സ്കൂൾ പച്ച
ചാന്ദ്രയാനം
  • സാബു ജോസ്​
  • 10:20 AM
  • 17/17/2017

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യ​െൻറ ആദ്യ ചാന്ദ്രസന്ദർശനം നടന്നത് 1969 ജൂലൈ 21നാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ കാൽവെപ്പ് മാത്രമായിരുന്നെങ്കിലും മാനവരാശിക്ക് അതൊരു കുതിച്ചുചാട്ടമായി. ആ ചരിത്ര നിമിഷത്തിെൻറ ഓർമയാണ് ഓരോ ചാന്ദ്രദിനത്തിലും 
ശാസ്​?ത്രലോകം സമ്മാനിക്കുന്നത്. 

പലരും കരുതുന്നത് ചന്ദ്രൻ ഒരു പൂർണ ഗോളമാണെന്നാണ്. എന്നാൽ ഇത് ശരിയല്ല. ഒരു മുട്ട പോലെയാണെന്ന് പറയാം. ഭൂമിയിൽനിന്ന് ശരാശരി 3,84,000 കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. ഭൂമിയെ ചുറ്റിയുള്ള ചന്ദ്ര​െൻറ ഭ്രമണപഥം ദീർഘവൃത്തമായതുകൊണ്ട് ഭൂമിയുടെ അടുത്താകുമ്പോൾ ചന്ദ്രനിലേക്കുള്ളദൂരം 3,63,295 കിലോമീറ്ററും അകലെയാകുമ്പോൾ 4,05,503 കിലോമീറ്ററുമാണ്. അടുത്തായിരിക്കുന്ന അവസ്​ഥയെ ‘പെരിജി’ എന്നും അകലെയാണെങ്കിൽ ‘അപോജി’ എന്നുമാണ് വിളിക്കുന്നത്. ‘പെരിജി’യിൽ ചന്ദ്രൻ ഉള്ളപ്പോൾ ഭൂമിയിൽനിന്ന് നോക്കിയാൽ ചന്ദ്ര​െൻറ വലുപ്പം 14 ശതമാനംവരെ വർധിച്ചതായി അനുഭവപ്പെടും. ചന്ദ്ര​െൻറ ഗുരുത്വാകർഷണ സ്വാധീനംകൊണ്ടാണ് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത്.
ഭൂമിയുടെ നാലിലൊന്നുമാത്രം
ഭൂമിയുടെ നാലിലൊന്ന് വലുപ്പമേ ചന്ദ്രനുള്ളൂ. 3475 കിലോമീറ്ററാണ് വ്യാസം. ഭൂമിയെയും ചന്ദ്രനെയും ഒരു വ്യവസ്​ഥ ആയാണ് പരിഗണിക്കുന്നത്. ഈ രണ്ട് ഗോളങ്ങളുടെയും പൊതു പിണ്ഡകേന്ദ്രം ഭൗമോപരിതലത്തിൽനിന്ന് 1700 കിലോമീറ്റർ ഉള്ളിലായതുകൊണ്ടാണ് ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത്. ചന്ദ്ര​െൻറ കേന്ദ്രഭാഗം അഥവാ കോർ വളരെ ചെറുതാണ്. ആകെ പിണ്ഡത്തിെൻറ മൂന്ന് ശതമാനം മാത്രമേയുള്ളൂഅത്​. അർധദ്രാവകാവസ്​ഥയിലുള്ള ഇരുമ്പാണ് ചന്ദ്ര​െൻറ കോറിൽ. ചന്ദ്ര​െൻറ ഭ്രമണപഥത്തിലുണ്ടാകുന്ന ചാഞ്ചാട്ടം കൊണ്ടാണ് ഇത് മനസ്സിലായത്. ഭൂമിയിൽ ഭൂകമ്പമുണ്ടാകുന്നതുപോലെ ചന്ദ്രനിലും ചാന്ദ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഭൂകമ്പത്തിന് കാരണം ഫലക ചലനങ്ങളാണെങ്കിൽ ചാന്ദ്രകമ്പനത്തിന് കാരണം ഭൂമിയുടെ ഗുരുത്വാകർഷണ ബലമാണ്. 

പൂർണചന്ദ്രനും പൂർണമല്ല
 സ്വയം കറങ്ങുന്നതിനും ഭൂമിയെ ചുറ്റുന്നതിനും ഒരേ സമയമാണ് എടുക്കുന്നത്. ഇക്കാരണത്താൽ ചന്ദ്ര​െൻറ ഒരു വശം മാത്രമേ എപ്പോഴും കാണാൻ സാധിക്കൂ. അതായത് നാം പൂർണചന്ദ്രൻ എന്നു പറയുന്നത് പകുതി ചന്ദ്രൻ മാത്രമാണ്. എന്നാൽ ചന്ദ്ര​െൻറ ചലനത്തിലുള്ള ചാഞ്ചാട്ടം കാരണം 59 ശതമാനം കാണാൻ  കഴിയും. എന്നാൽ, ഒരു സമയം 50 ശതമാനം മാത്രമേ കാണാൻ കഴിയൂ. ലിബറേഷൻ എന്നാണ് ചന്ദ്ര​െൻറ ചാഞ്ചാട്ടത്തിന് പറയുന്ന പേര്. ഭൂമിയിൽനിന്ന് നോക്കിയാൽ ചന്ദ്രനും സൂര്യനും ഒരേ വലുപ്പമാണ്. എന്നാൽ, ചന്ദ്ര​െൻറ 400 മടങ്ങ് വലുപ്പമുണ്ട് സൂര്യന്. എന്നാൽ, ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിെൻറ 400 മടങ്ങ് ദൂരമുണ്ട് ഭൂമിയും സൂര്യനും തമ്മിൽ. അതുകൊണ്ടാണ് സൂര്യനും ചന്ദ്രനും ഒരേ വലുപ്പത്തിൽ കാണപ്പെടുന്നത്. 

