നാളറിവ്
അമ്മ മലയാളം
  • ഉണ്ണി അമ്മയമ്പലം
  • 01:08 PM
  • 20/20/2018

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം. 
1999ലാണ് യുനെസ്കോ ഫെബ്രുവരി 21നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008നെ ലോക ഭാഷാവർഷമായും പ്രഖ്യാപിച്ചു. മലയാളം, നമ്മുടെ മാതൃഭാഷ.​ ഭാഷാ പിതാവായ എഴുത്തച്ഛനെ പിൻപറ്റി വളർന്ന മലയാളത്തിന്​ കുറച്ചുമുമ്പ്​ ശ്രേഷ്​ഠഭാഷാ പദവിയും ലഭിച്ചു. മറ്റു ഭാഷകളിൽനിന്ന്​ ഏറെ വ്യത്യസ്​തമാണ്​ മലയാളം. ഇതാ മലയാള ഭാഷയുടെ ചില രസകരമായ വർത്തമാനങ്ങൾ...

മ​ല​യാ​ള​പ്പ​ച്ച
ര​ണ്ടു കി​ലോ പ​ച്ച​മ​ത്തി താ. ​മീ​ൻ വി​ൽ​പ​ന​ക്കാ​ര​നോ​ട്​ കോ​ട്ട​യ​ത്തെ മ​റി​യാ​മ്മ ചേ​ട​ത്തി. അ​വ​ർ പ​ച്ച​മ​ത്തി വാ​ങ്ങാ​ൻ നി​ൽ​ക്കു​ന്നു. തൊ​ട്ട​പ്പു​റ​ത്തെ പെ​ട്ടി​ക്ക​ട​യി​ൽ പ​ച്ച​വെ​ള്ളം ചോ​ദി​ച്ചു വി​യ​ർ​ത്തൊ​ലി​ച്ച് ഒ​രു ചു​മ​ട്ടു​തൊ​ഴി​ലാ​ളി. 
ഇ​നി പ​റ​യൂ; പ​ച്ച ഒ​രു നി​റം മാ​ത്ര​മാ​ണോ? അ​ല്ലേ അ​ല്ല. ആ​ദ്യം പ​ച്ച എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ ഓ​ർ​മ​വ​രു​ന്ന​ത്​ നി​റ​ത്തെ​ക്കു​റി​ച്ചാ​ണ്. ‘പ​ച്ച’​ക്ക്​ ‘പ​ഴു​ക്കാ​ത്ത​ത്’ എ​ന്ന് അ​ർ​ഥം പ​റ​ഞ്ഞാ​ൽ അ​തും ശ​രി​യാ​ണ്. പ​ഴു​ക്കാ​ത്ത​തി​നു ‘പ​ച്ച’ എ​ന്ന പേ​ര്​​വ​ന്ന​ത് നി​റം പ​ച്ച​യാ​യ​തു​കൊ​ണ്ടു (പ​ച്ച​നി​റം) ആ​യി​രി​ക്കും അ​ല്ലേ.
ഇ​നി പ​ച്ച​മ​ത്തി​യി​ലേ​ക്കു മ​ട​ങ്ങാം. പ​ച്ച​മ​ത്തി​യി​ലെ പ​ച്ച​യു​ടെ പൊ​രു​ൾ പു​തി​യ​ത്, ഫ്ര​ഷ്, ഇ​പ്പോ​ൾ പി​ടി​ച്ച​ത് എ​ന്നൊ​ക്കെ​യാ​ണ്. പ​ച്ച അ​രി, പ​ച്ച ഇ​റ​ച്ചി ഇ​വ​യൊ​ന്നും പ​ച്ച​നി​റ​മു​ള്ള സാ​ധ​ന​ങ്ങ​ള​ല്ല. പ​ച്ച​യി​റ​ച്ചി​യും പ​ച്ച​രി​യും വേ​വി​ക്കാ​ത്ത​വ​യാ​ണ്. ക​റി​യൊ​ന്നു​മി​ല്ലാ​ത്ത ചോ​റ്, പ​ച്ച​ച്ചോ​റ്. പു​ത്ത​ൻ നോ​ട്ട് അ​ഥ​വാ രൂ​പ​യെ പ​ച്ച​നോ​ട്ടെ​ന്നു പ​റ​യും.
കാ​ര​റ്റി​നു ചു​വ​ന്ന ഓ​റ​ഞ്ചു നി​റ​മാ​ണ്. ക​ടും ചു​വ​പ്പി​ലെ​ത്തി​യ പ​ഴു​ത്ത ത​ക്കാ​ളി. ഇ​വ​ക്ക്​ പ​ച്ച​ക്ക​റി​യെ​ന്ന വാ​ക്കു​പ​യോ​ഗി​ക്കു​മ്പോ​ൾ പ​ച്ച​നി​റ​മു​ള്ള പ​ച്ച​ക്ക​റി​യെ​യും പ​ച്ച​നി​റ​മി​ല്ലാ​ത്ത​വ​യെ​യും സൂ​ചി​പ്പി​ക്കു​ക​യാ​ണ് ഇ​വി​ടെ പ​ച്ച എ​ന്ന വാ​ക്ക്. പ​ച്ച​പ്പ​രി​ഷ്കാ​രി, പ​ച്ച​വെ​ള്ളം, പ​ച്ച​ക്കു പ​റ​യു​ക ഇ​ങ്ങ​നെ​യി​ങ്ങ​നെ പ​ച്ച​കൊ​ണ്ടു തു​ട​ങ്ങു​ന്ന എ​ത്ര​യെ​ത്ര പ​ദ​ങ്ങ​ൾ. ഇ​ങ്ങ​നെ അ​ർ​ഥം പ​റ​യു​ന്ന​തി​ന് ലാ​ക്ഷ​ണി​കാ​ർ​ഥം എ​ന്നു​പ​റ​യും.

