എ​െൻറ പൊന്നേ...
  • അസ്​ന ഇളയടത്ത്​
  • 10:45 AM
  • 28/09/2019

എന്തുകൊണ്ടാണ്​ സ്വർണവില മാറിക്കളിക്കുന്നതെന്ന്​ അറിയാമോ? ലോക രാഷ്​ട്രങ്ങൾ തമ്മിലുള്ള വ്യാപാരത്തിലും ബന്ധങ്ങളിലും ഉണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും സ്വർണ വിലയെ ബാധിക്കും. സ്വർണ നിക്ഷേപമുള്ള രാജ്യങ്ങളുണ്ട്​. ആ രാജ്യത്തെ കേന്ദ്ര ബാങ്ക്​ സ്വർണ നി​േക്ഷപത്തിൽ കുറച്ചെടുത്ത്​ വിപണിയിലിറക്കാൻ തീരുമാനിച്ചാൽ അത്​ സ്വർണവില കുറയാൻ കാരണമാകും. ഇനി സ്വർണത്തി​െൻറ ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്​താൽ വില കുതിച്ചുയരും. ആളുകൾ സ്വർണത്തിൽ നിക്ഷേപം നടത്തുന്നതും പിൻവലിക്കുന്നതുമെല്ലാം സ്വർണവിലയെ ബാധിക്കും. അമേരിക്കൻ ഡോളറി​െൻറ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസവും സ്വർണത്തെ ബാധിക്കും.
പണ്ടുതൊട്ടുതന്നെ മനുഷ്യനെ മോഹിപ്പിച്ച ലോഹമാണ്​ സ്വർണം. Au എന്നീ രണ്ടക്ഷരംകൊണ്ടാണ്​ കെമിസ്​ട്രിയിൽ സ്വർണത്തെ സൂചിപ്പിക്കുന്നത്. സ്വർണത്തി​െൻറ ലാറ്റിൻ പദമായ Aurum എന്ന വാക്കി​െൻറ ചരുക്കെഴുത്താണിത്​. വായുവിൽ എത്രകാലം തുറന്നിരുന്നാലും നിറത്തിനോ​ തെളിച്ചത്തിനോ ഒരു കോട്ടവും സംഭവിക്കുന്നില്ല എന്നതാണ്​ കനകത്തി​െൻറ ​പ്രത്യേകത. ആർക്കും ഏതവസരത്തിലും എളുപ്പത്തിൽ പണമാക്കിമാറ്റാൻ പറ്റുന്നതിനാൽ എക്കാലവും സ്വർണത്തി​െൻറ ഏറ്റവും വലിയ ഉപയോഗം കറൻസി എന്ന നിലയിലാണ്​.  ​
ഏറ്റവുമധികം സാന്ദ്രതയേറിയ (Density) മൂലകങ്ങളിലൊന്നായ സ്വർണത്തിന്​ ജലത്തെക്കാൾ 19 മടങ്ങ്​ സാന്ദ്രതയുണ്ട്​. അതേസമയം, സ്വർണം വളരെ മൃദുവാണ്​. ആറ്റമിക സംഖ്യയുടെ അടിസ്​ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്ന പിരിയോഡിക്​ ടേബിളിൽ 11ാം ​ഗ്രൂപ്പിൽ കോപ്പറിനും വെള്ളിക്കും താഴെയാണ്​ സ്വർണത്തി​െൻറ സ്ഥാനം. ആറ്റമിക്​ നമ്പർ 79, ചൂടിനെയും വൈദ്യുതിയെയും കടത്തിവിടാൻ സ്വർണത്തിന്​ കഴിവുണ്ട്​. (സംക്രമണ മൂലകങ്ങൾ)എന്ന വിഭാഗത്തിലാണ്​ സ്വർണം ഉൾപ്പെടുക. 

കരളലിയാതെ
സാധാരണഗതിയിൽ ഒരു ആസിഡിലും സ്വർണം അലിയില്ല. എന്നാൽ, ഹൈഡ്രോ​േക്ലാറിക്​​ ആസിഡും നൈട്രിക്​ ആസിഡും പ്രത്യേക തോതിൽചേർത്ത അക്വാ റീജിയ (Aqua Regia) എന്ന മിശ്രിതത്തിൽ ഇത്​ അലിയും. ഈ  ലായനിയിൽനിന്ന്​ സ്വർണം തിരികെ വേർതിരിച്ചെടുക്കാനും കഴിയും. 
ഭൂമിയുടെ ഉപരിതലത്തിലും കടൽജലത്തിലു​െമാക്കെ സ്വർണമുണ്ട്​. ഏറക്കുറെ സ്വതന്ത്രാവസ്ഥയിലുള്ള ഈ ലോഹം മണലുമായി ചേർന്ന്​ ചെറുതരികളായും ചെമ്പ്​, വെള്ളി തുടങ്ങിയ ലോഹങ്ങളുമായി ചേർന്നും കാണപ്പെടുന്നു. മണ്ണിൽ കുഴിച്ചും പുഴവെള്ളം അരിച്ചും സ്വർണം വേർതിരിച്ചെടുക്കുന്ന രീതി നൂറ്റാണ്ടുകളോളം തുടർന്നു. 19ാം നൂറ്റാണ്ടി​െൻറ പകുതിയോടെയാണ്​ കൂടുതൽ ആഴങ്ങളിൽ യന്ത്രസഹായത്തോടെയുള്ള സ്വർണ ഖനനം ആരംഭിച്ചത്​.