റിഗോലിത്ത്
ചന്ദ്രോപരിതലത്തിൽ ഗോലിപോലെ ഉരുണ്ട് കാണപ്പെടുന്ന കല്ലുകളാണ് റിഗോലിത്ത്. ചാന്ദ്രധൂളി മഞ്ഞുപോലെയുള്ളതും വെടിമരുന്നിെൻറ ഗന്ധമുള്ളതുമാണ്. ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതുകൊണ്ട് താപനിലയിൽ വലിയ ഏറ്റക്കുറച്ചിലാണുള്ളത്. രാത്രികാലത്തും സൂര്യപ്രകാശം പതിക്കാത്ത ഇടങ്ങളിലും താപനില 153 ഡിഗ്രി സെൽഷ്യസ്​ വരെ താഴുമ്പോൾ സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളിൽ അത് 107 ഡിഗ്രി സെൽഷ്യസ്​ വരെ ഉയരും. അന്തരീക്ഷ വാതകങ്ങളിൽ തട്ടി സൂര്യരശ്മികൾക്ക് വിസരണം സംഭവിക്കാത്തതുകൊണ്ട് ആകാശം എപ്പോഴും കറുത്തിരിക്കും. 29 ഭൗമദിനങ്ങൾക്ക് തുല്യമാണ് ഒരു ചാന്ദ്രദിനം. 

ചന്ദ്രന് ഒരു ഇരുണ്ടവശമില്ല: 
ചന്ദ്രൻ സ്വയം ഭ്രമണത്തിനെടുക്കുന്ന സമയവും ഭൂമിയെ പ്രദക്ഷിണം ചെയ്യാനെടുക്കുന്ന സമയവും തുല്യമായതുകൊണ്ട് ഭൂമിയിലെ നിരീക്ഷകന് ചന്ദ്ര​െൻറ ഒരു വശം മാത്രമേ കാണാൻ കഴിയൂ. എന്നാൽ, ഭൂമിക്ക് അഭിമുഖമായി വരാത്ത മുഖം ഇരുണ്ടതൊന്നുമല്ല. ഇരുവശങ്ങളിലും സൂര്യപ്രകാശം പതിക്കുന്നത് ഒരേ അളവിലാണ്.


ചന്ദ്രനിൽ ഭാരം കുറവാണ് 
ഭൂമിയുടെ ഗുരുത്വബലത്തിെൻറ ആറിലൊന്നാണ് ചന്ദ്ര​െൻറ ഗുതുത്വാകർഷണ ബലം. അതുകൊണ്ടു തന്നെ ചന്ദ്രനിൽ ഒരു വസ്​തുവിെൻറ ഭാരം അതിന് ഭൂമിയിലുള്ളതിെൻറ ആറിലൊന്നേ ഉണ്ടാകൂ. 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ 10 കിലോഗ്രാമായിരിക്കും ഭാരം.

ചന്ദ്രനിൽ ശബ്​ദം കേൾക്കില്ല  
ഗുരുത്വാകർഷണ ബലം വളരെ കുറവായതുകൊണ്ട് ചന്ദ്രന് അന്തരീക്ഷവാതകങ്ങളെ പിടിച്ചുനിർത്താൻ കഴിയില്ല. വായുവില്ലാത്തതുകൊണ്ട് ചന്ദ്രനിൽ ശബ്​ദമുണ്ടാകില്ല. അതിഭീകരമാണ് ഈ അവസ്​ഥ. അന്തരീക്ഷമില്ലാത്തതുകൊണ്ട് ആകാശം എപ്പോഴും കറുത്ത നിറത്തിലായിരിക്കും കാണപ്പെടുക. അതും ഭയാനകമായ ദൃശ്യമാണ്. കൂടാതെ സൗരവാതകങ്ങളുടെയും കോസ്​മിക് കിരണങ്ങളുടെയും ആക്രമണവും ഉൽക്കാപതനങ്ങളും ചന്ദ്രനിൽ പതിവാണ്.


ചന്ദ്രൻ ഒരു ചെറിയ ഉപഗ്രഹമല്ല 
വലുപ്പത്തിലും ഭാരത്തിലും സൗരയൂഥത്തിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ചന്ദ്രൻ. ഒന്നാം സ്​ഥാനം വ്യാഴത്തിെൻറ ഉപഗ്രഹമായ ഗാനിമെഡയ്ക്കാണ്. സാന്ദ്രതയിൽ ചന്ദ്രന് രണ്ടാം സ്​ഥാനമാണുള്ളത്. ഒന്നാമതുള്ളത് വ്യാഴത്തിെൻറതന്നെ ഉപഗ്രഹമായ അയോ ആണ്.


ചന്ദ്രനിൽ അണുബോംബ് 
1950കളിൽ ചന്ദ്രനിൽ അണുവിസ്​ഫോടനം നടത്താൻ അമേരിക്ക പദ്ധതിയിട്ടിരുന്നു. ​േപ്രാജക്ട് എ–119 എന്നു പേരിട്ട ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.


ചാന്ദ്രചിത്രങ്ങളിൽ ആംസ്​േട്രാങ്​ ഇല്ല 
ച​േന്ദ്രാപരിതലത്തിൽ​െവച്ചെടുത്ത ചിത്രങ്ങളിലൊന്നും ആംസ്​േട്രാങ്​ ഇല്ല. എല്ലാ ചിത്രങ്ങളും ആൽഡ്രി​േൻറതാണ്. കാരണം കാമറ ആംസ്​േട്രാങ്ങിെൻറ പക്കലായിരുന്നു. ആൽഡ്രിെൻറ ഹെൽമറ്റിെൻറ വൈസറിൽ കാണുന്ന പ്രതിബിംബം മാത്രമേ ആംസ്​േട്രാങ്ങി​െൻറ ചിത്രമായിട്ടുള്ളൂ.