പച്ചവിശേഷം

  • പ​ച്ച​മ​നു​ഷ്യ​ൻ–​ശു​ദ്ധ​നാ​യ ന​ല്ല മ​നു​ഷ്യ​ൻ, 

● പ​ച്ച​നു​ണ–​അ​സ​ത്യം, 
● പ​ച്ച​പ്പ​ര​മാ​ർ​ഥം–​സ​ത്യം, 
● പ​ച്ച​ത്തെ​റി–​ക​ടു​ത്ത​തെ​റി, 
● മ​രു​പ്പ​ച്ച–​ആ​ശ്ര​യം. 
●    പ​ച്ച​മ​ല​യാ​ളം–​ന​ല്ല മ​ല​യാ​ളം^​ശു​ദ്ധ​മ​ല​യാ​ളം, 
●    പ​ച്ച​ച്ചി​രി–​വൃ​ത്തി​കെ​ട്ട ചി​രി, 
●    പ​ച്ച​പ്പ​രി​ഷ്​​കാ​രി–​പ​രി​ഷ്​​കാ​രം കൂ​ടി​യ​വ​ൻ, 
●    പ​ച്ച​വെ​ള്ളം–​ചൂ​ടി​ല്ലാ​ത്ത വെ​ള്ളം,
● പ​ച്ച​ക്കു പ​റ​യ​ൽ–​തു​റ​ന്നു പ​റ​യു​ന്ന​ത്, 
● പ​ച്ച​ക്കി​ളി–​ത​ത്ത, 
● പ​ച്ച​പ്പാ​സ്​–​പ​ച്ചി​ല​പ്പാ​സ്, 
● പ​ച്ച​മ​ണ്ണ്–​പു​തു​മ​ണ്ണ്, 
● പ​ച്ച​മീ​ൻ–​ഉ​ണ​ക്കാ​ത്ത​മീ​ൻ, 
● പ​ച്ച​ക്ക​ർ​പ്പൂ​രം–​തൂ​വെ​ള്ള ക​ർ​പ്പൂ​രം.
 

പോ​കു​മ്പോ​ൾ ‘വ​ര​ട്ടെ’
സാ​ധാ​ര​ണ​യാ​യി ന​മ്മ​ൾ യാ​ത്ര പ​റ​യു​മ്പോ​ൾ ‘പോ​ട്ടെ’, ‘പോ​വു​ക​യാ​ണ്’, ‘പൊ​യ്ക്കോ​ട്ടെ’ എ​ന്നൊ​ന്നും പ​റ​യ​രു​തെ​ന്നാ​ണ് അ​റി​വു​ള്ള​വ​ർ പ​റ​യു​ന്ന​ത്. പ​ക​രം എ​തി​ര​ർ​ഥം വ​രു​ന്ന വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്. അ​താ​യ​ത് പോ​ക​ട്ടെ, പോ​ട്ടെ എ​ന്നു പ​റ​യു​ന്ന​തി​നു പ​ക​രം ‘വ​ര​ട്ടെ’ എ​ന്നു പ​റ​യ​ണം. 
ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കു​ഞ്ഞു​ണ്ണീ​ടെ പാ​ത്ര​ത്തി​ലേ​ക്ക് കു​റ​ച്ചു ചോ​റു​കൂ​ടി എ​ന്ന് അ​മ്മ പ​റ​ഞ്ഞാ​ൽ ‘വേ​ണ്ടാ’ എ​ന്ന അ​ർ​ഥ​ത്തി​ൽ അ​വ​ൻ ‘മ​തി’ എ​ന്ന് ഉ​ത്ത​രം പ​റ​യും. എ​ന്നാ​ൽ, ഒ​രു ക​ട​യി​ൽ​ചെ​ന്ന് ന​ല്ല മാ​മ്പ​ഴ​ങ്ങ​ൾ തൂ​ക്കി​വാ​ങ്ങാ​ൻ നേ​രം കു​റ​ച്ചു കൂ​ടു​ത​ൽ എ​ടു​ക്ക​ട്ടേ​യെ​ന്ന് ക​ട​ക്കാ​ര​ൻ ചോ​ദി​ച്ചാ​ൽ ‘അ​തു​മ​തി’ എ​ന്ന് ന​മ്മ​ൾ പ​റ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ‘മ​തി’ എ​ന്ന വാ​ക്കി​ന് കൂ​ടു​ത​ൽ വേ​ണ്ട എ​ന്ന അ​ർ​ഥം ത​ന്നെ​യാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ, ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന നേ​ര​ത്ത് ഏ​തു വേ​ണ​മെ​ന്ന ക​ട​ക്കാ​ര​െ​ൻ​റ ചോ​ദ്യ​ത്തി​ന് ഒ​രു സാ​ധ​നം ചൂ​ണ്ടി​ക്കാ​ട്ടി ‘അ​തു​മ​തി’ എ​ന്നു പ​റ​ഞ്ഞാ​ൽ ‘മ​തി’ എ​ന്ന​തി​ന് ‘വേ​ണം’ എ​ന്ന അ​ർ​ഥ​മു​ണ്ട്.
‘ക​ണ​ക്കാ’ എ​ന്ന വാ​ക്കി​ന് ‘പോ​ലെ’ എ​ന്നൊ​ര​ർ​ഥ​മു​ണ്ട്. ‘ഇ​വ​ൻ അ​വ​ന് ക​ണ​ക്കാ​ണ്’ അ​താ​യ​ത് ചേ​ർ​ച്ച​യെ കാ​ണി​ക്കു​ന്നു. ‘അ​വ​െ​ൻ​റ കാ​ര്യം ക​ണ​ക്കാ’ എ​ന്നു​വെ​ച്ചാ​ൽ അ​വ​െ​ൻ​റ ജീ​വി​തം പോ​ക്കാ​ണ്, അ​വ​ൻ ശ​രി​യ​ല്ല, സ്​​ഥി​ര​ത​യി​ല്ലാ​ത്ത​വ​ൻ, ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത​വ​ൻ എ​ന്നെ​ല്ലാം അ​ർ​ഥം വ​രും. ‘അ​തെ​ല്ലാം ക​ണ​ക്കാ​യി’ എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യെ​ന്നോ ന​ഷ്​​ടം സം​ഭ​വി​ച്ചു​വെ​ന്നോ ഒ​ക്കെ​യാ​ണ് അ​ർ​ഥം വ​രു​ക. എ​ങ്ങ​നെ​യു​ണ്ട് ഭാ​ഷ​യി​ലെ ചി​രി​വാ​ക്കു​ക​ൾ. 