സ്വർണ ഖനനം
സ്വർണം നമുക്ക്​ എവിടെനിന്നാണ്​ ലഭിക്കുന്നത്​? എങ്ങനെയൊക്കെയാണ്​ അവ ശുദ്ധീകരിക്കുന്നത്​? മണ്ണിലും ശിലാപാളികൾക്കിടയിലുമൊക്ക ഒളിഞ്ഞിരിക്കുന്ന സ്വർണത്തെ കുഴിച്ചെടുത്ത്​ ശുദ്ധീകരിക്കുന്നതിന്​ പല രീതികളുണ്ട്​. പണ്ടുകാലത്ത്​ മണലിനും ചരലിനുമൊപ്പം കിട്ടിയ സ്വർണത്തരികൾ വേർതിരിച്ചെടുക്കാൻ ഒഴുക്കുവെള്ളവും പ്രത്യേക അരിപ്പകളുമൊക്കെ ഉപയോഗിച്ചിരുന്നു. കിട്ടുന്നിടത്തു​െവച്ചുതന്നെ നടത്തുന്ന ഒരു ശുദ്ധീകരണം, ഇത്​ ‘േപ്ലസർ മൈനിങ്​’ എന്നറിയപ്പെട്ടു.
അയിര്​ പൊടിച്ച്​ മെർക്കുറിയുമായി ചേർത്ത്​ ചൂടാക്കി അയിരി​െല സ്വർണം മാത്രം വറ്റിച്ചെടുക്കുന്ന രീതിയാണ്​ ‘അമാൽഗമേഷൻ’. ​ഖനന സംവിധാനങ്ങൾ വികസിച്ചതോടെ ഓപൺ പിറ്റ്​ ഖനികർ, ഭൂഗർഭ ഖനികൾ എന്നിങ്ങനെ പലതരം സ്വർണഖനികൾ ഉണ്ടായി. വേർതിരിച്ചെടുത്ത സ്വർണത്തിലും സിങ്ക്​, ചെമ്പ്​, ഇരുമ്പ്​, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം ചെറിയ തോതിൽ ഉണ്ടാകാറുണ്ട്​. ഇവയെ നീക്കം ചെയ്​ത്​ ശുദ്ധമായ സ്വർണമുണ്ടാക്കുന്ന വിദ്യയാണ്​ റിഫൈനിങ്​.

കാരറ്റും പവനും സ്വർണവും
സ്വർണത്തി​െൻറ മാറ്റ്​ പറയു​േമ്പാൾ സാധാരണ ഉപയോഗിക്കുന്ന വാക്കാണ്​ കാരറ്റ് (Karat). ഇറ്റാലിയൻ ഭാഷയിലെ ‘കാററ്റേ’ ഗ്രീക്കിലെ ‘കെരാഫീൻ’ എന്നീ പദങ്ങളിൽനിന്നാണ്​ കാരറ്റ്​ എന്ന പ്രയോഗം ഉണ്ടായത്​. കലർപ്പില്ലാത്ത തനി സ്വർണത്തെ 24 കാരറ്റ്​ സ്വർണം എന്നുവിളിക്കുന്നു. ഇതാണ്​ തങ്കം എന്ന്​ അറിയപ്പെടുന്നത്​. സ്വർണത്തെ 24 ഭാഗങ്ങളാക്കിയാൽ അതിൽ എല്ലാ ഭാഗവും തനി തങ്കമാ​െണന്നാണ്​ ഇതിനർഥം.എന്നാൽ, ആഭരണങ്ങൾ പണിയാൻ ചെ​േമ്പാ വെള്ളിയോ ചേർത്ത്​ ബലംകൂടിയ സ്വർണമാണ്​ ഉപയോഗിക്കുക. അതോടെ അതി​െൻറ മാറ്റ്​ കുറയും. 22 കാരറ്റ്​, 18 കാരറ്റ്​ എന്നിങ്ങനെ പല മാറ്റുള്ള സ്വർണാഭരണങ്ങൾ ഇങ്ങനെയാണ്​ ഉണ്ടാകുന്നത്​.

സ്വർണഖനികൾ ഇന്ത്യയിൽ
കർണാടകയിലെ കോളാർ എന്ന സ്​ഥലത്താണ്​ ഇന്ത്യയിൽ ആദ്യമായി സ്വർണ ഖനനം ആരംഭിച്ചത്​. 1962ൽ ഇവ കേന്ദ്ര സർക്കാറി​െൻറ ഉടമസ്ഥതയിലായി. കർണാടകയിലെ ഹടിയിലാണ്​ ഇന്ത്യയുടെ മറ്റൊരു ഖനി. 1887ലാണ്​ ഇത്​ ആരംഭിച്ചത്​. പിന്നീട്​ കർണാടകയിൽതന്നെ വേറെയും ഖനികളുണ്ടായി. ബിഹാർ, തമിഴ്​നാട്​, കേരളം, മഹാരാഷ്​ട്ര, മധ്യപ്രദേശ്​, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വർണ നിക്ഷേപമുണ്ടെന്നാണ്​ പഠനങ്ങൾ പറയുന്നത്​.

സ്വർണം കേരളത്തിൽ
കേരളത്തിലെ പ്രധാനപ്പെട്ട സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുള്ളത്​ വയനാട്​-നിലമ്പൂർ പ്രദേശങ്ങളിലാണ്​. 1991-92 വർഷങ്ങളിൽ നടത്തിയ പഠനങ്ങളിൽ പാലക്കാട്​ ജില്ലയിലെ അട്ടപ്പാടി മേഖലയിലും സ്വർണത്തി​െൻറ സാന്നിധ്യം കണ്ടെത്തിയിരുന്നു.