അപ്പോളോ ദൗത്യത്തെ രക്ഷിച്ച പേന 
ചാന്ദ്രപര്യവേക്ഷണത്തിനൊടുവിൽ ലാൻഡറിന് ച​േന്ദ്രാപരിതലത്തിൽനിന്ന് പറന്നുയരാൻ സമയമായി. അപ്പോഴാണ് ഒരു സർക്യൂട്ട് േബ്രക്കർ സ്വിച്ച് തകർന്നിരിക്കുന്നത് ആൽഡ്രിെൻറ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ കൈവശമുണ്ടായിരുന്ന പേന ഉപയോഗിച്ച് സർക്യൂട്ട് പൂർത്തിയാക്കിയതുകൊണ്ടാണ് പേടകത്തിന് ടേക്ക്–ഓഫ് ചെയ്യാൻ സാധിച്ചത്. അതിനു കഴിഞ്ഞില്ലെങ്കിൽ അപ്പോളോ–11 ദൗത്യം ഒരു ദുരന്തമായിത്തീർന്നേനെ.


സംരക്ഷണ കവചത്തിൽ മൂന്നാഴ്ച 
ചാന്ദ്രയാത്രയെത്തുടർന്ന് ഭൂമിയിൽ തിരിച്ചെത്തിയ യാത്രികർക്ക് ഉടൻതന്നെ വാർത്തസമ്മേളനം നടത്തുന്നതിനോ പാർട്ടിയിൽ പങ്കെടുക്കുന്നതിനോ കഴിഞ്ഞില്ല. 21 ദിവസം അവർ പ്രത്യേകമായി തയാറാക്കിയ സംരക്ഷണ കവചത്തിനുള്ളിലാണ് ചെലവഴിച്ചത്. ചന്ദ്രനിലുണ്ടാകാൻ ഇടയുള്ള ബാക്ടീരിയപോലെയുള്ള സൂക്ഷ്​മ ജീവികൾ ചാന്ദ്രയാത്രികരോടൊപ്പം ഭൂമിയിലെത്തുന്നത് അത്യന്തം അപകടകരമാണ്. അത്തരം സൂക്ഷ്​മ ജീവികൾക്കെതിരെയുള്ള ആൻറിബയോട്ടിക്കുകൾ നിർമിക്കാൻ കഴിയുന്നതിനു മുമ്പ് അവ ഉൾപരിവർത്തനം സംഭവിച്ച് ഭൗമ ജീവന് ഭീഷണിയായി മാറിയേക്കാം എന്നതുകൊണ്ടാണ് ബഹിരാകാശ സഞ്ചാരികളെ മൂന്നാഴ്ച നിരീക്ഷണത്തിൽ നിർത്തിയത്.
 

ചന്ദ്രനിൽ ഭൂമി ഉദിക്കു​േമ്പാൾ
ചന്ദ്ര​െൻറ ആകാശത്തിൽ ഭൂമി കാണുന്നത് മനോഹര ദൃശ്യമാണ്. ഭൂമിയിൽനിന്ന് നോക്കുമ്പോൾ കാണുന്ന ചന്ദ്ര​െൻറ നാലിരട്ടി വലുപ്പമുള്ള ഒരു നീലഗോളം. ഭൂമിയുടെ ആകാശത്ത് ചന്ദ്രൻ സഞ്ചരിക്കുന്നതുപോലെ ചന്ദ്ര​െൻറ ആകാശത്തിലൂടെ ഭൂമി സഞ്ചരിക്കുന്നത് കാണാൻ കഴിയില്ല. സഞ്ചാരം ചക്രവാളത്തിൽനിന്ന് അൽപം ഉയർന്നുമാത്രമായിരിക്കും. ഭൂമിയിൽനിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശവും ചാന്ദ്രശോഭയും ചന്ദ്രനിലെത്തും. അതുകൊണ്ട് നിഴലുകൾക്ക് വിചിത്രമായ രൂപമായിരിക്കും ഉണ്ടാകുന്നത്. ചന്ദ്രനിൽ രാത്രിസമയത്ത് ഭൗമശോഭയിൽ പത്രവായന വരെ സാധിക്കും. അന്തരീക്ഷമില്ലാത്തതുകൊണ്ട് ഭൂമിയിലുള്ളതുപോലെ സന്ധ്യാവെളിച്ചം ചന്ദ്രനിലുണ്ടാകില്ല. ഭൂമിയിലേതുപോലെ രാത്രി ഇരുണ്ടിരുണ്ട് വരികയല്ല ചെയ്യുന്നത്. ലൈറ്റ് ഓഫ് ചെയ്യുന്നതുപോലെ പെ​െട്ടന്ന് ഇരുട്ടാവുകയാണ്. 