പേ​രു മ​ല​യാ​ളം
ചി​ല ചെ​ടി​ക​ൾ ജീ​വി​ക്കു​ന്ന​ത് മ​രം​പോ​ലെ മേ​ലോ​ട്ടു വ​ള​ർ​ന്നി​ട്ടൊ​ന്നു​മ​ല്ല. അ​തും പേ​രു​ക​ളും ത​മ്മി​ലെ​ന്താ​ണ് ബ​ന്ധം. പ​റ​യ​ട്ടേ? വ​ള്ളി​ക​ളാ​യി​ട്ട​ല്ലേ ചി​ല ചെ​ടി​ക​ളെ ന​മ്മ​ൾ കാ​ണു​ന്ന​ത്. അ​തെ – ‘വ​ള്ളി’ എ​ന്ന് പ​ണ്ടു​ള്ള ആ​ളു​ക​ൾ​ക്ക് പേ​ര് ഉ​ണ്ടാ​യി​രു​ന്ന​ല്ലോ. ന​മ്മു​ടെ കു​ന്നി​ലെ മു​ത്തു മേ​ശി​രീ​ടെ അ​മ്മൂ​മ്മ​യു​ടെ പേ​ര് ‘വ​ള്ളി’ എ​ന്നാ​ണ്. ഇ​തേ അ​ർ​ഥം വ​രു​ന്ന ല​ത. അ​താ​യ​ത്, ത​ല തി​രി​ച്ചു​പ​റ​ഞ്ഞാ​ൽ കി​ട്ടു​ന്ന​ത്; അ​തും ഒ​രു പേ​രാ​ണ്. ല​തി​ക എ​ന്ന് ചെ​റി​യ വ​ള്ളി​ക്കു പ​റ​യും. അ​ങ്ങ​നെ​യും ചി​ല​ർ​ക്ക് പേ​രു​ണ്ട്. ഹേ​മ​ല​ത, സൂ​ര്യ​ല​ത, ച​ന്ദ്ര​ല​ത, ക​ന​ക​ല​ത, പു​ഷ്പ​ല​ത, േപ്ര​മ​ല​ത ഇ​ങ്ങ​നെ​യു​ള്ള ധാ​രാ​ളം പേ​രു​ക​ൾ ന​മു​ക്കു​ണ്ട​ല്ലോ. വ​ല്ലി​ക ചു​രു​ക്കി വ​ല്ലി എ​ന്ന് വ​ള്ളി​ക്ക് പ​റ​യാ​റു​ണ്ട്. പു​ഷ്പ​വ​ല്ലി എ​ന്ന് ധാ​രാ​ളം പേ​രു​ക​ളു​ണ്ട്; താ​മ​ര​വ​ല്ലി എ​ന്നു​മു​ണ്ട്. മ​ല്ലി​ക എ​ന്നു പ​റ​ഞ്ഞാ​ൽ വ​ള്ളി​മു​ല്ല​യാ​ണ്. മ​ല്ലി​ക എ​ന്നും മ​നു​ഷ്യ​ർ​ക്ക് പേ​രു​ണ്ട്. മു​ല്ല എ​ന്ന പേ​രു​ള്ള ആ​ളു​ക​ളു​ണ്ട്. ഒ​രു മ​ല​യാ​ള​സി​നി​മ​യു​ടെ പേ​രു​ത​ന്നെ മു​ല്ല​യെ​ന്ന​ല്ലേ. അ​തി​ലെ നാ​യ​ക​െൻറ പേ​ര്​ സി​നി​മ​ക്ക് ഇ​ട്ടു. ഇ​നി മ​റ്റൊ​രു ര​സ​ക​ര​മാ​യ കാ​ര്യം, ജാ​സ്​​മി​ൻ എ​ന്ന പേ​രാ​ണ്. മു​ല്ല​യു​ടെ ഇം​ഗ്ലീ​ഷ് രൂ​പ​മാ​യ ജാ​സ്​​മി​നും ന​ല്ലൊ​രു പേ​രാ​ണ്. 
തേ​ൻ എ​ന്ന് അ​ർ​ഥം വ​രു​ന്ന മ​ധു, സു​ധ എ​ന്നീ പേ​രു​ക​ൾ ഒ​രു​പാ​ട്​ ആ​ളു​ക​ൾ​ക്കു​ണ്ട്. അ​തിെ​ൻ​റ ഇം​ഗ്ലീ​ഷാ​ണ് ഹ​ണി. സു​മം, കു​സു​മം ഈ ​പേ​രു​ക​ൾ പൂ​വിെ​ൻ​റ പ​ര്യാ​യ​ങ്ങ​ള​ല്ലേ. ഇ​നി​യും പൂ​ക്ക​ളു​ടെ പേ​രു​ക​ൾ പ​റ​യ​ട്ടെ ഞാ​ൻ. ചെ​മ്പ​കം, പ​വി​ഴ​മ​ല്ലി, ലി​ല്ലി, ഡാ​ലി​യ ഈ ​പൂ​ക്ക​ളു​ടെ പേ​രു​ക​ൾ പ​ല​ർ​ക്കു​മു​ണ്ട്. ന​ല്ല ഭം​ഗി​യാ​ണ് ഈ ​പേ​രു​ക​ൾ വി​ളി​ക്കാ​ൻ. ഓ​മ​ന​ത്ത​മു​ള്ള പേ​രു​ക​ൾ. ഈ ​പൂ​ക്ക​ളൊ​ക്കെ ന​ൽ​കു​ന്ന സു​ഗ​ന്ധ​വും പേ​രാ​ണ​മ്മേ. പ​രി​മ​ളം എ​ന്ന വാ​ക്കി​ന് മ​ണ​മെ​ന്ന​ല്ലേ അ​ർ​ഥം. അ​തു​പോ​ലെ സു​ഗ​ന്ധി എ​ന്നും പേ​രു​ണ്ട​ല്ലോ. പി​ന്നെ ന​മ്മു​ടെ ദേ​വ​ന്മാ​ർ​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട തു​ള​സി. ആ ​പേ​രി​ൽ ആ​ണും പെ​ണ്ണു​മൊ​ക്കെ​യു​ണ്ട്. എ​ങ്ങ​നെ​യു​ണ്ട്​ പേ​രു മ​ല​യാ​ളം?
സു​ഗ​ന്ധി​ക്ക് രാ​മ​ച്ച​മെ​ന്നും അ​ർ​ഥ​മു​ണ്ട്. ആ​ര​ണ്യ. കേ​ൾ​ക്കാ​ൻ പേ​ര് മ​നോ​ഹ​രം. കാ​ടി​നെ സം​ബ​ന്ധി​ച്ച​ത് എ​ന്ന​ർ​ത്ഥം (ആ​ര​ണ്യം–​കാ​ട്). കാ​ട്ടി​ൽ വ​സി​ക്കു​ന്ന​വ​ൾ, കാ​ട​ത്തി, കാ​ട്ടി​ലേ​ത്, കാ​ട്ടി​ൽ ഉ​ള്ള​ത് എ​ന്നെ​ല്ലാം അ​ർ​ഥ​മു​ണ്ട്. ഇ​തു മ​ന​സ്സി​ലാ​ക്കി​യി​ട്ടാ​ണോ ചി​ല പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഈ ​പേ​ര് ന​ൽ​കി​യ​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. കേ​ൾ​ക്കാ​ൻ ഭം​ഗി​യു​ള്ള, പേ​ര് വി​ളി​ക്കു​മ്പോ​ൾ ത​ന്നെ മ​ന​സ്സി​ന് സ​ന്തോ​ഷം ത​രു​ന്ന ഗ്രീ​ഷ്മ എ​ന്ന പേ​രിെ​ൻ​റ പൊ​രു​ൾ ചൂ​ട് എ​ന്നാ​ണ്. ചൂ​ടു​ള്ള​വ​ൾ ഗ്രീ​ഷ്മ. ക​ടം​ക​ഥ എ​ന്ന​ർ​ഥം വ​രു​ന്ന പ്ര​ഹേ​ളി​ക​യാ​ണ് മ​റ്റൊ​രു പേ​ര്. മ​ടി, ആ​ല​സ്യം, മ​യ​ക്കം, പ​ഞ്ചേ​ന്ദ്രി​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്​​ഥ എ​ന്നൊ​ക്കെ​യാ​ണ​ർ​ഥം. 
ന​മു​ക്കേ​വ​ർ​ക്കും പ​രി​ച​യ​മു​ള്ള ഒ​രു പേ​രു​ണ്ട്. കൗ​ടി​ല്യ​ൻ. ച​ന്ദ്ര​ഗു​പ്ത​മൗ​ര്യ​െ​ൻ​റ സ​ദ​സ്സി​ലെ ഒ​രു മ​ന്ത്രി​യാ​ണ് ഇ​ദ്ദേ​ഹം. വെ​റും മ​ന്ത്രി​യ​ല്ല; ബു​ദ്ധി​മാ​നാ​യ മ​ന്ത്രി. ആ ​മ​ന്ത്രി​യു​ടെ പേ​രിെ​ൻ​റ അ​ർ​ഥം എ​ന്താ​ണ്? ച​തി, വ​ക്ര​ബു​ദ്ധി, കു​ടി​ല​ത​യു​ള്ള​വ​ൻ എ​ന്നൊ​ക്കെ. പേ​രും ആ​ളും ത​മ്മി​ൽ വ​ല്ല ബ​ന്ധ​വു​മു​ണ്ടോ. ചാ​ണ​ക്യ​ൻ എ​ന്ന മ​റ്റൊ​രു പേ​രും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. 
എ​പ്പോ​ഴും ദുഃ​ഖി​ച്ചു ന​ട​ക്കു​ന്ന​വ​െ​ൻ​റ പേ​ര് അ​ശോ​ക​ൻ എ​ന്നാ​ണ്. അ​താ​യ​ത് ശോ​ക​മി​ല്ലാ​ത്ത​വ​ൻ. അ​വ​െ​ൻ​റ പ്ര​വൃത്തി​യോ സ​ദാ ദുഃ​ഖം അ​നു​ഭ​വി​ച്ചു ജീ​വി​ക്കു​ക. 

