു​റി​ച്ചു​ള്ള ഭ​യം പ​ട​ർ​ന്നു​പി​ടി​ച്ചു. രോ​ഗപ്ര​തി​രോ​ധ​ശേ​ഷി തീ​രെ കു​റ​യു​ന്ന​തോ​ടെ ചെ​റി​യൊ​രു ജ​ല​ദോ​ഷം വ​ന്നാ​ൽപോ​ലും അ​ത് മാ​ര​ക​മാ​യിത്തീ​രും എ​ന്ന നി​ല​വ​ന്നു. ഏ​തു​സ​മ​യ​ത്തും ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച രോ​ഗി മ​രി​ക്കും എ​ന്ന​തും എ​യ്ഡ്സി​നെക്കു​റി​ച്ചു​ള്ള ഭീ​തി വ​ർ​ധി​പ്പി​ച്ചു. 
അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യ​കാ​ലം മു​ത​ൽത​ന്നെ എ​യ്ഡ്സി​നെ​ക്കു​റി​ച്ച് വ​ള​രെ​യേ​റെ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു. ഇ​പ്പോ​ഴും അ​വ തു​ട​രു​ന്നു. ഇ​തി​െ​ൻ​റ ഫ​ല​മാ​യി ലോ​ക​ത്തെ​ങ്ങും എ​യ്ഡ്സ് വ്യാ​പ​നം ഒ​ര​ള​വോ​ളം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

 പ​ക​രു​ന്ന​തെ​ങ്ങ​നെ?
അ​മ്മ​ക്ക്​ എ​യ്ഡ്സ് രോ​ഗം ഉ​ണ്ടെ​ങ്കി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കും ഇ​തേ രോ​ഗം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. എ​ച്ച്.​ഐ.​വി ബാ​ധ​യു​ള്ള ആ​ളു​ക​ളു​മാ​യി ഒ​രു​മി​ച്ചി​രി​ക്കു​ന്ന​തുകൊ​ണ്ടോ രോ​ഗ​ബാ​ധ​യു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രു​ന്ന് ക​ളി​ക്കു​ക​യോ പ​ഠി​ക്കു​ക​യോ ചെ​യ്യു​ന്ന​തു​കൊ​ണ്ടോ രോ​ഗം പ​ക​രി​ല്ല എ​ന്ന കാ​ര്യം ആ​ദ്യം മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്. വാ​യു, വെ​ള്ളം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യി​ലൂ​ടെയൊന്നും ഈ ​രോ​ഗം പ​ക​രു​ക​യി​ല്ല. അ​തി​നാ​ൽത​ന്നെ എ​യ്​​ഡ്​​സ്​ ബാ​ധി​ച്ച​വ​രെ അ​വ​ഗ​ണി​ക്കാ​തെ ചേ​ർ​ത്തുനി​ർ​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ എയ്​​ഡ്​​സ്​ പ​ക​രു​ക​​?.
സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​കബ​ന്ധം
രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യി​ൽനി​ന്ന്​ കു​ഞ്ഞി​ലേ​ക്ക്
രോ​ഗ​ബാ​ധി​ത​രി​ൽനി​ന്ന്​ ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തു​വ​ഴി
 
 ര​ക്തപ​രി​ശോ​ധ​ന നി​ർ​ബ​ന്ധം
ര​ക്ത​ദാ​ന​ത്തി​ലൂ​ടെ​യും ര​ക്തം സ്വീ​ക​രി​ക്കു​മ്പോ​ഴും എ​യ്ഡ്സ് പ​ക​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഇ​പ്പോ​ൾ ര​ക്തം എ​ടു​ക്കു​ന്ന​തി​നു മു​മ്പും ര​ക്തം ഒ​രു രോ​ഗി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നു മു​മ്പും ആ ​ര​ക്ത​ത്തി​ൽ എ​യ്ഡ്സ് വൈ​റ​സു​ക​ൾ ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​റു​ണ്ട്.

 ക​ണ്ടെ​ത്താം പൊ​രു​താം
എ​ച്ച്.​ഐ.​വി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഇ​പ്പോ​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. എ​ലി​സ ടെ​സ്​​റ്റ്​ (ELISA) എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ൽ പ്ര​ധാ​നം. എ​ലി​സ ടെ​സ്​​റ്റ്​ പോ​സി​റ്റിവ് ആ​യ​തു​കൊ​ണ്ടു​മാ​ത്രം ഒ​രാ​ൾ രോ​ഗി​യാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. എ​ലി​സ പോ​സി​റ്റിവാ​ണെ​ങ്കി​ൽ തു​ട​ർ​ന്ന് വെ​സ്​​റ്റേ​ൺ ബ്ലോ​ട്ട് ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. അ​തി​ലും പോ​സി​റ്റിവ് ആ​യാ​ൽ മാ​ത്ര​മേ ഒ​രാ​ൾ എ​ച്ച്.​ഐ.​വി പോ​സി​റ്റിവ് ആ​ണെ​ന്ന് തീ​രു​മാ​നി​ക്കാ​നാ​വൂ.

 ചി​കി​ത്സ
രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​നു​ള്ള ചി​കി​ത്സ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. രോ​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും വ​ന്നാ​ൽ ഭേ​ദ​മാ​ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സ​ക്കുമായി ലോ​ക​മെ​ങ്ങും ഗ​വേ​ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​ധി​കം വൈ​കാ​തെ അ​തി​നു​ള്ള ഔ​ഷ​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ്​ ശാ​സ്​​ത്ര​ലോ​ക​ത്തി​െ​ൻ​റ പ്ര​തീ​ക്ഷ. ആ​യു​ർ​വേ​ദ ഔ​ഷ​ധ​ങ്ങ​ൾ എ​യ്ഡ്സി​ന് ഫ​ല​പ്ര​ദ​മാ​കു​മോ എ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ലും ന​ട​ക്കു​ന്നു​ണ്ട്. എ​യ്ഡ്സി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​ണ് ചു​വ​ന്ന നി​റ​ത്തി​ലു​ള്ള റി​ബ​ൺ.1991 ന്യൂ​യോ​ർ​ക്കി​ലെ ചി​ല ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ ​ചു​വ​ന്ന റി​ബ​ൺ എ​യ്ഡ്സ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ക​രു​ടെ അ​ട​യാ​ള​മാ​യി സ്വീ​ക​രി​ച്ച​ത്.