ചന്ദ്രകളഭം ചാർത്തിയുറങ്ങും ഭൂമി
മനുഷ്യ​െൻറ ആദ്യ ചാന്ദ്രസന്ദർശനം നടന്നത് 1969 ജൂലൈ 21നാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ കാൽ​വെപ്പ്​​ മാത്രമായിരുന്നെങ്കിലും മാനവരാശിക്ക് അതൊരു കുതിച്ചുചാട്ടമായി. ആ ചരിത്ര നിമിഷത്തിെൻറ ​ഓർമയാണ് ഓരോ ചാന്ദ്രദിനത്തിലും ശാസ്​ത്രലോകം സമ്മാനിക്കുന്നത്. സമയ മേഖലകളിലുള്ള അന്തരം കാരണം ഗ്രീനിച്ച് രേഖയുടെ കിഴക്കുള്ള രാജ്യങ്ങളിൽ ജൂലൈ 21ന് ചാന്ദ്രദിനം ആഘോഷിക്കുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ചാന്ദ്രദിനം ജൂലൈ 20ന് ആണ്. ഏകദേശം 460 കോടി വർഷങ്ങൾക്കു മുമ്പാണ് ചന്ദ്രൻ രൂപം കൊണ്ടതെന്നു കരുതുന്നു. 3475 കിലോമീറ്റർ വ്യാസവും 10,917 കിലോമീറ്റർ ചുറ്റളവുമുള്ള ഈ ദ്രവ്യപിണ്ഡം ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ്. ചന്ദ്രൻ, ഭൂമിയേപ്പോലെതന്നെ ഒരു പൂർണഗോളമല്ല. മധ്യരേഖാ വ്യാസവും ധ്രുവരേഖാവ്യാസവും തമ്മിൽ നാല് കിലോമീറ്ററി​െൻറ വ്യത്യാസമുണ്ട്.

ന്യൂയോർക്​ ടൈംസിെൻറ 
തെറ്റും തിരുത്തും

അപ്പോളോ–11 ദൗത്യം ഒരു നാടകമാണെന്നാണ് ന്യൂയോർക്​ ടൈംസ്​ ആദ്യമെഴുതിയത്. ബഹിരാകാശ പേടകത്തിലെ ഖര ഇന്ധനം കത്തുന്നതിന് ഓക്സിജൻ ആവശ്യമുണ്ടെന്നും ചന്ദ്ര​െൻറ അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് പേടകത്തിന് ഒരിക്കലും ച​േന്ദ്രാപരിതലത്തിൽനിന്ന് പറന്നുയരാൻ കഴിയില്ലെന്നുമാണ് വാർത്ത വന്നത്. എന്നാൽ, അധികം താമസിയാതെ തെറ്റു മനസ്സിലാക്കിയ പത്രം അതു തിരുത്തി.
 

ചന്ദ്രനിൽ നടന്നത് 
ഒരു ഡസൻ ആളുകൾ

ചന്ദ്രനിൽ ഇതുവരെ 12 പേർ എത്തിയിട്ടുണ്ട്. ആദ്യത്തെ ആൾ നീൽ ആംസ്​േട്രാങ്. അവസാനത്തെയാൾ യൂജിൻ സെർനാൻ. 12 ബഹിരാകാശസഞ്ചാരികളും അമേരിക്കക്കാരാണ്. ഇതുവരെ സ്​ത്രീകൾ ആരും ചന്ദ്രനിലെത്തിയിട്ടില്ല.
 

ആംസ്​േട്രാങ്ങും റൈറ്റ് സഹോദരന്മാരും 
വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരോടുള്ള ആദരസൂചകമായി അവർ പറത്തിയ ആദ്യവിമാനത്തി​െൻറ ഒരു ചെറിയ കഷണം ആംസ്​േട്രാങ്​ ചന്ദ്രനിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്തു.  


ഏകാന്തത അനുഭവിച്ച മനുഷ്യൻ
 അപ്പോളോ–11 ദൗത്യത്തിൽ ആംസ്​േട്രാങ്ങും, ആൽഡ്രിനും ച​ന്ദ്രോപരിതലത്തിലിറങ്ങിയപ്പോൾ മൂന്നാമത്തെ യാത്രികൻ മാതൃപേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുകയായിരുന്നു. ലോകത്തേറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്നായിരുന്നു മൈക്കൽ കോളിൻസിെൻറ ആത്്മകഥയിൽ സ്വയം വിശേഷിപ്പിച്ചത്.


ആംസ്​േട്രാങ്ങിെൻറ ഭാഗ്യം 
സാഹസികനായ ഒരു സൈനികനായിരുന്നു നീൽ ആംസ്​േട്രാങ്​. കൊറിയൻ യുദ്ധത്തിൽ അദ്ദേഹം 78 തവണ യുദ്ധവിമാനം പറത്തിയിട്ടുണ്ട്. എക്സ്​–15 എന്ന റോക്കറ്റ് പ്ലെയിൻ ഉപയോഗിച്ച് ശബ്​ദത്തിെൻറ മൂന്നുമടങ്ങ് വേഗത്തിൽ സഞ്ചരിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയിൽനിന്ന് അദ്ഭുതകരമായാണ് ആംസ്​േട്രാങ്​ രക്ഷപ്പെട്ടത്. അപ്പോളോ–11 പരീക്ഷണപ്പറക്കലിനിടയിലുണ്ടായ പൊട്ടിത്തെറിക്ക്​ സെക്കൻഡുകൾ മുമ്പാണ് അദ്ദേഹത്തിന് പേടകത്തിൽനിന്ന് പുറത്തെത്താൻ കഴിഞ്ഞത്.


 മനോധൈര്യം 
ലാൻഡിങ്ങിന് തൊട്ടുമുമ്പ് പേടകത്തിലെ കമ്പ്യൂട്ടറിലുണ്ടായ തകരാറുകാരണം മുൻകൂട്ടി നിശ്ചയിച്ച സ്​ഥലത്ത് പേടകമിറക്കാൻ കഴിഞ്ഞില്ല. അപകട ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്നതിനുള്ള ആംസ്​േട്രാങ്ങി​െൻറ ശേഷി ഇവിടെയും പരീക്ഷിക്കപ്പെട്ടു. കമ്പ്യൂട്ടറിെൻറ പ്രവർത്തനം നിർത്തി​െവച്ച് ആംസ്​േട്രാങ്​ മാന്വലായി പേടകത്തെ നിലത്തിറക്കുകയായിരുന്നു. 