നാ​ട്ടു​പേ​രു​ക​ൾ
ന​മ്മു​ടെ മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന ആ ​പ​ട​പ​ട​പ്പ​ൻ മാ​വ​മ്മൂ​മ്മ​യി​ല്ലേ. അ​തു ക​ണ​ക്കെ ന​മ്മു​ടെ മ​ര​ങ്ങ​ളു​മാ​യി അ​ടു​പ്പ​മു​ള്ള ചി​ല സ്​​ഥ​ല​പ്പേ​രു​ക​ൾ ന​മു​ക്കു​ണ്ട്. അ​യി​നി​ക്കാ​ട്, മു​ള​ങ്കു​ന്ന​ത്തു​കാ​വ്, ക​ട​മ്പേ​രി, മു​രി​ക്കും​പു​ഴ, ഇ​ല​ഞ്ഞി​മേ​ൽ, മാ​വൂ​ർ, കാ​ഞ്ഞി​ര​ങ്ങാ​ട്, അ​ഞ്ചു​തെ​ങ്ങ്, മു​രി​ക്കും​ചേ​രി, തേ​മ്പാം​മൂ​ട്, മ​രു​തും​ചാ​ൽ, കാ​ഞ്ഞി​രം​കൊ​ല്ലി, തേ​ക്കി​ൻ​കാ​ട്, പു​ളി​മാ​ത്ത്, വാ​ഴ​ക്കാ​ല, പ്ലാ​മൂ​ട്, ആ​ലി​ൻ​മു​ക്ക്, കൊ​ന്ന​ക്കാ​ട്, പു​ളി​ക്കു​ന്ന്, പാ​ല​ക്കാ​ട്, ആ​ലും​മൂ​ട്, വാ​ക​ത്താ​നം, ക​ട്ട​പ്പ​ന, പ​ന​മ​രം, ചെ​മ്പ​ക​ശ്ശേ​രി, മു​രി​ങ്ങൂ​ർ, മാ​വി​ൻ​മൂ​ട്, പേ​രാ​മം​ഗ​ലം, ക​ര​യ​ത്തും​ചാ​ൽ, ച​മ​ത​ച്ചാ​ൽ, വെ​ഞ്ഞാ​റം​മൂ​ട്, പേ​രാ​വൂ​ർ, പേ​രാ​മ്പ്ര, പ​ടി​മ​രു​ത്, കാ​ഞ്ഞി​രം​കു​ളം, പാ​ല, ചെ​മ്പ​ക​പ്പാ​റ, ചെ​ത്തി​പ്പു​ഴ, കാ​ഞ്ഞി​ര​പ്പ​ള്ളി, തേ​ക്കി​ൻ​കാ​ട്.

പ​ക്ഷി മൃ​ഗ​സ്​​ഥ​ല​പ്പേ​രു​ക​ൾ
ക​ര​ടി​ക്കു​ന്ന്, എ​രു​മ​പ്പെ​ട്ടി, കി​ളി​മാ​നൂ​ർ, 
പാ​മ്പാ​ടി, കൂ​മ​ൻ​കൊ​ല്ലി, ത​ത്ത​മം​ഗ​ലം, 
കോ​ഴി​ക്കോ​ട്, കു​യി​ലൂ​ർ, ഏ​ലി​ക്കു​ളം, 
നാ​യ​ത്തോ​ട്, പ്രാ​വ​ച്ച​മ്പ​ലം, അ​ണ്ണാ​ൻ​കു​ന്ന്, ത​വ​ള​പ്പാ​റ, പ​ട്ടി​ത്ത​റ, പു​ലി​യൂ​ർ, 
ചീ​ങ്ക​ണ്ണി​പ്പു​ഴ, കാ​ലി​ക്ക​ട​വ്, മീ​ന​ങ്ങാ​ടി, 
ആ​ന​പ്പ​ന്തി, മു​ത​ല​പ്പാ​റ, ആ​മ​ച്ചാ​ൽ, 
കു​തി​ര​വ​ട്ടം, ആ​ന​പ്പാ​റ, ഉ​ടു​മ്പ​ൻ​ചോ​ല, 
ശി​വ​ൻ​കു​ന്ന്, മീ​ൻ​കു​ളം, ആ​ന​ക്കോ​ട്ടൂ​ർ, 
ഈ​ള​ൻ​പാ​റ, മീ​യ​ണ്ണൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി, 
ഓ​ന്തു​പ​ച്ച, പാ​മ്പു​കാ​ല, കാ​ക്ക​നാ​ട്, 
മ​യി​ലാ​ടും​പാ​റ, മു​ള്ള​ൻ​കൊ​ല്ലി.
അ​ക്ക​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ 
സ്​​ഥ​ല​ങ്ങ​ളും ന​മു​ക്കു​ണ്ട് 
പ​ത്തു​ക​ണ്ടി, മൂ​ന്നാ​ർ, എ​ട്ട​യാ​പു​രം, ഒ​രു​മ​ന​യൂ​ർ, നാ​ലാ​ഞ്ചി​റ, ര​ണ്ട​ത്താ​ണി, അ​ഞ്ചു​തെ​ങ്ങ്, ഓ​മ്പ​താം​മൈ​ൽ, ഏ​ഴു​കോ​ൺ, ആ​റാ​ട്ടു​പു​ഴ...
മ​ല​യാ​ള ഭാ​ഷ​യി​ലെ അ​ന്യ​പ​ദ​ങ്ങ​ൾ
ഇ​ന്ന് ന​മ്മു​ടെ ഭാ​ഷ​യി​ൽ പ്ര​യോ​ഗ​ത്തി​ലി​രി​ക്കു​ന്ന പ​ദ​ങ്ങ​ൾ ന​ല്ലൊ​രു ഭാ​ഗ​വും സം​സ്​​കൃ​ത​ത്തി​ൽ​നി​ന്ന് കി​ട്ടി​യ​വ​യാ​ണ്. മ​റ്റു വി​ദേ​ശ ഭാ​ഷ​ക​ളി​ൽ​നി​ന്നും ത​മി​ഴി​ൽ നി​ന്നു​മൊ​ക്കെ ധാ​രാ​ളം പ​ദ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്. അ​ത് ഏ​തൊ​ക്കെ​യെ​ന്ന് അ​റി​യു​ന്ന​ത് ന​ല്ല​താ​ണ്. ക്രി​സ്​​തു​മ​തം ഇ​വി​ടെ പ്ര​ച​രി​ച്ച അ​ന്നു​മു​ത​ൽ സി​റി​യ​ൻ ഭാ​ഷ ന​മ്മു​ടെ കേ​ര​ള​ത്തി​ലെ​ത്തി. പ​ല സി​റി​യ​ൻ പ​ദ​ങ്ങ​ളും അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ൽ ക​ട​ന്നു​കൂ​ടി. ‘ന​സ്രാ​ണി’ എ​ന്ന വാ​ക്കു​ണ്ട​ല്ലോ, അ​ത് സി​റി​യ​ൻ ആ​ണ്. അ​താ​യ​ത് സു​റി​യാ​നി. 
പോ​ർ​ചു​ഗീ​സു​കാ​രു​ടെ വ​ര​വോ​ടെ ലാ​റ്റി​ൻ വാ​ക്കു​ക​ൾ ന​മ്മു​ടെ ഭാ​ഷ​യി​ലു​ണ്ടാ​യി. പി​ന്നീ​ടെ​ത്തി​യ​ത് അ​റ​ബി ഭാ​ഷ​യാ​ണ്. അ​റ​ബി​യി​ൽ​നി​ന്ന് മ​ല​യാ​ളം സ്വീ​ക​രി​ച്ച പ​ദ​ങ്ങ​ൾ ഒ​ത്തി​രി​യു​ണ്ട്. ‘ഹ​ർ​ജി’, ‘ഖ​ജാ​ൻ​ജി’, ‘ക​ത്ത്’ ഇ​തെ​ല്ലാം അ​റ​ബി പ​ദ​ങ്ങ​ളാ​ണ്. ഇ​ങ്ങ​നെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ല​യാ​ള​ത്തി​ൽ മ​റ്റു ഭാ​ഷ​ക​ളി​ലെ ധാ​രാ​ളം പ​ദ​ങ്ങ​ൾ വ​ന്നു​ചേ​ർ​ന്നു. 
കോ​ട​തി​യി​ലോ മ​റ്റോ മു​ൻ​കൂ​ർ കെ​ട്ടി​വെ​ക്കു​ന്ന തു​ക​ക്ക് അ​നാ​മ​ത്ത് എ​ന്നു പ​റ​യും. ഈ ​വാ​ക്ക് അ​റ​ബി​യാ​ണ്. കോ​ട​തി​യി​ലെ ഒ​രു ജോ​ലി​ക്കാ​ര​നാ​യ ആ​മീ​ൻ, ദാ​നം എ​ന്ന അ​ർ​ഥം വ​രു​ന്ന ഇ​നാം, ഉ​ലു​വ, ഓ​ശാ​രം, ക​ട​ലാ​സ്, ക​റി, ക​വാ​ത്ത്, ദ​ല്ലാ​ൾ, ബ​ദ​ൽ, കീ​ശ, ബാ​ക്കി, പ​ത്തി​രി, കാ​ലി, മി​ന്നാ​രം, ക​മ്മീ​സ്​ എ​ന്നി​വ​യെ​ല്ലാം അ​റ​ബി പ​ദ​ങ്ങ​ളാ​ണ്. കു​ട്ടി, ത​ത്ത, പ​ടി, മൂ​ങ്ങ, കു​ല.. ഈ ​ത​മി​ഴ്പ​ദ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ.
വ​ട, ഹ​ർ​ജി, ഖ​ജാ​ൻ​ജി, ജ​ന​ൽ, കു​ശി​നി, വെ​ള്ളം, ത​ത്ത, മേ​ശ, മാ​പ്പ്, കീ​ശ, രൊ​ക്കം, ഉ​റു​മി, ഹാ​ജ​ർ, അ​ച്ചാ​ർ ഇ​തൊ​ന്നും മ​ല​യാ​ള പ​ദ​ങ്ങ​ള​ല്ല. ഇ​തു​പോ​ലെ ഒ​ട്ട​ന​വ​ധി വാ​ക്കു​ക​ൾ മ​റ്റു ഭാ​ഷ​യി​ൽ​നി​ന്ന് ന​മ്മു​ടെ ഭാ​ഷ​യി​ലേ​ക്കു വ​ന്നു​ചേ​ർ​ന്നി​ട്ടു​ണ്ട്. ഖ​ജ​ന​യാ​ണു പ​ണം സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന സ്​​ഥ​ലം. ഈ ​വാ​ക്ക് ന​മു​ക്കി​ട​യി​ൽ കൊ​ണ്ടു​വ​ന്ന​തു മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​രാ​ണ്. ട്ര​ഷ​റി എ​ന്നാ​ണു ഖ​ജാ​ന​യു​ടെ അ​ർ​ഥം. അ​റ​ബി​യി​ലെ ഖ​ഡാ​ന ന​വീ​ക​രി​ച്ചാ​ണു ഖ​ജാ​ന​യാ​യ​ത്. ട്ര​ഷ​റി എ​ന്ന വാ​ക്ക് പോ​ർ​ചു​ഗീ​സു​കാ​രു​ടെ സം​ഭാ​വ​ന​യാ​ണ്. ഓ​രോ ഭാ​ഷ​യി​ൽ​നി​ന്നും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യ പ്ര​ധാ​ന​പ്പെ​ട്ട പ​ദ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാം.