ചാ​​​ന്ദ്രയാത്രകൾ

   1 മുതൽ 6 വരെ
ആദ്യത്തെ അപ്പോളോ വാഹനം 1967 ജ​നു​വ​രി 27ന് ​പ്ര​യാ​ണ​സ​ജ്ജ​മാ​യി. 14 ദി​വ​സം ബ​ഹി​രാ​കാ​ശ​ത്തി​ൽ ഭൂ​മി​യെ ചു​റ്റി​പ്പ​റ​ക്കാ​നാ​ണ് അ​പ്പോളോ 1 ​ത​യാ​റാ​ക്കി​യ​ത്. വെ​ർ​ജി​ൻ ഗ്രി​സം, എ​ഡ്വേ​ർ​ഡ് വൈ​റ്റ്, റോ​ജ​ർ ഷ​ഫി എ​ന്നി​വ​ർ ക​യ​റി​യ അ​പ്പോ​ളോ വാ​ഹ​നം പ​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ തീ​പി​ടി​ച്ച​തു​കൊ​ണ്ട് ല​ക്ഷ്യം നേ​ടാ​തെ മൂ​ന്നു​യാ​ത്രി​ക​രും കൊ​ല്ല​പ്പെ​ട്ടു. വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ൾ​ക്കു നേ​രി​ട്ട ത​ക​രാ​റു​ക​ളാ​ണ് ദു​ര​ന്ത​ത്തി​നു കാ​ര​ണം. തു​ട​ർ​ന്നു ന​ട​ന്ന മൂ​ന്ന് ദൗ​ത്യ​ങ്ങ​ളി​ലും മ​നു​ഷ്യ​ർ ക​യ​റി​യി​രു​ന്നി​ല്ല. അ​പ്പോളോ 4 (1967 ​ന​വം​ബ​ർ^9) മാ​തൃ​പേ​ട​കം, എ​ൻ​ജി​നു​ക​ളും സാ​റ്റേ​ൺ 5 റോ​ക്ക​റ്റും പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ​റ​ന്നു. അ​പ്പോ​ളോ 5 (1968 ജ​നു​വ​രി 22) ബ​ഹി​രാ​കാ​ശ​ത്ത് ചാ​ന്ദ്ര​പേ​ട​ക​ത്തിെ​ൻ​റ ആ​രോ​ഹ​ണ അ​വ​രോ​ഹ​ണ​ങ്ങ​ൾ പ​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കി. അ​പ്പോ​ളോ 6 (1968 ഏ​പ്രി​ൽ 4) അ​പ്പോളോ ​വാ​ഹ​ന​ത്തിെ​ൻ​റ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി. ഈ ​പ​രീ​ക്ഷ​ണ പ​റ​ക്ക​ലു​ക​ളി​ൽ നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​കൊ​ണ്ട് 1968 ഒ​ക്ടോ​ബ​ർ 11 ന് ​അ​പ്പോളോ ​പ​ദ്ധ​തി​യി​ൽ മ​നു​ഷ്യ​നെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ബ​ഹി​രാ​കാ​ശ പേ​ട​കം യാ​ത്ര​തി​രി​ച്ചു.

 അപ്പോളോ^7
1968 ഒക്ടോബർ 11ന് അപ്പോ
ളോ^7 ബഹിരാകാശത്തേക്ക് യാത്രതിരിച്ചു. യാത്രികരായ വാൾട്ടർ എം. ഷിറാ ജൂനിയർ, ഡോൺ എഫ്, ഐസൽ, റോണി വാൾട്ടർ കണ്ണിങ്ഹാം എന്നിവർ 11 ദിവസം ബഹിരാകാശയാത്ര നടത്തിയശേഷം ഒക്ടോബർ 22ന് അറ്റ്​ലാൻറിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. വാഹനവും യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോ
ളോ 7െൻറ മുഖ്യ ലക്ഷ്യം.

 അപ്പോളോ^8
അപ്പോളോ വാഹനം ഭൂമിയുടെ ആകർഷണത്തിൽ നിന്ന് അകന്ന് ചാന്ദ്രമണ്ഡലത്തിൽ എത്തുമ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്ന് പരീക്ഷിക്കുന്നതിനായി അപ്പോളോ^8 വിക്ഷേപിക്കപ്പെട്ടു. 1968 ഡിസംബർ 21 ന് ഫ്രാങ്ക് ബോർമാൻ, ജെയിംസ്​ ലോവൽ, വില്യം ആൻഡേഴ്സ്​ എന്നിവർ ഇതിൽ ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. അപ്പോളോ 8 ചന്ദ്രനിൽനിന്ന് 112 കിലോമീറ്റർ ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്കയച്ചു. ചന്ദ്രനെ 10 തവണ പ്രദക്ഷിണം െവച്ച ശേഷം ഡിസംബർ 27ന് ചാന്ദ്രയാത്രികർ ഭൂമിയിൽ തിരിച്ചെത്തി.

 അപ്പോളോ^9
ചന്ദ്രനിൽ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെയും ചന്ദ്ര​െൻറയും ആകർഷണ മണ്ഡലത്തിൽ​െവച്ച്​ പരീക്ഷിച്ചുനോക്കുന്നതിനുള്ള ദൗത്യമായ അപ്പോളോ^9, 1969 മാർച്ച് മൂന്നിന് പുറപ്പെട്ടു. ജെയിംസ്​ എ. മക്ഡവിറ്റ്, ഡേവിഡ് സ്​കോട്ട്, റസ്സൽ ഷൈക്കാർട്ട് എന്നിവരാണ് ഇതിൽ യാത്രചെയ്തത്. ഭൂമിയുടെ ആകർഷണ പരിധിയിൽ​െവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്ന് വേർപെടുത്തി. പിന്നീട് ഇവ പുനഃസന്ധിച്ച ശേഷം മാർച്ച് 13ന് അറ്റ്​ലാൻറിക് സമുദ്രത്തിൽ ഇറങ്ങി.