ചി​ല സം​സ്​​കൃ​ത പ​ദ​ങ്ങ​ൾ
 അ​ര​ച​ൻ  ഉ​ദ്യോ​ഗ​സ്​​ഥ​ൻ  
 അ​വ​കാ​ശം  അ​വ​ധി  ആ​ധാ​രം  ക​ൽ​പ​ന 
 പ്ര​മാ​ണം  ഭ​ര​ണം  മു​ദ്ര​പ്പ​ത്രം  വാ​ദി  വി​ളം​ബ​രം  മ​ണ്ഡ​ലം  മു​ഖം  ച​ക്രം  ആ​ല  വ്യ​വ​സാ​യം  ദേ​ഹ​ണ്ഡം  ച​ങ്ക്    ഭു​ജം  ശ​രീ​രം 
 ശി​ര​സ്സ്   കേ​ശം  രോ​മം  അ​ടി​സ്​​ഥാ​നം 
  പാ​യ​സം  ദോ​ശ  പ​ല​ഹാ​രം  മാ​താ​വ്​ 
 ​പിതാ​വ്    പു​ത്ര​ൻ  പു​ത്രി  സ​ഹോ​ദ​ര​ൻ 
 ദ​ത്ത്  ഫ​ലി​തം  യോ​ഗ്യ​ൻ  വൃ​ത്തി  ശ​ല്യം  സ​ഖാ​വ്  സ​മ്പ്ര​ദാ​യം  സൗ​ജ​ന്യം 
 ആ​ഘോ​ഷം  ക​ല്യാ​ണം  പ്ര​ദ​ക്ഷി​ണം 
 ക്ഷേ​ത്രം  ശാ​ന്തി  തി​ര​ശ്ശീ​ല  ന​മ​സ്​​കാ​രം 
 ദേ​ഷ്യം  ധി​ക്കാ​രം  മോ​ഹം  സ​മാ​ധാ​നം 
 വി​ഷ​മം  വി​വ​രം, ചോ​ദ്യം  പ​ത്രം  മു​ഖ​വു​ര  ഘ​ടി​കാ​രം  ഭം​ഗി  ഭ​യ​ങ്ക​രം  ദൃ​ഢം  ക​ഠി​നം  ഗം​ഭീ​രം  ഭാ​ഷ  ശ​ബ്്ദം  അ​ക്ഷ​രം.

ഹി​ന്ദി പ​ദ​ങ്ങ​ൾ
 ക​ച്ചേ​രി  പാ​റാ​വ്  പ​ഞ്ചാ​യ​ത്ത്  ബ​ന്ദ്  ല​ഹ​ള  പ​ലാ​ൻ  പ​ങ്ക  ച​ട്ടി​ണി  ച​പ്പാ​ത്തി  ചാ​യ  പ​പ്പ​ടം  ഖ​ദ​ർ  സാ​രി  ക​ഞ്ചാ​വ്  ഗു​ണ്ട 
 ഗോ​സാ​യി  സേ​ട്ട്  ചു​രിദാ​ർ  കൊ​പ്ര  ആ​ട്ട  ലാ​ത്തി  ചൂ​ള.

മ​റാ​ത്തി പ​ദ​ങ്ങ​ൾ: 
 ദ​ള​വ  കി​ച്ച​ടി  ജി​ലേ​ബി  പൂ​രി  വ​ട  സാ​മ്പാ​റ്  സേ​മി​യ  ജ​ഡ്ക  ക​ത്തി.

പേ​ർ​ഷ്യ​ൻ പ​ദ​ങ്ങ​ൾ:
 ഡ​ർ​ബാ​ർ  സ​ർ​ക്കാ​ർ  ബീ​ഗം  ഗു​മ​സ്​​ത​ൻ 
 ജ​വാ​ൻ  ശി​പാ​യി  ബ​ന്ദി  അ​ബ്കാ​രി  പ​രാ​തി  ബി​നാ​മി  പീ​ര​ങ്കി  നി​ര​ക്ക്  ര​സീ​ത്  ച​ർ​ക്ക  ഗ​ജം  ത്രാ​സ്   മ​യ്യി​ത്ത്  ക​മാ​നം  അ​ച്ചാ​ർ  പി​ഞ്ഞാ​ണം  ബി​രി​യാ​ണി  മ​സാ​ല 
 മൈ​ദ  കാ​ക്കി  ബീ​വി  മേ​നാ​വ് ഭേ​ഷ്  സ​ബാ​ഷ്  ശ​രാ​ശ​രി.