 അപ്പോളോ^10
സന്ധിക്കലും വേർപെടലും ചന്ദ്ര​െൻറ ആകർഷണ വലയത്തിൽ​െവച്ച് പരീക്ഷിച്ചു നോക്കാനായി 1969 മേയ് 18ന് അപ്പോളോ^10 ചാന്ദ്രമണ്ഡലത്തിലേക്ക് യാത്രതിരിച്ചു. തോമസ്​ പി. സ്​റ്റാഫോർഡ്, യൂജിൻ സെർണാൻ, ജോൺ യങ്​ എന്നിവരായിരുന്നു യാത്രികർ. ച​േന്ദ്രാപരിതലത്തിൽനിന്ന്​ 15 കിലോമീറ്റർ ഉയരത്തിൽ പറന്ന പേടകം അപ്പോളോ 11 ഇറങ്ങേണ്ട പ്രദേശത്തിെൻറ ചിത്രങ്ങളെടുത്തു. 

 അപ്പോളോ^12
1969 നവംബർ 14ന് യാത്രതിരിച്ചു. റിച്ചാർഡ് ഗോർഡൻ, അലൻ എം. ബീൻ, ചാൾസ്​ കോൺറാഡ് ജൂനിയർ എന്നിവരായിരുന്നു യാത്രികർ. ചന്ദ്രനിലെ ‘കൊടുങ്കാറ്റുകളുടെ കടൽ’ എന്നു പേരിട്ട് സ്​ഥലത്താണ് ചാന്ദ്രപേടകം ഇറക്കിയത്. 1967 ഏപ്രിൽ മാസത്തിൽ ചന്ദ്രനിലിറങ്ങിയ സർവേയർ^3 എന്ന പേടകത്തിലെ കാമറയും മറ്റു ചില ഭാഗങ്ങളും അഴിച്ചെടുത്തു കൊണ്ടുവന്നു. ചന്ദ്രനിലെ പരിസ്​ഥിതി അവയെ എങ്ങനെ ബാധിക്കുന്നു എന്ന്​ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. അപ്പോളോ^12 നവംബർ 24ന് ഭൂമിയിൽ തിരിച്ചെത്തി.

 അപ്പോളോ^13
1970 ഏപ്രിൽ 11ന് ജെയിംസ്​ എ. ലോവൽ, െഫ്രഡ് ഹോയ്സ്​, ജോൺ എൽ. സിഗെർട്ട് എന്നീ യാത്രികർ അപ്പോളോ 13ൽ യാത്രതിരിച്ചു. ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഏപ്രിൽ 14ന് ഓക്സിജൻ ടാങ്കിൽ ഉണ്ടായ സ്​ഫോടനം നിമിത്തം അപ്പോളോ 13 അപകടത്തിലായി. അപ്പോളോ 13 ദൗത്യം പരാജയപ്പെട്ടുവെങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കുവാൻ കഴിഞ്ഞു. ചന്ദ്രനെ ഭ്രമണം ചെയ്ത് തിരികെ വന്ന പേടകം ഏപ്രിൽ 17ന് ശാന്തസമുദ്രത്തിൽ ഇറങ്ങി.

 അപ്പോളോ^14
1971 ജനുവരി 31ന് യാത്ര തിരിച്ച അ
പ്പോളോ^14ൽ അലൻ ഷപ്പേർഡ്, സ്​റ്റുവർട്ട് റൂസാ, എഡ്​ഗാർ മിഷേൽ എന്നിവരായിരുന്നു യാത്രികർ. ഫെബ്രുവരി അഞ്ചിന് പേടകം ചന്ദ്രനിലെ ഒരു കുന്നിൽ ഇറങ്ങി. ചന്ദ്ര​െൻറ ഉദ്ഭവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല വസ്​തുക്കളും അപ്പോളോ 14ന് കണ്ടെത്താൻ കഴിഞ്ഞു. ചന്ദ്രനിൽനിന്ന് 46 കോടി വർഷം പ്രായമുള്ള പാറകൾ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഫെബ്രുവരി ഒമ്പതിന് അപ്പോളോ^14 ശാന്തസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി.

 അപ്പോളോ^15
1971 ജൂലൈ 26ന് അപ്പോളോ^15 യാത്രതിരിച്ചു. ഡേവിഡ് സ്​കോട്ട്, ജെയിംസ്​ ഇർവിൻ, ആൽഫ്രഡ് വോർഡൻ എന്നിവരായിരുന്നു യാത്രികർ. ആദ്യമായി ച​േന്ദ്രാപരിതലത്തിൽ മൂൺ റോവർ എന്നൊരു വാഹനം ഓടിക്കാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ പ്രധാന നേട്ടം. ആഗസ്​റ്റ്​ ഏഴിന് അപ്പോ
ളോ 15 സുരക്ഷിതമായി ശാന്തസമുദ്രത്തിൽ ഇറങ്ങി.

 അപ്പോളോ^16
1971 ഏപ്രിൽ 16ന് ജോൺയംഗ്, തോമസ്​ മാറ്റിംഗ്ലി, ചാൾസ്​ എം.ഡ്യൂക് എന്നീ യാത്രികരുമായി അപ്പോളോ 16 പുറപ്പെട്ടു. ഏപ്രിൽ 21ന് ചാന്ദ്ര പർവത നിരകളിൽ ഒന്നായ ‘ദെക്കാർത്തെ’യിൽ ചാന്ദ്രപേടകം ഇറങ്ങി. ചന്ദ്രഗോളം ഉദ്ഭവിച്ച കാലം മുതൽ സൂര്യരശ്മി പതിച്ചിട്ടില്ലാത്ത ഭാഗത്തെ ചാന്ദ്രധൂളി അവർ ശേഖരിച്ചു. ചാന്ദ്രജീപ്പ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ ഓടിച്ചു. ഏപ്രിൽ 27ന് അപ്പോളോ^16 ശാന്തസമുദ്രത്തിൽ സുരക്ഷിതമായി വന്നിറങ്ങി.