അ​റ​ബി പ​ദ​ങ്ങ​ൾ:
 സു​ൽ​ത്താ​ൻ  അ​മാ​ല​ൻ  മ​ഹ​ൽ  ജി​ല്ല  ത​ഹ​സീ​ൽ  താ​ലൂ​ക്ക്  അ​ദാ​ല​ത്  ജ​പ്തി  താ​ക്കീ​ത്  രാ​ജി  റ​ദ്ദ്  വ​ക്കാ​ല​ത്ത്  വ​ക്കീ​ൽ 
 ഹാ​ജ​ർ  ത​വ​ണ  മ​രാ​മ​ത്ത്  ഖ​ജാ​ന  ഖ​ജാ​ൻ​ജി  നി​കു​തി  ഉ​റു​മി  ദ​ല്ലാ​ൾ. 

​പോ​ർ​ചു​ഗീ​സ്​ പ​ദ​ങ്ങ​ൾ
 ക​പ്പി​ത്താ​ൻ  പ​ട്ടാ​ളം  ബ​ത്തേ​രി  ലേ​ലം തോ​ത്  മേ​സ്​​തി​രി  കു​ശി​നി  ചാ​വി  വി​ജാ​ഗി​രി  മേ​ശ  ക​സേ​ര  അ​ല​മാ​ര  ഇ​സ്​​തി​രി 
 ചാ​ക്ക്  റാ​ന്ത​ൽ  വീ​ഞ്ഞ്  തൂ​വാ​ല  പാ​തി​രി  കു​രി​ശ്  കൂ​ദാ​ശ  അ​മ​ര  ക​ശു​മാ​വ്  പ​പ്പാ​യ  പേ​ര.....

ഇ​ര​ട്ട​വാ​ക്കിെ​ൻ​റ ത​മാ​ശ
ന​മ്മു​ടെ ഭാ​ഷ​യി​ലെ ചി​ല വാ​ക്കു​ക​ൾ തി​രി​ച്ചു​പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാ​ൻ ന​ല്ല ര​സ​മാ​ണ്.
‘ചൊ​റി​ച്ചു​മ​ല്ലു​ക’. അ​ത​ല്ലേ ഇ​ത്. അ​ത​ല്ല ഇ​ത്. മ​റി​ച്ചു​ചൊ​ല്ലു​ക എ​ന്നു പ​റ​ഞ്ഞാ​ൽ ര​ണ്ടോ മൂ​ന്നോ പ​ദ​മു​ള്ള ഒ​രു വാ​ച​ക​ത്തി​ലെ ര​ണ്ട് വാ​ക്കിെ​ൻ​റ​യും അ​ക്ഷ​ര​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ‘കി​ച്ച​ൻ അ​ട​പ്പാ​യോ’ എ​ന്ന​ത് ‘അ​ച്ഛ​ൻ കി​ട​പ്പാ​യോ’ എ​ന്ന് അ​ർ​ഥ​മാ​ക്കാ​ൻ ക​ഴി​യും. ‘നാ​വി​യി​ൽ ഭ​ട​നാ​കും’, ഭാ​വി​യി​ൽ ന​ട​നാ​കു​മെ​ന്ന​ർ​ഥം. ‘ചേ​മ്പ് പാ​ര​യാ​ണ്’ –പാ​മ്പ് ചേ​ര​യാ​ണ്; കു​ട്ടി​ക്ക് പാ​ട്ടു​വേ​ണ്ട–​പ​ട്ടി​ക്ക് കൂ​ട്ടു​വേ​ണ്ട, കൊ​ല​യാ​ളി​ക്ക് മ​ടി​യി​ല്ല–​മ​ല​യാ​ളി​ക്ക് കൊ​ടി​യി​ല്ല, കാ​ടു​ന്ന പ​ഴു​ത–​പാ​ടു​ന്ന ക​ഴു​ത, കൂ​ക്കേ കൂ​ക്കേ കാ​ടെ​വി​ടെ–​കാ​ക്കേ കാ​ക്കേ കൂ​ടെ​വി​ടെ. ഇ​തൊ​ന്നു​മ​ല്ല ഇ​ര​ട്ട​വാ​ക്കിെ​ൻ​റ ത​മാ​ശ. ഒ​രു വാ​ക്ക് തി​രി​ച്ചു​പ​റ​ഞ്ഞാ​ൽ അ​ർ​ഥം മ​റ്റൊ​ന്നാ​കും.
ദാ ​ഇ​ങ്ങ​നെ;
കു​ടി​വെ​ള്ളം^​കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം. അ​തൊ​ന്നു തി​രി​ച്ചു​പ​റ​ഞ്ഞാ​ലോ. വെ​ള്ളം കു​ടി. ര​ണ്ടു പ​ദ​ങ്ങ​ൾ​ക്കും അ​ർ​ഥം വേ​റെ​യ​ല്ലേ? അ​ത്ത​രം കു​റ​ച്ചു ര​സ​വാ​ക്കു​ക​ളു​മാ​യി കൂ​ട്ടു​കൂ​ടാം;
•വേ​ട്ട​മൃ​ഗം–​മൃ​ഗ​വേ​ട്ട •പ​റ​ഞ്ഞു​പോ​യി–​പോ​യി​പ്പ​റ​ഞ്ഞു •കോ​ഴി ഇ​റ​ച്ചി–​ഇ​റ​ച്ചി​ക്കോ​ഴി •ക​പ്പ​ൽ മു​ങ്ങി–​മു​ങ്ങി​ക്ക​പ്പ​ൽ •മു​ട്ട​ക്കോ​ഴി–​കോ​ഴി​മു​ട്ട •കേ​ട്ടു​പ​റ​ഞ്ഞു–​പ​റ​ഞ്ഞു​കേ​ട്ടു •പി​ടി​ച്ചു​ചാ​ടി–​ചാ​ടി​പ്പി​ടി​ച്ചു •തീ​ർ​ത്തു പ​റ​ഞ്ഞു–​പ​റ​ഞ്ഞു​തീ​ർ​ത്തു •കാ​ള​വ​ണ്ടി–​വ​ണ്ടി​ക്കാ​ള.
ഇ​ങ്ങ​നെ ര​സ​ക​ര​മാ​യ ധ​ാരാ​ളം ത​മാ​ശ​വാ​ക്കു​ക​ൾ ന​മ്മു​ടെ ഭാ​ഷ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തു​പോ​ലു​ള്ള കു​റെ വാ​ക്കു​ക​ൾ ഓ​ർ​ത്തു​പ​റ​യ​ണം. ക​ണ്ടെ​ത്ത​ണം. അ​ങ്ങ​നെ ഭാ​ഷ​യു​ടെ കൗ​തു​കം ന​മു​ക്ക് സ​ന്തോ​ഷം ന​ൽ​ക​ണം. 