 അപ്പോളോ^17
1972 ഡിസംബർ ഏഴിന് യൂജിൻ സെർണാൻ, ഹാരിസൺ ഷ്മിറ്റ്, റൊണാൾഡ് ഇവാൻസ്​ എന്നീ യാത്രികരുമായി അപ്പോളോ^17 യാത്ര തിരിച്ചു. അഞ്ച് എലികളും യാത്രികരായുണ്ടായിരുന്നു. അഗ്​നിപർവതങ്ങളേക്കുറിച്ചുള്ള പഠനവും ചന്ദ്ര​െൻറയും സൗരയൂഥത്തിെൻറയും ഉൽപത്തിയേക്കുറിച്ചുള്ള പഠനവുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഇതോടെ ആറുതവണയായി 12 പേർ ചന്ദ്രനിൽ കാലുകുത്തി. ആദ്യമായി ഒരു ശാസ്​ത്രജ്ഞർ ചന്ദ്രനിൽ പോയത് അപ്പോളോ^17 ദൗത്യത്തിലായിരുന്നു. ഈ ദൗത്യത്തോടെ അപ്പോളോ പദ്ധതിക്ക് വിരാമമായി.
 

അപ്പോളോ വാഹനം
യാത്രയുടെ ഭൂരിഭാഗവും മൂന്നുസഞ്ചാരികളും ഒരുമിച്ച് മാതൃപേടകത്തിൽ കഴിയുന്നു. മാതൃപേടകവും ഭൂമിയിലെ ഗ്രൗണ്ട് സ്​റ്റേഷനും തമ്മിൽ നിരന്തരം സമ്പർക്കം പുലർത്തുന്നു. യാത്രയുടെ ആരംഭത്തിൽ സർവിസ്​ മൊഡ്യൂൾ മാതൃപേടകത്തോട് ചേർത്തു ഘടിപ്പിച്ചിരിക്കും. സർവിസ്​ മൊഡ്യൂളിലാണ് റോക്കറ്റ് ഇന്ധനവും സഞ്ചാരികൾക്കാവശ്യമായ ഭക്ഷണ സാധനങ്ങളും സംഭരിച്ചു​വെക്കുന്നത്. മൂന്നാമത്തെ ഭാഗമായ ചാന്ദ്രപേടകം സർവിസ്​ മൊഡ്യൂളിെൻറ അടിയിലായിട്ടാണ് യാത്രയുടെ ആരംഭത്തിൽ ഘടിപ്പിച്ചുവെക്കുന്നത്. യാത്രാമധ്യത്തിൽ ചാന്ദ്രപേടകം സർവിസ്​ മൊഡ്യൂളിന് മുകളിലായി മാതൃപേടകത്തോടു ചേർത്തുവെക്കും. ചാന്ദ്രമണ്ഡലത്തിൽ ​െവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്നും വേർപെട്ട് ചാന്ദ്രപ്രതലത്തിലേക്ക് യാത്രചെയ്യും. ചാന്ദ്രപേടകത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആരോഹണ ഭാഗവും അവരോഹണഭാഗവും. രണ്ടു ഒന്നിച്ച് ച​േന്ദ്രാപരിതലത്തിൽ ഇറങ്ങുന്നു. അവരോഹണഭാഗം പ്രവർത്തിപ്പിച്ചാണ് ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നത്. 
 

ച​േന്ദ്രാൽപത്തി സിദ്ധാന്തങ്ങൾ
2005ൽ ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്​, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള ഒരു ശാസ്​ത്രസംഘം ചന്ദ്ര​െൻറ പ്രായം 452 കോടി വർഷമാണെന്ന ഒരു പരികൽപന കൊണ്ടുവന്നു. സൗരയൂഥം രൂപംകൊണ്ടതിനു ശേഷം മൂന്നുമുതൽ അഞ്ചുകോടി വർഷങ്ങൾക്കു ശേഷമാണ് ചന്ദ്രനുണ്ടായത് എന്നാണ് ഇതിൽനിന്ന് അനുമാനിക്കാൻ കഴിയുന്നത്. ച​ന്ദ്രോൽപത്തി സംബന്ധിച്ചുള്ള നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. 

വിഘടന പരികൽപന
ഭൂമിയുടെ അപകേന്ദ്രബലം കാരണം അടർന്നു തെറിച്ചുപോയ ഭാഗമാണ് ചന്ദ്രനെന്നാണ് ഈ പരികൽപനയുടെ കാതൽ. ചന്ദ്രനായി മാറിയ ഭാഗം അടർന്നു തെറിച്ചപ്പോൾ അവശേഷിച്ച ഗർത്തമാണ് പസഫിക് സമുദ്രമെന്നാണ് ഈ സിദ്ധാന്തത്തെ പിന്തുണക്കുന്നവർ പറയുന്നത്. വിഘടന പരികൽപന ശരിയാകണമെങ്കിൽ ഭൂമിയുടെ ആദ്യകാലങ്ങളിലെ ഭ്രമണം വളരെ വേഗതയിലായിരിക്കണം. 
എന്നാൽ, ഭൂമിയുടെ ഫലകചലന സിദ്ധാന്തപ്രകാരമുള്ള പസഫിക് സമുദ്രത്തിെൻറ സ്​ഥാനവും വിഘടന സിദ്ധാന്തപ്രകാരമുള്ള സ്​ഥാനവും തമ്മിൽ വൈരുധ്യങ്ങളുള്ളതിനാൽ ഈ വാദം അത്രക്ക്​ വിശ്വസനീയമല്ല.