തെ​ക്കു​വ​ട​ക്ക് മ​ല​യാ​ളം
കേ​ര​ള​ത്തിെ​ൻ​റ തെ​ക്കു​നി​ന്ന് പെ​ൺ​കി​ളി വ​ട​ക്ക് എ​ത്തു​മ്പോ​ൾ ആ​ൺ പ​ക്ഷി​യാ​കി​ല്ല. എ​ന്നാ​ൽ, ആ ​പെ​ൺ​കി​ളി​യു​ടെ പേ​രി​ൽ ഒ​രു പു​രു​ഷ ശ​ബ്​​ദ​മു​ണ്ട്. തെ​ക്കു​ള്ള മ​രം​കൊ​ത്തി എ​ന്ന പ​ക്ഷി വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ മ​രം​കൊ​ത്ത​നാ​കും. അ​ങ്ങ​നെ പേ​രി​ൽ മാ​ത്രം ആ​ൺ​പ​ക്ഷി​യാ​കും. ന​മ്മു​ടെ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ ഒ​രേ പ​ക്ഷി​ത​ന്നെ വ്യ​ത്യ​സ്​​ത പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. പ​ക്ഷി​ക​ൾ മാ​ത്ര​മ​ല്ല, വൃ​ക്ഷ​ങ്ങ​ളും മ​ത്സ്യ​ങ്ങ​ളും ഉ​ര​ഗ​ങ്ങ​ളും പാ​മ്പു​മെ​ല്ലാം ഇ​ങ്ങ​നെ ര​ണ്ടി​ട​ത്തും ര​ണ്ടു പേ​രു​ക​ളി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ആ ​പേ​രു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് ഒ​രു ര​സ​മ​ല്ലേ. തെ​ക്കും വ​ട​ക്കും പേ​രു​ക​ളി​ൽ വ്യ​ത്യാ​സ​മു​ള്ള ചി​ല കി​ളി​ക​ളെ പ​രി​ച​യ​പ്പെ​ടാം. 

    തെ​ക്ക്     വ​ട​ക്ക് 
    ന​ത്ത്    - മൂ​ങ്ങ 
    പ​രു​ന്ത്   -  ക്ടി​യ​ൻ
    പൊ​ത്താ​ൻ -    മീ​ൻ ക​ള്ള​ത്തി 
    ഉ​പ്പ​ൻ   - ചെ​മ്പോ​ത്ത് 
    പ​ന്നി​പ്പു​ള്ള് (ക​രി​യി​ല​ക്കി​ളി) -    ച​വേ​ലാ​ട​ച്ചി 
    കി​റു​ങ്ങ​ണ​ത്തി, മാ​ട​ത്ത   -  മൈ​ന, ഉ​ണ്ണി​യ​ത്തി


രോ​ഗ​ങ്ങ​ൾ
അ​സു​ഖം, സു​ഖ​മി​ല്ലാ​യ്മ, വ​യ്യാ​യ്ക, ദീ​നം, സൂ​ക്കേ​ട് എ​ന്നൊ​ക്കെ​യാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗാ​വ​സ്​​ഥ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​വ​രു​ന്ന​ത്. അ​തു​ത​ന്നെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ‘വ​രു​ത്ത’​മെ​ന്നും ‘ബ​രു​ത്തം’ എ​ന്നും പ​റ​യു​ന്നു​ണ്ട്. മ​ധ്യ​കേ​ര​ള​ത്തി​ൽ ‘മേ​ലാ’ എ​ന്നു​പ​റ​ഞ്ഞാ​ൽ സു​ഖ​മി​ല്ലെ​ന്ന​ർ​ഥം.

അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ
ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്​​ഥ​ല​മാ​ണ​ല്ലോ അ​ടു​ക്ക​ള. വ​ട​ക്കി​നി, നീ​റാ​ലി, കു​ശി​നി, കു​ച്ചി​ൽ തു​ട​ങ്ങി​യ പേ​രു​ക​ളും അ​ടു​ക്ക​ള​ക്കു​ണ്ട്. 


ന​മ്മു​ടെ ഭാ​ഷ​യു​ടെ ആ​ന​ന്ദ​വും അ​ഴ​കും ഇ​ത്ത​രം വ്യ​ത്യ​സ്​​ത​ങ്ങ​ളും ര​സ​ങ്ങ​ളും ചി​രി ത​മാ​ശ​ക​ളു​മൊ​ക്കെ ക​ല​ർ​ന്ന​താ​ണ്. ചൂ​ര എ​ന്ന് വ​ട​ക്കും കേ​ത​ൽ എ​ന്ന് തെ​ക്കും പേ​രു​വി​ളി​ക്കു​ന്ന ഒ​രു മ​ത്സ്യ​മാ​ണ് കേ​ര. കേ​ര​ള​ത്തിെ​ൻ​റ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ആ​ളു​ക​ളാ​ണ് ഇ​തി​നെ കേ​ര എ​ന്നു വി​ളി​ക്കു​ന്ന​ത്. അ​പ്പോ​ൾ കേ​ര​യു​ള്ള സ്​​ഥ​ല​മാ​ണോ കേ​ര​ള​മാ​യ​ത്? കേ​രം എ​ന്നാ​ൽ തേ​ങ്ങ, കേ​ര​വൃ​ക്ഷം തെ​ങ്ങ് എ​ന്ന് ചി​ല​ർ​ക്കെ​ല്ലാം അ​റി​യാം. 
കേ​ര​മ​ത്സ്യം തെ​ങ്ങു മ​ത്സ്യ​മാ​ണെ​ന്ന് ഇ​നി​യാ​രും തെ​റ്റി​ദ്ധ​രി​ക്കി​ല്ല. കേ​ര​ളം എ​ന്ന പേ​ര് കേ​ര​യി​ൽ​നി​ന്നും ഉ​ണ്ടാ​കാ​മ​ല്ലോ.