പിടിച്ചെടുക്കൽ പരികൽപന
ചന്ദ്രൻ മറ്റെവിടെയോ രൂപംകൊണ്ട ചെറുഗ്രഹമാണെന്നും പിന്നീട് ഭൂമിയുടെ ഗുരുത്വാകർഷണ ക്ഷേത്രത്തിൽ അകപ്പെട്ട് ഉപഗ്രഹമായി മാറിയതാണെന്നുമുള്ള വിശദീകരണമാണ് പിടിച്ചെടുക്കൽ പരികൽപനയുടെ വക്​താക്കൾ നൽകുന്നത്. എന്നാൽ, ഇതു ശരിയാകണമെങ്കിൽ ഘർഷണം മൂലം ചന്ദ്ര​െൻറ ഉൗർജം കുറക്കാൻ മാത്രം ഉയരം ആദ്യകാലത്ത് ഭൗമാന്തരീക്ഷത്തിനുണ്ടായിരിക്കണം. ഇക്കാരണത്താൽ ഈ സിദ്ധാന്തവും ശരിയാകാനുള്ള സാധ്യത കുറവാണ്. 


സഹ–സൃഷ്​ടി പരികൽപന
ഈ പരികൽപനയനുസരിച്ച് ചന്ദ്രനും ഭൂമിയും സൗരയൂഥത്തിെൻറ പ്രാരംഭദശയിൽ ഉണ്ടായിരുന്ന അക്രീഷൻ ഡിസ്​ക്കിൽനിന്ന് ഒരേ കാലയളവിൽ ഉണ്ടായതാണ്. മറ്റു ഗ്രഹങ്ങൾ രൂപമെടുത്തതുപോലെതന്നെ സൂര്യനു ചുറ്റുമുണ്ടായിരുന്ന പദാർഥത്തിൽനിന്ന് ഭൂമിക്കു സമീപത്തായി നിർമിക്കപ്പെട്ടതാണ് ചന്ദ്രനെന്ന് ഈ പരികൽപന പറയുന്നു. എന്നാൽ, ചന്ദ്രനിലെ ഇരുമ്പിെൻറ അംശം ഭൂമിയെ അപേക്ഷിച്ച് വളരെ കുറവായിരിക്കുന്നത് വിശദീകരിക്കുന്നതിൽ ഈ സിദ്ധാന്തം പരാജയപ്പെടുന്നുണ്ട്. അതുകൂടാതെ ഭൗമ–ചാന്ദ്ര വ്യവസ്​ഥയുടെ ഉയർന്ന കോണീയ സവേഗം വിശദീകരിക്കുന്നതിന് മേൽപറഞ്ഞ സിദ്ധാന്തങ്ങൾക്കൊന്നുംതന്നെ കഴിയുന്നുമില്ല. 


കൂട്ടിയിടി പരികൽപന
ഭൂമിയും മറ്റൊരു ചെറിയ ഗ്രഹവുമായുള്ള കൂട്ടിയിടി കാരണമുണ്ടായ അവശിഷ്​ടങ്ങൾ ചേർന്നാണ് ചന്ദ്രനുണ്ടായതെന്നാണ് ഈ പരികൽപന പറയുന്നത്. ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയം. ‘തിയ’ അല്ലെങ്കിൽ ‘ഓർഫ്യൂസ്​’ എന്നറിയപ്പെട്ടിരുന്നതും ഏകദേശം 
ചൊവ്വ ഗ്രഹത്തോളം വലുപ്പമുണ്ടായിരുന്നതുമായ ഒരു ഗ്രഹം അർധ ദ്രാവകാവസ്​ഥയിലായിരുന്ന ഭൂമിയുമായി കൂട്ടിയിടിച്ചതിെൻറ ഫലമായി പുറന്തള്ളപ്പെട്ട വസ്​തുക്കളിൽനിന്ന് രൂപംകൊണ്ടതാണ് ചന്ദ്രൻ എന്നുപറയുന്ന ഈ സിദ്ധാന്തത്തിന് ബലം നൽകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി ഭൂമിയും ചന്ദ്രനും ഒരേ പ്രതിഭാസം വഴി ഒരേ കാലത്ത് ഉണ്ടായതായിരുന്നുവെങ്കിൽ ഭൂമിയിൽ കണ്ടുവരുന്ന എല്ലാ ഭാരമൂലകങ്ങളും ചന്ദ്രനിലും ഉണ്ടാകേണ്ടതായിരുന്നു. 
എന്നാൽ, ചന്ദ്രനിൽ ഇത്തരം മൂലകങ്ങൾ വളരെ കുറഞ്ഞ അളവിലേ കാണപ്പെടുന്നുള്ളൂ. ചന്ദ്ര​െൻറ പദാർഥ ഘടന ഭൂമിയുടെ പുറന്തോടിെൻറ ഘടനയുമായി വളരെ സാമ്യമുണ്ടുതാനും. രണ്ടാമതായി 
റേഡിയോ ഡേറ്റിങ്​ ഉപയോഗിച്ചു നടത്തിയ പ്രായഗണനയനുസരിച്ച് ചന്ദ്ര​െൻറ ഉപരിതല പാളിയായ ക്രസ്​റ്റ്​ രൂപംകൊണ്ടത് ഭൂമിയുടേതിന് രണ്ടോ 
മൂന്നോ കോടി വർഷങ്ങൾക്കു ശേഷമാണ്. ചന്ദ്രൻ ഭൂമിയേക്കാൾ ചെറുതായതിനാൽ ചന്ദ്രനിൽനിന്ന് താപോർജം വേഗത്തിൽ നഷ്​ടമാകുന്നതിനാൽ ഇതു വിശദീകരിക്കാൻ മറ്റു സിദ്ധാന്തങ്ങൾക്കൊന്നും കഴിയുന്നുമില്ല.